Stories by Glady Selvaraj on Medium
കൊടുംകാറ്റുപോലെ വിഷയങ്ങൾ പത്തിവിടർത്തിയാടിയിട്ടും സമകാലിക പ്രസക്തമായി അവതരിപ്പിക്കാൻ വിഷയദാരിദ്ര്യം നേരിടുമ്പോൾ ആണ് വിഷയദാരിദ്ര്യം എന്നത് സമഗ്രമായി അപഗ്രഥിച്ചു അവതരിപ്പിക്കപെടേണ്ടയൊന്നാണെന്ന് തോന്നിയത്.വിഷയങ്ങളെക്കുറിച്ചുള്ള അറിവുകുറവുവല്ല മറിച്ചു അതിൻ്റെ പ്രസക്തി മനസിലാക്കി അവതരിപ്പിക്കാനുള്ള ആർജ്ജവം എവിടെയെല്ലാമോ നഷ്ടപ്പെട്ട് തുടങ്ങി എന്നതാണ് വാസ്തവം.
വിഷയങ്ങൾ പ്രസക്തവും അപ്രസക്തവും ആകുന്നത് വിശകലനം ചെയ്യാനുള്ള മനുഷ്യൻ്റെ വിവേകത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഇതാണ് അടിസ്ഥാനപരമായി വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്നത്‌.അതിനെ പ്രതികരണശേഷി എന്നും അഭിസംബോധന ചെയ്യാറുണ്ട്. എന്നാൽ ചോദ്യങ്ങൾ അപ്രത്യക്ഷമാകുന്ന സാഹചര്യങ്ങളിൽ സംവദിക്കുന്ന തലമുറയ്ക്ക് ചോദ്യത്തിലേക്കുള്ള വഴി അറിയാതാകുന്നതും മറന്നുപോകുന്നതും പ്രതികരണശേഷിയില്ലായ്മയിലേക്കും അപ്രകാരം വിഷയദാരിദ്ര്യത്തിലേക്കും നയിക്കാറുണ്ട്.
ചുറ്റുപാടുകളിൽ നിന്ന് ഏതു ഇതൾ അടർത്തിയെടുത്താലും സംവാദനത്തിലുള്ള വിഷയമാക്കാം . എന്നാൽ കാലികപ്രസക്തമായവയെ സംബോധനചെയ്യാനും സംവദിക്കാനും വിവേകപൂർണമായ പ്രതികരണശേഷി അനിവാര്യമാണ്.
ഈ വിഷയം പൊതുവേ ചർച്ചക്കാധാരമാക്കുമ്പോൾ വരുന്ന ചില വാഗ്‌വാദങ്ങളാണ് ചുവടെയുള്ളതു ;
”സ്വന്തം കാര്യങ്ങൾക്കു സമയം കിട്ടാത്തിടത്തു മറ്റെന്തു നോക്കാനാണ് “,
“നാട്ടാർക്കു വേണ്ടി സംസാരിക്കുന്നവരുടെ വീട്ടുകാർക്ക് ആരും തുണയുണ്ടാവില്ല “ ..
തുടങ്ങിയവ. ഇവ അപഗ്രഥിച്ചാൽ അടിസ്ഥാനപരമായി പ്രശ്നം മേല്പറഞ്ഞ പ്രതികരണശേഷികുറവിലേക്കാണ് വിരൽചൂണ്ടുന്നത്, അവ വ്യക്തിത്വമില്ലാത്ത വ്യക്തികളിലേക്കും.
യാഥാർഥ്യങ്ങളും ദൃഢപ്രതീക്ഷകളും മനുഷ്യത്വവും വികാരങ്ങൾക്കുമേൽ വിജയിക്കാൻ ഇടം നൽകുന്ന വ്യക്തികളിൽ ആണ് വ്യക്തിപ്രഭാവം ഉണ്ടാകുന്നത്. എന്നാൽ പ്രയത്നങ്ങളോ അടിയുറച്ച കാഴ്ചപാടുകളോ ഇല്ലാതെ മായാലോകത്തിൽ ഭാഗ്യദേവനെ മാത്രം അനേഷിക്കുന്ന വ്യക്തികൾക്ക് ഇവ ഉണ്ടാകാറില്ല. ഇങ്ങനെ വരുമ്പോൾ യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടിക്കൊണ്ടേയിരിക്കാൻ ഇത്തരക്കാർ ജീവിതത്തിൽ മാർഗങ്ങൾ തിരഞ്ഞുകൊണ്ടിരിക്കും.സ്വന്തം ജീവിതത്തിൻ്റെ വികലമായ വികാരങ്ങൾക്കപ്പുറം വിഷയങ്ങളെ വിശകലനം ചെയ്യാൻ മറന്നു മറന്നു ഒടുവിൽ വികാരങ്ങളുടെ ആലസ്യത്തിൽ ജീവിതമോഹഭംഗത്തിൽ വീണുപോകാറാണ് പതിവ്.
ഇത്തരം വ്യക്തികളുടെ കൂട്ടമായ ഒരു സമൂഹത്തിൽ കാലികപ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുന്നില്ല എന്നതിൽ ഒട്ടും അതിശയോക്തിയില്ല.മറ്റൊന്ന്‌, വികാരങ്ങളെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകൾ വിരൽത്തുമ്പിൽ നിറയുന്നതും, അത് ബുദ്ധിയെ തേന്മൊഴികളാൽ നിറച്ചു വിവേകത്തിൻ്റെ വെളിച്ചത്തോട് അടുപ്പിക്കാതിരിക്കുന്നതും പ്രധാന കാരണങ്ങളിൽ ഒന്നാണ്.മേൽപറഞ്ഞവ കൂടാതെ ബാഹ്യമായ മറ്റനേക ഘടകങ്ങളും ഉണ്ട്.
ഇതൊക്കെയാണെങ്കിലും വിവേകപ്രദമായ പ്രതികരണശേഷി ജീവിതത്തിൻ്റെ ഏത് സാഹാചര്യത്തിലും കൈവരിക്കാം എന്നത് പ്രതീക്ഷ നല്കുന്നയൊന്നാണ്.
പരന്ന വായനയും, മനസിന്റെ അതിരുകൾ തകർത്തുള്ള യാത്രകളുമാണ് ഇതിനുള്ള പ്രതിവിധി.മനസ്സിലും ബുദ്ധിയിലും ആഴത്തിൽ ഉറപ്പിക്കപ്പെട്ട എന്നാൽ കാലഹരണപെടേണ്ടിയിരുന്ന വിശ്വാസഊടുവഴികളുടെ വേരറുക്കലാണ് മേല്പറഞ്ഞ പ്രക്രിയയിലൂടെ സംഭവിക്കുന്നത്.നിരന്തരമായ വായനയും യാത്രകളും കാഴ്ച്ചപാടുകളെ മാറ്റിമറിക്കുന്നതോടൊപ്പം തുറക്കുന്നത് അന്തമായ പഠനത്തിലേക്കാണ് , നിരന്തരമായ പരിണാമങ്ങൾക്കു വിധേയമാകുന്ന അഗാധമായ പഠനം.ഇവയാണ് വിവേകത്തിലേക്കു നയിക്കുന്നത്.
ഇവിടെയാണ്, “പാലിൽ കലർന്നിട്ടുള്ള നീരിനെ വേറിട്ട് കുടിച്ചീടുന്നൊരരയന്നംപോലെ” എന്ന ചൊല്ല് പ്രസക്തം ആകുന്നത്.വിവേകപ്രദമായ മനസ് കാലികപ്രസക്തമായ വിഷയങ്ങളെ തിരഞ്ഞെടുക്കുന്നു, അത് ചോദ്യങ്ങളിലേക്കും, ഫലപ്രദമായ പ്രവർത്തിപഥത്തിലെ ഉത്തരങ്ങളിലേക്കും എത്തിക്കുന്നു.
അത്തരത്തിൽ ഒരു ചെറിയ കൂട്ടം മനുഷ്യർ സജീവമായി നിലനിൽക്കുന്നതും അതിൽ പ്രചോദനം ഉൾക്കൊണ്ട് പലരും മുന്നോട്ടു വരുന്നതും വിഷയദാരിദ്ര്യത്തിൻ്റെ അന്ത്യത്തിനാണെന്നതു പ്രതീക്ഷ നല്കുന്ന ഒന്നാണ് .