Stories by Anusha Sathyanadh on Medium
SAD
ചിലപ്പോഴെങ്കിലും അകാരണമായ ഭയം അഥവാ ഉത്കണ്ഠ അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. പരിണാമപരമായ അതിജീവനത്തിനു ഈ ഉത്ക്കണ്ഠ നമ്മെ വളരെ അധികം സഹായിച്ചത് കൊണ്ടുതന്നെ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു ഉത്ക്കണ്ഠ ആവശ്യമല്ലെങ്കിൽ കൂടിയും കുറഞ്ഞ അളവിൽ അത് നമുക്ക് സഹായകമാകാറുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ഉത്ക്കണ്ഠയും ഉത്ക്കണ്ഠാ രോഗമല്ല. എങ്കിലും
സാമൂഹിക സാഹചര്യങ്ങളിൽ ഇടപഴകുമ്പോൾ ഉണ്ടാവുന്ന അതി തീവ്രമായ
ഭയമാണ് സാമൂഹിക ഉത്കണ്ഠ രോഗത്തിന്റെ (social anxiety disorder) ഏറ്റവും പ്രകടമായ ലക്ഷണം. ഈ ലക്ഷണങ്ങൾ കൂടാതെ രോഗി ദൈനംദിന ജീവിതത്തിൽ അതികഠിനമായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. രോഗം മൂലമുണ്ടാകുന്ന മാനസിക സമ്മർദം രോഗിയെ സാമൂഹിക സാഹചര്യങ്ങളിൽ
നിന്ന് ഉൾവലിഞ്ഞു ജീവിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ മനുഷ്യൻ സാമൂഹിക ജീവിയായതുകൊണ്ട് തന്നെ ഈ ഉൾവലിയൽ രോഗിയെ കൂടുതൽ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുന്നു. ഈ സാമൂഹിക വിമുഖത ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുമ്പോഴാണ് ഇത് ഒരു ഡിസോർഡർ ആയി മാറുന്നതു.
മഷിതകത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും, വ്യക്തിത്വ വൈകല്യങ്ങളും, കുട്ടികാലത്തെ മോശമായ അനുഭവങ്ങളും ആയി ഇത് വളരെ ഏറെ ബന്ധപ്പെട്ടിരുക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇതിന്റെ കൂടുതൽ ലക്ഷണങ്ങൾ എന്തോക്കെയാണെന്നു നോക്കാം, സാധാരണ
സാമൂഹിക സാഹചര്യങ്ങളിൽ ഉണ്ടാവുന്ന അനിയന്ത്രിതവും, യുക്തിരഹിതവുമായ ഭയം, താൻ നന്നായി പെരുമാറിയില്ലെങ്കിൽ ഈ സാമൂഹിക സാഹചര്യത്തിൽ നിരസിക്കപ്പെടുമോ എന്നുള്ള യുക്തിസഹമല്ലാത്ത പേടി, ഇതുമൂലമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകൾ എന്നിവ രോഗലക്ഷണങ്ങളാണ്. പലപ്പോഴും തൻ സാമൂഹിക ഇടങ്ങളിൽ ഇടപഴകാൻ പ്രാപ്തനല്ല എന്ന മുൻവിധി ഈ അവസ്ഥയുള്ള ആളുകളിൽ ഉണ്ട്.
ഏതൊരു ഭയം കൊണ്ട് ഉണ്ടാകുന്ന മാനസിക അസുഖങ്ങളെയും പോലെ, ഭയമുണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ഈ അവസ്ഥയുള്ള വ്യക്തികൾ നിർബന്ധിതരാവുന്നു. മതിയായ മാനസിക ചികിസ്ത ആവശ്യമായി വരുന്ന ഒരു അവസ്ഥയാണിത്. ഇനി ഈ അവസ്ഥയുടെ ചികിസ്തകളെ പറ്റി നോക്കാം.
സൈക്കോതെറാപ്പി എന്ന് അറിയപ്പെടുന്ന കൗൺസിലിംഗ് ചികിസ്ത, തലച്ചോറിലെ രാസപദാര്ഥങ്ങളുടെ അളവ് നിയന്ദ്രിക്കുന്ന മരുന്നുകൾ എന്നിവയാണ് ഇപ്പോൾ ലഭ്യമായിട്ടുള്ള ചികിസ്ത രീതികകൾ. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്ന് അറിയപ്പെടുന്ന കൗൺസിലിംഗ് ചികിസ്തയും നൂതന വിഷാദ വിരോധ മരുന്നുകളുടെയും സംയുക്തമായ ചികിസ്ത രീതികളെയും അവലംബിക്കുന്നത് ദൈനം ദിന ഉത്ക്കണ്ഠകളിൽ നിന്നും രോഗിക്ക് ആശ്വാസം കൊടുക്കുകയും , നെഗറ്റീവ് ചിന്തകളെ കൂടുതൽ നയപരമായി നേരിടാൻ
രോഗിയെ സന്നദ്ധമാക്കുകയും ചെയ്യുന്നു. വിഷാദ വിരോധ മരുന്നുകൾ ഈ അവസ്ഥയുള്ള ആളുകളുടെ
മസ്തിഷ്കത്തിൽ സെറീറ്റോണിൻ, നോർ എപിൻഫ്‌റിൻ എന്നി ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവ് വർധിപ്പിച്ചു തലച്ചോറിലെ വിവിധഭാഗങ്ങളുമായുള്ള ആശയവിനിമയം സാധാരണ രീതിയിൽ ആക്കുന്നു.
ഇതിനൊപ്പം തന്നെ ലഭ്യമാക്കുന്ന സൈക്കോതെറാപ്പി ചിന്തകളെ നിയന്ദ്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. മരുന്നുകളുടെയും സൈക്കോതെറാപ്പിയുടെയും ഫലമായി ഈ അവസ്ഥയുള്ളവർ മാനസിക
സംഘർഷങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ പഠിക്കുന്നു. നൂതനമായ മറ്റ് പല മരുന്ന് ചികിസ്തകളും സൈക്കോതെറാപ്പി ചികിസ്തകളും ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്‌. സൈക്കഡെലിക് അസിസ്റ്റഡ്
സൈക്കോതെറാപ്പി, വെർച്വൽ റിയാലിറ്റി തെറാപ്പി, കോഗ്നിറ്റീവ് ബയസ് പരിഷ്ക്കരണം, മൈൻഡ്ഫുൾനെസ് അടിസ്ഥാനമാക്കിയുള്ള സമ്മർദ്ദം കുറയ്ക്കൽ, ചിലതരം ന്യൂറോസ്റ്റീറോയിഡുകൾ എന്നിവ ഇതിൽ
ഉൾപ്പെടുന്നു. മാനസിക രോഗങ്ങളെകുറിച്ചു പൊതുവായും ഉത്ക്കണ്ഠ രോഗത്തെ കുറിച്ച പ്രത്യേകിച്ചും അറിവ് വർധിപ്പിക്കുന്നത് രോഗിക്കും രോഗി ജീവിക്കുന്ന സമൂഹത്തിനും തീർച്ചയായും ഗുണം ചെയ്യും.
അവോയ്ഡൻറ് പേഴ്സണാലിറ്റി എന്ന് അറിയപ്പെടുന്ന വ്യക്തിത്വ വൈകല്യവുമായും സാമൂഹിക ഉത്കണ്ഠാ രോഗം ബന്ധപ്പെട്ടു കിടക്കുന്നു. ഈ വ്യക്തിത്വ വൈകല്യമുള്ള ആളുകളിൽ സാമൂഹിക ഉത്കണ്ഠയുടെ കഠിനമായ
ലക്ഷണങ്ങൾ കൂടാതെ തന്നെ അപകർഷതയുടെയും അപര്യാപ്തതയുടെയും വിട്ടുമാറാത്ത ബോധം ഉള്ളതായി കാണപ്പെടുന്നു. വ്യക്തിത്വ വൈകല്യമായതുകൊണ്ട് തന്നെ ചികിസ്ത കൊണ്ട് പൂർണമായി ഭേധപ്പെടാൻ
ബുദ്ദിമുട്ടുള്ള ഒരു അവസ്ഥയാണിത്.
വംശനാശത്തിലേക്കുള്ള നമ്മുടെ ഭക്ഷണ വഴി
വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കുന്നു. നാം ജനിച്ച പ്രദേശം, നമ്മുടെ പൂർവ്വികരുടെ ഭക്ഷണ രീതി , ചില പ്രത്യേക ആരോഗ്യ അവസ്ഥകൾ എന്നുവേണ്ട നമ്മുടെ ജാതി, മതം , മൂല്യങ്ങൾ, നമുക്ക് ലഭിക്കുന്ന അറിവ്, ശരീരത്തിന് വേണ്ട പോഷകങ്ങളുടെ അളവ് ഇവയെല്ലാം നമ്മുടെ ഭക്ഷണരീതി നിർണയിക്കുന്നതിൽ കലാശിക്കുന്നു. കൂടാതെ ചില ഭക്ഷണ വസ്തുക്കളുടെ ലഭ്യത, അവയുടെ ചെലവ്, നമ്മുടെ വരുമാനം എന്നിവയും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാവൂ എന്ന് നാം ചെറുപ്പം മുതലേ കേട്ട് ശീലിച്ചതാണ്. സ്ഥിരമായി ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് മെച്ചപ്പെട്ട മാനസികാവസ്ഥയ്ക്കും എന്തിനു നമ്മുടെ ജീവിതനിലവാരം ഉയർത്താനും കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു കൂടാതെ പോഷകാഹാരക്കുറവ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. എന്നാൽ എന്താണ് ആരോഗ്യകരമായ ഭക്ഷണരീതി എന്നത് ഇന്നും തർക്കവിഷയമാണ്. സംസാകാരികമായി രൂപപ്പെട്ട വന്ന ഒരു ഭക്ഷണരീതിയും മറ്റൊന്നിനേക്കാൾ മികച്ചതാണ് എന്ന് പറയാൻ സാധിക്കില്ല. മാത്രമല്ല അത് മുകളിൽ സൂചിപ്പിച്ച എല്ലാ ഘടകങ്ങളെയും ആശ്രയിച്ചും ഇരിക്കുന്നു. ശാസ്ത്രപഠനങ്ങളെയാണ് കിട്ടാവുന്നതിൽ വെച്ച ഏറ്റവും നല്ല അറിവായി നാം ഉപയോഗിക്കേണ്ടത്.
അതൊന്നുമല്ല ഇന്നത്തെ വിഷയം. കാലാവസ്ഥ വ്യതിയാനം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും എത്രത്തോളം ബാധിക്കുന്നു എന്ന് നമുക്കറിയാം, ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും നേരിടേണ്ടി വരും എന്നുറപ്പുള്ള ഒരു ഭാവിവിപത്താണ് അത്. നമ്മുടെ വർത്തമാന കല ഭക്ഷണരീതി കാലാവസ്ഥ മാറ്റത്തിന് എത്രത്തോളം ആക്കം കൂട്ടുന്നു എന്ന യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്ന, ഈയടുത്ത് പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി നമ്മളെല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്. ശാസ്ത്രീയമായി നമ്മുടെ ജീവിത രീതികളിലും ഭക്ഷണരീതികളിലും എന്തൊക്കെ മാറ്റം വരുത്താൻ സാധിക്കും എന്നതും അതിന്റെ അനന്തരഫലം എന്തായിരിക്കും എന്നതും നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്.
വംശനാശത്തിലേക്കുള്ള നമ്മുടെ വഴി (Eating our way to Extinction) എന്ന ഈ ഡോക്യുമെന്ററി നമ്മുടെ ഗ്രഹത്തിന്റെ പരിണാമകഥ പറയുന്നതോടൊപ്പം ആമസോൺ മഴക്കാടുകളുടെ ആഴങ്ങളിൽ നിന്ന് തായ്‌വാനീസ് പർവതനിരകൾ, മംഗോളിയൻ മരുഭൂമി, അമേരിക്കയിലെ പ്രകൃതി സവിശേഷതകൾ , മലനിരകൾക്കിടയിലെ നോർവീജിയൻ കടൽത്തീരങ്ങൾ , സ്‌കോട്ടിഷ് തീരപ്രദേശങ്ങൾ എന്നിങ്ങനെ ലോകമെമ്പാടുമുള്ള പ്രകൃതിരമണീയമായ ദൃശ്യങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു,. മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ഗ്രഹത്തിന്റെ വംശനാശത്തിലേക്കുള്ള പോക്ക് ഞെട്ടിപ്പിക്കുന്ന സാക്ഷ്യപത്രങ്ങളിലൂടെയും, കാലാവസ്ഥാവ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇരകളായ തദ്ദേശവാസികളുടെ അനുഭവത്തിലൂടെയും നമ്മെ ബോധ്യപ്പെടുത്തുന്നു .ആഗോളതലത്തിൽ പ്രശസ്തരായ വ്യക്തികളിൽ നിന്നും പ്രമുഖ ശാസ്ത്രജ്ഞരിൽ നിന്നുമുള്ള വേദനിപ്പിക്കുന്ന വിവരണങ്ങളിലൂടെ, ഈ ശക്തമായ ഡോക്യുമെന്ററി ലളിതവും എന്നാൽ ഫലപ്രദവുമായ സന്ദേശം അയയ്‌ക്കുന്നു, കഠിനമായ സത്യങ്ങൾ തുറന്നുകാട്ടുകയും വലിയ സ്‌ക്രീനിൽ, നമ്മുടെ തലമുറയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമായ പാരിസ്ഥിതിക തകർച്ചയെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു.
ഈ ഡോക്യുമെന്ററി പ്രേക്ഷകരെ അവരുടെ ദൈനംദിന തിരഞ്ഞെടുപ്പുകളെ ഒന്നവലോകനം ചെയ്യാൻ തീർച്ചയായും പ്രേരിപ്പിക്കും. അതോടൊപ്പം വ്യവസായ പ്രമുഖരെയും സർക്കാരുകളെയും ചോദ്യം ചെയ്യാൻ നാം ബാധ്യസ്ഥരാണ് എന്ന് ഓര്മപ്പെടുത്തുകയും ചെയ്യുന്നു. സർ റിച്ചാർഡ് ബ്രാൻസൺ, ടോണി റോബിൻസ് എന്നിവരുൾപ്പെടെയുള്ള ലോകപ്രശസ്ത സംഭാവകരുടെ അഭിപ്രായങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു സർവോപരി പ്രേക്ഷകരെ ശാക്തീകരിക്കുന്ന പ്രതീക്ഷയുടെ സന്ദേശമുണ്ട് ഈ ഡോക്യൂമെന്ററിയിൽ .
വിനാശകരമായ കാലാവസ്ഥാ വ്യതിയാനം ഒഴിവാക്കാൻ ഞങ്ങൾക്ക് 10 വർഷം ബാക്കിയുണ്ട്. എന്നാൽ ഇതിനും മറ്റ് അസ്തിത്വപരമായ ഭീഷണികൾക്കുമുള്ള പരിഹാരം നമ്മുടെ മൂക്കിന് താഴെയാണ്.