Stories by Aswin Ashok on Medium
ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന കെ.എസ്.ആര്‍.റ്റി.സി.യെ പുനരുദ്ധരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ഹരിതോര്‍ജ്ജത്തിന് പ്രാധാന്യം നല്‍കാനുള്ള തുടക്കമെന്ന നിലയില്‍ സര്‍ക്കാര്‍ സമര്‍ദ്ദിത പ്രകൃതിവാതകം (Compressed Natural gas - CNG) ഉപയോഗിച്ചു കൊണ്ട് ഓടുന്ന ബസ്സുകള്‍ കൂടുതലായി ആരംഭിക്കാന്‍ പോവുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എന്നീ നഗരങ്ങളിലായിരിക്കും ഇതിന്റെ തുടക്കം കുറിക്കുക. CNG ബസ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായാല്‍ ഇന്ധനയിനത്തിലുള്ള ചെലവു കുറയുമെന്നു മാത്രമല്ല ബസ്സുകളുടെ കാര്യക്ഷമത കൂടുകയും ചെയ്യും.
വലിയ പ്രതിസന്ധിയാണ് കെ.എസ്.ആര്‍.റ്റി.സി. ഇന്ന് അഭിമുഖീകരിക്കുന്നത്. 2011ല്‍ കെ.എസ്.ആര്‍.റ്റി.സി.യുടെ കടം 717 കോടിയായിരുന്നു. പിന്നത്തെ അഞ്ചുവര്‍ഷം കൊണ്ട് അത് നാലിരട്ടിയായാണ് വര്‍ദ്ധിച്ചത്. 1816 കോടിയാണ് കെ.എസ്.ആര്‍.റ്റി.സി. ഇന്ന് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത് എന്നതു തന്നെ കെ.എസ്.ആര്‍.റ്റി.സി. അഭിമുഖീകരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്നു. ഓരോ മാസവും 100 കോടി രൂപാ വീതം കടമെടുത്താണ് സ്ഥാപനം മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ മാസത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം 148 കോടി രൂപയാണ്. നോട്ടുനിരോധനത്തോടെ ദിവസവരുമാനത്തില്‍ 60 ലക്ഷം രൂപയുടെ കുറവാണുണ്ടായത്. ഇത് കെ.എസ്.ആര്‍.റ്റി.സി.യെ ഇന്നോളമില്ലാത്ത വിഷമഘട്ടത്തിലേക്കാണ് നയിച്ചിരിക്കുന്നത്.
മറ്റ് സ്വകാര്യസര്‍വീസുമായി നമുക്ക് കെ.എസ്.ആര്‍.റ്റി.സി. യെ താരതമ്യം ചെയ്യാനാവില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള സര്‍വീസാണ് കെ.എസ്.ആര്‍.റ്റി.സി.യുടേത്. ലാഭ-നഷ്ടക്കണക്ക് നോക്കാതെ തന്നെ കെ.എസ്.ആര്‍.റ്റി.സി.ക്ക് ചില സര്‍വീസുകള്‍ ഏറ്റെടുത്തു നടത്തേണ്ടതായി വരും. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കുള്ള സര്‍വീസ്, രാത്രികാല സര്‍വീസ്, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസ് തുടങ്ങിയവയൊക്കെ വേണ്ടെന്നു വെക്കാന്‍ ജനങ്ങളോടു കൂറുള്ള ഒരു ജനാധിപത്യ സര്‍ക്കാരിനാവില്ല. അതുകൊണ്ടുതന്നെ ഇത്തരം സര്‍വീസുകള്‍ മുഖേനയുണ്ടാവുന്ന വരുമാന നഷ്ടത്തെ ഗൗരവമായെടുക്കാനുമാവില്ല.
സ്കാനിയ ഉള്‍പ്പടെയുള്ള ബസ്സുകള്‍, ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം എന്നിങ്ങനെ യാത്രക്കാര്‍ക്ക് ഗുണകരമാവുന്ന ഒട്ടേറെ കാര്യങ്ങള്‍ കെ.എസ്.ആര്‍.റ്റി.സിയുടെ ആഭിമുഖ്യത്തില്‍ ചെയ്യുന്നുണ്ട്. സ്ഥിരം യാത്രക്കാര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന സ്മാര്‍ട്ട് കാര്‍ഡ് കെ.എസ്.ആര്‍.റ്റി.സി. പുറത്തിറക്കാന്‍ പോവുകയാണ്. മൂന്ന് വിഭാഗങ്ങളിലായി ഇറങ്ങുന്ന ഈ കാര്‍ഡ് പാവപ്പെട്ടവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. കെ.എസ്.ആര്‍.റ്റി.സി.ക്കാകട്ടെ ഒരുമിച്ച് ആദ്യം തന്നെ ഒരു വരുമാനം ലഭിക്കുകയും ചെയ്യും.
കെ.എസ്.ആര്‍.റ്റി.സിയെ ദുരിതത്തില്‍നിന്നും കരകയറ്റാന്‍ തൊഴിലാളികള്‍ ത്യാഗപൂര്‍വം ശ്രമിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യം എന്ന മനോഭാവത്തോടെയാണവര്‍ പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.റ്റി.സി.യെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തെ പിന്തുണയ്ക്കാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നു എന്നത് ആഹ്ളാദകരമാണ്.
ചോദ്യം: "ഒരു ബുക്ക് സ്കാന്‍ ചെയ്തു പി ഡി എഫ് ആക്കി ..ആ പി ഡി എഫ് ഫയല്‍ വേര്‍ഡ്‌ ആക്കി മാറ്റാന്‍ പറ്റുമോ?"
ഉത്തരം:
സ്കാൻ ചെയ്താൽ ആ പേജുകൾ ഇമേജ് ഫയലുകളായി എംബെഡ് ചെയ്ത (ഉൾച്ചേർത്ത) PDFഫയലായിരിക്കും ലഭിക്കുക. (ഇവയ്ക്കു താരതമ്യേന വലിപ്പം കൂടുതലായിരിക്കും. PDF Reader ഉപയോഗിച്ചുവായിക്കുമ്പോൾ സെലക്ഷൻ കഴ്സർ ( | )വരയ്ക്കു പകരം + രൂപത്തിൽ (ക്രോസ്സ് ഹെയർ) ആയിരിക്കും കാണുക).
[അതേ സമയം വേർഡ് പോലുള്ള ഒരു ഫോർമാറ്റിൽ നിന്നും PDF ആക്കി മാറ്റിയ ഫയലുകളിൽ മിക്കപ്പോഴും (പ്രിന്റ് സെറ്റിങ്ങ്സ് അനുസരിച്ചു്) ടെക്സ്റ്റ് ആയിത്തന്നെയാണു് ഉള്ളടക്കം ശേഖരിച്ചുവെച്ചിരിക്കുക. ഇവ താരതമ്യേന വലിപ്പം കുറഞ്ഞ ഫയലുകളായിരിക്കും. പേജുകൾ വെളുത്തു് നല്ല വൃത്തിയായി ഇരിക്കും. ടെക്സ്റ്റ് നല്ല മിഴിവോടെ വ്യക്തമായി കാണാം. വരികൾ സെലക്റ്റ് ചെയ്തു് കോപ്പി പേസ്റ്റ് ചെയ്യാനുമാവും.]
ആദ്യം പറഞ്ഞ തരം ഫയലുകളിൽ നിന്നു് ഒറ്റയടിക്കു് ടെൿസ്റ്റ് ആയി വേർഡിലേക്കോ മറ്റോ മാറ്റുവാനോ കോപ്പി പേസ്റ്റ് ചെയ്യാനോ കഴിയില്ല. അതിനു് Optical Character Recognition (OCR) എന്ന രീതി ഉപയോഗിക്കണം.
OCR എല്ലാ ഭാഷകളിലും 100% സാദ്ധ്യമല്ല. ഇംഗ്ലീഷിൽ ഒരു വിധം നന്നായി ചെയ്യാം.പട്ടികകളും ചിത്രങ്ങളും മറ്റുമുണ്ടെകിൽ അവയൊന്നും കൃത്യമായി വന്നെന്നു വരില്ല. മഷി പരന്ന പാടുകളും മറ്റുമുണ്ടെങ്കിൽ അതൊക്കെ വികലമായി (അക്ഷരങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെട്ട്) ഔട്ട്പുട്ടിൽ വന്നേക്കാം.കയ്യെഴുത്തും മങ്ങിയ അച്ചടിയും മറ്റും കൃത്യമായി വന്നെന്നു വരില്ല. എല്ലാത്തിനും ഉപരി ഇമേജുകൾക്കു് നല്ല റെസൊലൂഷൻ ഉണ്ടാവണം. (ചുരുങ്ങിയതു് 300 dpi). PDF ആക്കിയ സമയത്തു് ഫയൽ വലിപ്പം കുറയ്ക്കാൻ റെസൊലൂഷൻ കുറച്ചിരുന്നുവെങ്കിൽ അത്രയും കൂടുതൽ വിഷമമാവും.
OCR സങ്കേതം ചില സോഫ്റ്റ്‌വെയറുകളിൽ ഉള്ളടങ്ങിയിരിക്കും. Adobe Acrobat ഒരു ഉദാഹരണമാണു്. പക്ഷേ, OCRനു വേണ്ടി മാത്രം നിർമ്മിച്ചിട്ടുള്ള ആപ്ലിക്കേഷനുകളാണു് കൂടുതൽ നല്ല ഫലം തരിക. ABBYY Fine Reader (now ver. 12 )അത്തരമൊരു പ്രോഗ്രാമാണു്. പക്ഷേ ഇവയൊക്കെ പണം കൊടുത്തു വാങ്ങുകയോ (അല്ലെങ്കിൽ ക്രാക്ക് ചെയ്യുകയോ) വേണ്ടി വരും.
ഇനി ഇതൊന്നുമില്ലാതെ ഒരു വഴിയും പരീക്ഷിക്കാവുന്നതാണു്.
ഗൂഗിൾ ഡ്രൈവിൽ PDF ഫയൽ അപ്-ലോഡ് ചെയ്യുക. അപ്‌ലോഡ് സെറ്റിങ്ങിൽ Automatically convert എന്ന ഓപ്ഷൻ ഓൺ ചെയ്തിരിക്കണം. അപ്‌ലോഡ് ചെയ്തതിനു ശേഷം ഗൂഗിൾ ഡ്രൈവിൽ തന്നെ തുറന്നു നോക്കുക. ഏതാണ്ടൊക്കെ നന്നായി ടെക്സ്റ്റ് ആയി മാറിയിട്ടുണ്ടാവും.
ഇംഗ്ലീഷിനു പകരം മറ്റു ഭാഷകളാണെങ്കിലോ?
വളരെ കൃത്യമൊന്നുമാവുന്നില്ലെങ്കിലും മലയാളം തുടങ്ങിയ ഭാഷകളിലും ഇപ്പോൾ ഗൂഗിൾ ഡ്രൈവ് OCR സംവിധാനം ലഭ്യമാക്കുന്നുണ്ടു്.
അതിനു ചെയ്യേണ്ടതു്:
1. ഇപ്പോൾ ഉള്ള PDF ഫയലിലെ പേജുകൾ ഏതെങ്കിലും വിധത്തിൽ തിരിച്ച് ഇമേജ് രൂപത്തിലാക്കുക. JPG, PNG എന്നിവയിൽ ഒന്നായിരിക്കണം ഫോർമാറ്റ്. TIF ഫയലുകൾ ഫലിച്ചില്ലെന്നുവരാം.
2. ഗൂഗിൾ ഡ്രൈവിൽ ഒരു പുതിയ ഫോൾഡർ സൃഷ്ടിക്കുക. അതിലേക്കു് എല്ലാ പേജുകളും അപ്‌ലോഡ് ചെയ്യുക.
3. തുടർന്നു് ഓരോ ഇമേജ് ലിങ്കിനും മേലെ മൗസിന്റെ വലത്തുബട്ടൻ (റൈറ്റ്-ക്ലിക്ക്) ചെയ്യുക. അപ്പോൾ വരുന്ന മെനുവിൽ Open as Google Document.. ക്ലിക്ക് ചെയ്യുക. ഏതാനും സെക്കൻഡുകൾ കഴിയുമ്പോൾ ഒരു പുതിയ ഡോക്യുമെന്റു് ടാബ് വിരിയും. അതിൽ മുകൾഭാഗത്തു് ഇമേജും താഴെ അതിന്റെ ടെക്സ്റ്റും കാണാം. ഈ ടെക്സ്റ്റ് ആവശ്യം പോലെ തിരുത്തിയും മെച്ചപ്പെടുത്തിയും വേറൊരിടത്തേക്കു് (വേർഡിലേക്കോ മറ്റോ) കോപ്പി പേസ്റ്റ് ചെയ്യാം.
കടപ്പാട്: Viswa Prabha