Stories by The Batmon™ on Medium
ചാപ്ടർ ഒന്ന്
വർഷം എഡി 1034, പുരാതന ഇന്ത്യയിലെ മഹിഷ്മതി എന്ന കൊച്ചുരാജ്യം. അവിടത്തെ രാജകുമാരന്മാരായ വിക്രമദേവനും (13 വയസ്), ബിജ്ജലദേവനും (14 വയസ്) രാജ്യാതിർത്തിയിലെ കാട്ടിൽ ഹൈഡ് & സീക്ക് കളിക്കുകയായിരുന്നു. ഒളിക്കാനൊരിടം തേടി ഉൾകാട്ടിലേക്ക് പോയ വിക്രമദേവൻ പെട്ടന്ന് ഒരു ശബ്ദം കേട്ടു.
'ആരാൺ?' വിക്രമൻ ചോദിച്ചു. അൽപസമയം ഒരനക്കവും എവിടെനിന്നും വന്നില്ല. തനിക്ക് തോന്നിയതായിരിക്കുമെന്ന് കരുതി അവൻ തിരിച്ചു നടക്കാൻ തുനിഞ്ഞു. അപ്പോൾ അവനെ വിജ്രംഭിതനാക്കിക്കൊണ്ട് മരങ്ങൾക്കിടയിൽ നിന്നും ഒരു പെൺകൊടിയതാ ഇറങ്ങിവരുന്നു.
വിക്രമൻ ആദ്യമായിട്ടായിരുന്നു ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ കാണുന്നത്.
'ആരുനീ ദേവാംഗനേ, സ്വർഗത്തിൽ നിന്നിറങ്ങിവന്ന അപ്സരസോ അതോ ബോളിവുഡിൽ നിന്നിറങ്ങിവന്ന ദീപികപദുക്കോണോ?'
അവൻ വിസ്മയിച്ചു.
'Hi, I am princess β from planet ABC 9895. It's nice to meet you.'
അവൾ മറുപടി നൽകി.
'ങെ?'
'ഓ സോറി. ഇംഗ്ലീഷറിയില്ലല്ലേ. ഞാനോർത്തു അമേരിക്കയിലാൺ ലാൻഡ് ചെയ്തതെന്ന്. സാധാരണ അങ്ങനാണല്ലോ.'
അത്രയും പറഞ്ഞ് അവളൊരു സ്മൈലിയും ഇട്ടു.
വിക്രമനന്തംവിട്ട് കുന്തം പോലെ നിന്നു.
'ഭവതി എന്തൂട്ട് കോപ്പാണീ പറയുന്നത്. നമുക്കൊന്നും മനസിലാവുന്നില്ലല്ലോ.'
ബീറ്റ മന്ദഹസിച്ചു.
'കുമാരാ, ഞാൻ അങ്ങകലെ ABC യെന്നൊരു ഗ്രഹത്തിൽ നിന്നും വരുകയാൺ. ഇവിടെ ഡിനോസറുകളെ പ്രതീക്ഷിച്ചാൺ വന്നത്. പക്ഷേ ടൈമിങ്ങിത്തിരി തെറ്റി. സ്പെയിസ് ഷിപ്പിൻ പരസ്യത്തിൽ പറഞ്ഞ മൈലേജൊന്നും ഇല്ലായിരുന്നു. അതൊകൊണ്ട് ഇടക്ക് രണ്ടുപ്രാവശ്യം നിർത്തി ഫ്യുവലടിക്കേണ്ടി വന്നു. അതാൺ പറ്റിയത്.'
വിക്രമനിപ്രാവശ്യവും ഒന്നും പിടികിട്ടിയില്ല. പക്ഷേ അവൻ തലയാട്ടി. എന്നിട്ട് ചോദിച്ചു.
'ബീറ്റ. എന്തൂട്ട് പേരാത്? ഒരു ഗുമ്മില്ലല്ലൊ'
'എന്റെ റിയൽ നെയിം ഴ്വാ ഴ്വാ ങ്ങ്യാഞ്ഞള്റ എന്നാൺ. വിക്രൂനിനതാണിഷ്ടമെന്ന് വെച്ചാൽ അങ്ങനെ വിളിച്ചോളൂ'
'വേണ്ട ബീറ്റ്സ്, എനിക്ക് നാവിനെക്സർസൈസ് കൊടുക്കണമെന്ന് തോന്നുമ്പോൾ ഞാൻ പടകാളി ചണ്ടിച്ചങ്കിരി പാടിക്കോളാം'
'ഓക്കെ വിക്സ്.'
അങ്ങനെ അവർ ഒന്നും രണ്ടും സിനിമാക്കഥയും മറ്റും പറഞ്ഞ് ഏകദേശം 36 മിനിട്ടിനുള്ളിൽ പിരിയാനാകാത്തവിധം അനുരാഗബദ്ധരായി.
'എനിക്കെന്തായാലും ഇനിയൊരിക്കലും എന്റെ ഹോം പ്ലാനറ്റിലേക്ക് പോകാനാവില്ല. കൂടെ വന്ന റോബോട്ടുകളൊക്കെ ഭാവിയിൽ ട്രാൻസ്ഫോമർ സിനിമയിലഭിനയിക്കാൻ വേണ്ടി ഐസിനടിയിൽ ബീറ്റാസ്ലീപിലാൺ. അതുകൊണ്ട് നീയാണിനിയെന്റെ ഫ്യൂച്ചർ. വില്യൂമാരിമീ?'
'തീർച്ചയായും കുമാരി. ഈ മഹിഷ്മതി സാമ്രാജ്യത്തിൻ ഇനി നീയാൺ മഹാറാണി'
cut to
അതേസമയം കാടിന്റെ ഓപ്പോസിറ്റ് സൈഡിൽ വിക്രമദേവനെ അന്വേഷിച്ച് നടന്ന ബിജ്ജലദേവൻ ഒരു വിചിത്രപേടകം കണ്ട് അതിന്റെ അടുത്തേക്ക് ചെന്നു. ഒരു ടാറ്റ ട്രക്കിന്റെ വലുപ്പമുള്ള പേടകത്തിൽ നിന്ന് പലതരം ബീക്കൺലൈറ്റുകളും കിച്ചൺമ്യൂസിക്കും പുറത്തുവരുന്നുണ്ടായിരുന്നു. പേടകത്തിനരികിൽ ഒരു ചെറിയ പോമറേനിയൻ പട്ടിക്കുട്ടി നിന്ന് കുരച്ചുകൊണ്ടിരുന്നു. ബിജ്ജലദേവൻ നോക്കിനിൽക്കേ ഉടൽ നിറയെ കൈകളുള്ള ഭീകരസത്വമായി സുഭ... ച്ഛെ, പോമറേനിയൻ രൂപാന്തരം പ്രാപിച്ചു.
സത്വം ഉറക്കെ അട്ടഹസിച്ചു.
'ബുഹഹഹഹ'
ബിജ്ജലദേവൻ അവജ്ഞയോടെ നോക്കി.
'എന്ത് കോലമാൺ മ്യാൻ? കണ്ടാൽ പട്ടി വെള്ളം കുടിക്കില്ലല്ലൊ.'
സത്വം ദൈന്യതയോടെ അവനെ നോക്കി.
'വാട്ട് ടുഡൂ ബോയ്, വില്ലനായിപ്പോയില്ലേ. ബൈദബൈ ഹൂവാർയു. വാട്ടാർയു ഡൂയിങ്ങ് ഹിയർ?'
'ഞാനീ രാജ്യത്തെ രാജകുമാരനാൺ. നായാട്ട് കഴിഞ്ഞു വരുവാൺ.'
'ഓഹോ, അപ്പൊ ഇത്ര ചെറുപ്പത്തിലെ വേട്ടയൊക്കെ നടത്തുമല്ലേ, കേമൻ.'
'വേട്ടയൊന്നുമല്ല. വഴിയിൽ രണ്ടുമൂന്ന് തെരുവുനായ്കളെന്നെ കടിക്കാൻ വന്നു. അവയെ ആട്ടിയോടിച്ചിട്ട് വരുന്ന വഴിയാൺ.'
'ഓ ഹഹഹയായിരുന്നല്ലേ, വയ ലെപ്പീന്നും കൂടെ വെക്കാരുന്ന്. ആട്ടെ നിന്റെ പേരെന്താണെന്നാൺ പറഞ്ഞത്?'
'ബിജ്ജലദേവൻ'
'ബ്രിഞ്ചാൾദേവനോ ഹഹ പെണ്ണുങ്ങൾ എക്സ് ബോയ്ഫ്രണ്ട്സിന്റെ പേര് കുട്ടികൾക്കിടുന്നത് കേട്ടിട്ടുണ്ട്. ഇതതുക്കും മേലെ.'
സത്വം പൊട്ടിച്ചിരിച്ചു.
'ഹാഹാഹാ, വയ ന്റെകേ എന്ന് വെച്ചേക്ക്'
ബിജ്ജലദേവന് ക്ഷമനശിക്കാൻ തുടങ്ങിയിരുന്നു.
'നിങ്ങളിവിടെ എന്താൺ പരിപാടി?'
സത്വം ചിരിനിർത്തി.
'പറയാം. ഞാൻ അങ്ങുദൂരെ XYZ എന്ന ഗ്രഹത്തിൽ നിന്ന് വരുന്ന ഒരു ഏലിയൻ പട്ടാളക്കാരനാൺ. വേറൊരു ഗ്രഹത്തിലെ ഒരു ഏലിയൻ പെങ്കൊച്ച് നിങ്ങടെ ഗ്രഹത്തിലെത്തിയിട്ടുണ്ട്. അവളെ തപ്പിയിറങ്ങിയതാൺ.'
'അവളും ഭീകരസത്വമാണോ?'
'അല്ല. കണ്ടാൽ മനുഷ്യന്മാരെപ്പോലിരിക്കും. നിങ്ങൾക്കിടയിൽ നിന്ന് അവളെ കണ്ടെത്താൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. നിനക്കെന്നെ സഹായിക്കാമോ?'
'എങ്ങനെ സഹായിക്കാൻ? സഹായിച്ചിട്ട് എനിക്കെന്ത് കാര്യം?'
'കാര്യമുണ്ട്. നിന്റെ ശരീരത്തിൽ ഞാൻ ചില രാസപരീക്ഷണങ്ങൾ നടത്തി നിന്നെ അമാനുഷികനാക്കാം. കാപ്ടൻ അമേരിക്കയൊക്കെ കണ്ടിട്ടില്ലേ അതുപോലെ. പകരം നീ എനിക്ക് പ്രിൻസസ് ബീറ്റയെ കണ്ടെത്തിത്തരണം.'
ബിജ്ജൽ അതൊന്ന് കണ്ടംപ്ലേറ്റ് ചെയ്ത് നോക്കി. അമാനുഷികനായാൽ തനിക്ക് വിക്രമനെ കടത്തിവെട്ടാം. രാജ്യതന്തത്തിലും ആയോധനകലകളിലും അവനാൺ മുമ്പൻ. പോരാത്തതിൻ രാജ്യത്തുള്ള സകല പെണ്ണുങ്ങടേം വാട്സാപ്പ് നമ്പറും അവന്റെ പക്കലുണ്ട്. ഒരു നിമിഷം ബിജ്ജൽ ഒന്നു മനോരാജ്യം കണ്ടുനോക്കി. തനിക്ക് അർണോൾഡ് ഷ്വാർസ്നെഗറിനെപ്പോലെ മസിൽ വരുന്നതും, ഇൻസ്റ്റഗ്രാമിൽ തന്നെ ടോപ്ലെസ് പിക്കിൻ ലൈക്കുകൾ കുമിഞ്ഞുകൂടുന്നതും അതിൻ താഴെ തരുണീമണികൾ 'യൂവാർ സോ ഹോട്ട്' എന്ന് കമന്റ് ചെയ്യുന്നതുമെല്ലാം കണ്ട് അവൻ വികാരതരളിതനായി.
'എങ്കിലോക്കെ. എനിക്കു സമ്മതം.'
അങ്ങനെ ബിജ്ജൽ മിഷ്ടർ സത്വത്തോടൊപ്പം പേടകത്തിനുള്ളിലേക്ക് കയറി
(തുടരും)
ബാഹുബലി: The Untold Story
ഡിസ്ക്ലെയിമർ:
ഈ കഥയിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങളെല്ലാം ചരിത്ര വസ്തുതകളാൺ. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇനി ജനിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ തികച്ചും സ്വാഭാവികം മാത്രമാൺ.
ആരോഗ്യപരമായ മുന്നറിയിപ്പ്:
മദ്യപാനം, പുകവലി, ടൈംട്രാവൽ, മൈൻഡ് കൺട്രോൾ തുടങ്ങിയവ ആരോഗ്യത്തിൻ ഹാനികരം. ഉണരൂ ഉപഭോക്താവേ ഉണരൂ.
ചാപ്ടർ പൂജ്യം
അങ്ങകലെ പ്രകാശവർഷങ്ങൾക്കും ആസ്ട്രോണമിക്കൽ യൂണിറ്റുകൾക്കും പാർസെക്കുകൾക്കുമപ്പുറത്ത് പേർസ്യസ് കോൺസ്റ്റലേഷനിലെ അൽഗോൽ നക്ഷത്രസമൂഹം. അവിടത്തെ രണ്ട് പ്രമുഖ ഗ്രഹങ്ങളായ ABC 9895 ഉം XYZ 9961 ഉം ഘോരമായ ഒരു ഇന്റർപ്ലാനറ്ററി വാറിലാൺ. XYZ ന്റെ സുപ്പീരിയർ വെപ്പൺറിക്കുമുന്നിൽ ABC ക്കു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. തോൽക്കുമെന്നേറെക്കുറെ ഉറപ്പായപ്പോൾ അവിടത്തെ രാജാവ് കിംഗ് α (അവിടത്തെ ഒട്ടുമിക്ക പേരുകളും മലയാളത്തിൽ പ്രനൗൺസ് ചെയ്യാനാവാത്തതിനാൽ തൽകാലം ആൽഫ, ബീറ്റ എന്നിങ്ങനെ സൂചിപ്പിക്കുന്നു) തന്റെ 10 വയസുകാരിയായ മകൾ പ്രിൻസസ് β യെ അടുത്ത് വിളിച്ചു.
'മകളേ നമ്മുടെ ഹോംപ്ലാനറ്റ് ക്രിപ്ടോൺ.. സോറി, ABC 9895 ആപത്തിലാൺ. ഈ യുദ്ധത്തോടെ പ്ലാനെറ്റിന്റെ കാര്യം പൊരിവെയിലാവുമെന്നാൺ തോന്നുന്നത്.'
പ്രിൻസസ് β തലയാട്ടി.
രാജാവ് തുടർന്നു.
'അതുകൊണ്ട് മോൾ XYZ കളുടെ കൈയിൽ പെടാതെ രക്ഷപ്പെടണം. മോൾക്ക് പോവാൻ ഞാനൊരു സ്പേസ്ഷിപ്പും കൂട്ടിൻ കുറച്ച് റോബോട്ടുകളെയും റെഡിയാക്കി വെച്ചിട്ടുണ്ട്.'
പ്രിൻസസ് β ഒന്നാലോചിച്ചുനിന്നു.
'എന്നെ എങ്ങോട്ടാൺ ഡാഡീ എക്സ്പോർട്ട് ചെയ്യുന്നത്?'
ആൽഫരാജാവൊന്നു മന്ദഹസിച്ചു.
'അങ്ങുദൂരെ ആകാശഗംഗയിൽ പച്ചപ്പും ഹരിതാഭയും പച്ചവിരിച്ചുനിൽക്കുന്ന, ടൈറനോസോറസുകൾ മേയുന്ന, ആർക്കിയോപ്ടെറിക്സുകൾ പാറിനടക്കുന്ന ഒരു ബ്യൂട്ടിഫുൾ ഗ്രഹമുണ്ട്. അവിടേക്കാൺ നീ പോവുന്നത്. നീ അവിടെച്ചെന്ന് സെറ്റിലായി നമ്മുടെ സംസ്കാരം അവിടെ പടുത്തുയർത്തണം.'
സംസ്കാരം പടുത്തുയർത്താൻ ആദ്യം തനിക്കൊരു ഇണ വേണമല്ലോ എന്ന് ചിന്തിക്കാനുള്ള പ്രായം ബീറ്റക്കില്ലാതിരുന്നതിനാലും, അതിനെപ്പറ്റി രാജാവ് ഓർക്കാതിരുന്നതിനാലും ആ വിഷയം ചർച്ചക്ക് വന്നില്ല.
അങ്ങനെ പിറ്റേന്ന് പുലർച്ചെ അഞ്ചരക്കുള്ള സ്പേസ്ഷിപ്പിൽ ബീറ്റാരാജകുമാരിയും റോബോട്ട് സേവകൻമാരും ഭൂമിയിലേക്ക് യാത്രയായി.
(തുടരും)