Stories by Fathima Sulthana on Medium
'......അങ്ങനെ വെള്ളക്കുതിരയുടെ മേൽ പറന്നുവന്ന രാജകുമാരൻ, വാളോങ്ങി വില്ലന്മാരെ വെട്ടിവീഴ്ത്തി, കുമാരിയെയും പൊക്കിയെടുത്തു കൊട്ടാരത്തിലേക്ക് പോയി. പിന്നീട് അവർ ഇരുവരും കൊട്ടാരത്തിൽ വളരെക്കാലം സുഖമായി ജീവിക്കുകയും ചെയ്തു.'
കുട്ടിക്കാലത്ത് Fairytales വായിക്കാത്ത ഒരാളുപോലുമുണ്ടാകില്ല. വായിച്ചില്ലെങ്കിലും അത്തരം കഥകൾ പറഞ്ഞു കേട്ടിട്ടെങ്കിലുമുണ്ടാകണം. വളരെ രസകരമായി തോന്നുമെങ്കിലും, മിക്ക കഥകളും പല തെറ്റായ ധാരണകളുമാണ് കുഞ്ഞുമനസ്സുകളിലേക്ക് കുത്തി നിറക്കുന്നത്. ഇന്ന് വായന മാറി, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ് ഇത്തരം കഥകൾ കുട്ടികളിലേക്ക് കൂടുതലായി എത്തുന്നത്.
എങ്കിലും കഥ നൽകുന്ന സന്ദേശങ്ങൾക്കൊന്നും അന്നത്തേതിൽ നിന്നും അണുവിട വ്യത്യാസമില്ല. സ്ത്രീകളെ ദുഷ്ടയായ മന്ത്രവാദിനിയായോ, അല്ലെങ്കിൽ നിസ്സഹായയായ പെൺകുട്ടിയായോ തന്നെയാണ് മിക്കവാറും ചിത്രീകരിക്കുന്നത്. ചെറിയ കാര്യമെന്ന് തോന്നുമെങ്കിലും, ഇതൊന്നും അത്ര ചെറുതല്ല. കുട്ടിക്കാലത്ത് കിട്ടുന്ന നുറുങ്ങറിവുകൾക്കും ആ വ്യക്തിയെ പടുത്തുയർത്തുന്നതിൽ കൃത്യമായ പങ്കുണ്ട്. കാലങ്ങളായി ഇത്തരം കഥകളിലൂടെ വന്ന ചില 'ഗുണപാഠങ്ങൾ' തിരുത്തുകയാണ്.
ഒന്ന്: ഒരു സ്ത്രീയുടെ ജീവിതം പൂർണമാകുന്നത് ഒരു പുരുഷൻ വരുന്നതോടെയല്ല.
രണ്ട്: പ്രശ്നങ്ങളു മുഴുവൻ തീർക്കാൻ പുരുഷനല്ല സാധിക്കുന്നത്, നിങ്ങൾക്കാണ്. സഹായം തേടുന്നത് നല്ല കാര്യമാണെങ്കിലും, സഹായത്തിനായി ആരെയും കാത്തിരിക്കാതിരിക്കുക.
മൂന്നു: ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം മാത്രമല്ല, ഈ ലോകത്ത് ഏറ്റവും പരിപാവനമായ സ്നേഹം.
നാല്: വളരെക്കാലം സുഖമായി ജീവിക്കുന്നത് കഥകളിലാണ്. മനുഷ്യർ ആരും പൂർണരല്ലെന്നും, അഭിപ്രായവ്യത്യാസങ്ങളും, പ്രശ്നങ്ങളും സ്വാഭാവികമാണെന്നും തിരിച്ചറിയുക. പ്രതീക്ഷകളുടെ, പൂർണതയുടെ അമിതഭാരം ഇറക്കിവയ്ക്കുക. വളരെക്കാലം സുഖമായി ജീവിച്ചെന്നു കാണിക്കാൻ എല്ലാം സഹിച്ചു കൂടെ ജീവിക്കേണ്ട കാര്യമില്ലെന്ന് മാത്രമല്ല, അതാണ് വലിയ വിജയം എന്ന ധാരണയും തിരുത്തുക.
അഞ്ച്: സ്വന്തം ജീവിതം 'സ്വന്ത'മാക്കാൻ കഴിയുന്നതിലും വലിയ വിജയമില്ല.
മൊബൈലിൽ കുത്തി മടുത്തെണീറ്റപ്പോൾ ട്രെയിൻ Madgoa എത്തിയിരുന്നു. പുറത്തിറങ്ങി ഒരു ബിസ്‌ക്കറ്റും കോഫിയും വാങ്ങാനായി പേഴ്സിലെ ചില്ലറ എണ്ണിയെടുക്കുമ്പോ നിദ്രയിലാണ്ട കാർഡുകൾക്കിടയിൽ ദേ കിടക്കുന്നു നേരത്തെ കണ്ണിൽപെടാതെ
ഒരു ഇരുപത് രൂപ! അത്യാഹ്ലാദത്തിന്റെ പാരമ്യതയിൽ എത്തിയ എന്റെ മനസ്സു രണ്ടു കോഫിയും ബിസ്‌ക്കറ്റും കഴിച്ചു പ്ലാറ്റ്ഫോമിൽ ഉലാത്തി. എല്ലാം മറന്ന എന്റെ നാഡികൾ നാവിനെ ചൂടുള്ള കോഫിയിൽ മുത്തമിടാൻ പ്രേരിപ്പിച്ചതും, കോപം പൂണ്ട കോഫി പാവം നാവിനെ എരിച്ചുകളഞ്ഞു.
ഗോവയിൽ നിന്നും കേറിയ രണ്ട് മൂന്ന് വിദേശികൾ എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു. വിദേശികളെ കാണുമ്പോൾ നോക്കിനിൽക്കുന്ന ഇന്ത്യൻ ഹൃദയത്തെ ഈ തവണ ഞാൻ നിലക്ക് നിർത്തി. എല്ലാരും ഉറക്കത്തിനുള്ള തയ്യാറെടുപ്പിലാണ്. നാവ് പൊള്ളുന്ന വേദനയിൽ ഉറക്കം വരാതെ ഞാൻ വെറുതെ ജനലിലൂടെ പുറത്തേക്ക് നോക്കി. ഇരുട്ടിൽ വൃക്ഷതലപ്പുകളുടെ പേടിപ്പെടുത്തുന്ന രൂപമല്ലാതെ ഒന്നും കാണാനില്ല. തല വെട്ടിച്ചു ആകാശത്തേക്ക് കണ്ണുകൾ പായിച്ചതും മിന്നിമറയുന്നതാ ഒരു കൊള്ളിമീൻ!
കണ്ണടക്കാതെ ആ നിമിഷം ഒപ്പിയെടുത്ത എന്റെ ഹൃദയം ആവേശത്തിൽ കൺപോളകളെ വിരി താഴ്ത്താൻ അനുവദിച്ചില്ല. ആകാശം അതിന്റെ നിഗൂഢതകൾ മുഴുവൻ ഒളിപ്പിച്ചു വച്ചുകൊണ്ടെന്നേ വശീകരിച്ചത് ഒന്നിന് പിറകെ ഒന്നായി കൊള്ളിമീനുകൾ പായിച്ചു എന്റെ നയനങ്ങൾക്ക് വിരുന്നൊരുക്കി കൊണ്ടായിരുന്നു.
'ഈ ദേഹിയിൽ നിന്നും വേർപെടുക ഞാനെന്ന ആത്മാവേ, പരമസത്യത്തെ തേടിയലയുന്ന യാത്രയിൽ ഒരു കൊള്ളിമീനായെങ്കിലും പുനർജനിക്കണം നീ' എന്നൊക്കെ ഞാൻ എന്റെ ബോധത്തോട് സംസാരിച്ചു കൊണ്ടിരുന്നു.
ഒരാഴ്ച മുൻപൊരു രാത്രിയിൽ വീടിനകത്തെ ബഹളമയത്തിൽ നിന്നും രക്ഷതേടി, ആത്മാവിന്റെ വിശപ്പകറ്റാനായി വീടിന്റെ ടെറസിന് മുകളിൽ കയറിയ എനിക്ക് അന്നും അപ്രതീക്ഷിതമായി ആകാശം വാൽനക്ഷത്രം കൊണ്ടൊരു ആലിംഗനം തന്നു. എങ്കിലും,നവംബർ ആദ്യവാരം വയനാട്ടിലെ ആ കാടിനു നടുവിലെ പാറപ്പുറത്തിരുന്നു കണ്ട നയനമനോഹരിതമായ കൊള്ളിമീൻ കാഴ്ചയോളം വരില്ല ഇതൊന്നും!
ആത്മാവ് വന്നു പാർക്കുന്ന ഈ ദേഹക്കൂടതിന്റെ തളർച്ച
കഴുത്തുവേദനയിലൂടെ പ്രകടിപ്പിച്ചപ്പോൾ മനസ്സില്ലാതെയെങ്കിലും ആകാശകാഴ്ചകളോട് വിടപറഞ്ഞു ഞാൻ ഫോണെടുത്തു ഇതെഴുതാൻ തുടങ്ങി. ട്രെയിൻ കുംത എത്തികഴിഞ്ഞു. അരികെ നിന്നും ഗോകർണ എന്നെ മാടിവിളിക്കുന്നു. ആകാശം മേലെ കൊള്ളിമീൻ പായിച്ചു പ്രലോഭിപ്പിക്കുമ്പോ കടല് താഴെ തിരമാലകൾ നീട്ടിയെന്നെ കൊതിപ്പിക്കുന്നു.
ലുലുമാളിൽ ടൂർ വരുന്ന സ്കൂൾപിള്ളേരെ നോക്കി തമാശകൾ പറയുന്ന സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ഇതെഴുതുന്ന ഞാനടക്കം പറഞ്ഞിട്ടും ഉണ്ട്.പക്ഷേ, യാത്ര എവിടെ പോകണമെന്നതിന് പ്രത്യേകിച്ചൊരു മാനദണ്ഡം ഒന്നുമില്ലല്ലോ. മാത്രമല്ല, പോകുന്ന സ്ഥലത്തിന്റെ പേരിനേക്കാളും ആ യാത്ര നമ്മൾ എത്ര ആസ്വദിച്ചു എന്നതിലാണല്ലോ അതിന്റെ അന്തഃസത്ത. ഒരുപക്ഷെ ആ കുഞ്ഞിമക്കളൊക്കെ നമ്മൾ ആയിരങ്ങൾ മുടക്കി പോകുന്ന യാത്രനെക്കാളും അത് ആസ്വദിച്ചു കാണണം.
പ്ലസ്ടു കഴിഞ്ഞ് ഒരു സ്കോളർഷിപ്‌ വാങ്ങാനായി കൊച്ചി വരെ പോയിരുന്നു. ആദ്യമായി കൊച്ചിയിൽ പോയതും അപ്പോഴാണ്. വീട്ടിലെ സ്ഥിരം രാത്രി ചർച്ചകളിൽ അത്രേം ദൂരം പോയി സ്കോളർഷിപ്‌ വാങ്ങണോന്ന് കുറേ തവണ ആലോചിച്ചു. സ്കോളർഷിപ്പ് കിട്ടുന്ന തുക യാത്രക്കൂലിക്ക് പോലും തികയാറില്ല എന്നതാണ് അതുവരെയുള്ള അനുഭവം. പക്ഷേ, അങ്ങനെയൊരു അവസരം നഷ്ടപ്പെടുത്താൻ എനിക്ക് തോന്നിയില്ല. കുറെ കേണും കരഞ്ഞും തലേദിവസം ഉപ്പ സമ്മതം മൂളി. എല്ലാർക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും ലാഭം നോക്കി, ഉമ്മയും ഉപ്പയും ഞാനും മാത്രം പോകാന്നു തീരുമാനിച്ചു.
അങ്ങനെ അതിരാവിലെ എണീറ്റ്, തിക്കിതിരക്കി KSRTC യിൽ നമ്മൾ കൊച്ചി വരെ പോയി. ലെ മെറിഡിയനിൽ വച്ചു നടന്ന പരിപാടിക്ക് ഫ്രീ ആയിട്ട് ആട് ബിരിയാണിയും, മൂവായിരം രൂപ ക്യാഷ് പ്രൈസും കിട്ടിയതോടെ നമ്മൾ പെരുത്ത് ഹാപ്പി. അന്നു ലുലുമാൾ ഒക്കെ കത്തിനിക്കുന്ന സമയം ആയോണ്ട്, വാപ്പാനെ സോപ്പിട്ടു അവിടെക്കൂടെ പോയി. മാൾ കണ്ടു വല്യ സന്തോഷം ഒന്നും കിട്ടീട്ടില്ലേലും, ഫ്രണ്ട്‌സ്ന്റെ എടേൽ തട്ടിവിടാലോ ന്ന് ആലോചിച്ച് എനിക്കും സന്തോഷം.അങ്ങനെ അവസാനം ആലുവ പോയി ഒരു ലോക്കൽ ടിക്കറ്റും എടുത്ത് നമ്മൾ നാട്ടിലേക്ക് തിരിച്ചു കേറി.
പ്രത്യേകിച്ചൊരു സംഭവങ്ങൾ ഒന്നും നടക്കാത്ത ഒരു സാധാരണയാത്ര പോലെ ആയിരുന്നു എനിക്കത്. പക്ഷേ, വളരെയടുത്ത് ഉമ്മയാണ് പറഞ്ഞത് ഉമ്മാക്ക് ഇതുവരെ പോയതിൽ അന്ന് കൊച്ചി വന്നതാണ് ഏറ്റവും ഇഷ്ടംന്ന്. അതുവരെ പോയത് എന്നൊക്കെ പറയുമ്പോ ഉമ്മ ഒരുപാട് പോയിട്ടൊന്നും ഇല്ല. എന്നാലും യാത്ര ചെയ്യാനൊക്കെ നല്ല ഇഷ്ടമാണ് ഉമ്മാക്ക്.പക്ഷേ ആറുമക്കളെ വളർത്തി വലുതാകുന്നതിന്റെ ഇടയിൽ സമയം ഉമ്മക്കും, പൈസ ഉപ്പക്കും അധികമായൊന്നും ഇല്ലാത്തോണ്ട് ഫാമിലി ആയിട്ട് യാത്രപോകാറില്ല. വല്ലപ്പോഴും കുടുംബത്തിലെ വല്ല കല്യാണ-സൽക്കാര പരിപാടികൾക്കോ, അല്ലെങ്കിൽ പഠനാവശ്യങ്ങൾക്കോ ആണ് മുഖ്യമായും അവര് യാത്ര ചെയുന്നത്. അതുവരെ മാർക്ക്‌ വാങ്ങുമ്പോ വെറുതെ സന്തോഷിക്കുന്നു എന്നല്ലാതെ അതിൽ കവിഞ്ഞൊരു സന്തോഷം ഉമ്മന്റെ പറച്ചിൽ കേട്ടപ്പോൾ തോന്നി. പറഞ്ഞു വരുന്നത് ഉമ്മാനെ കുറിച്ചാണ്.
ഇത്രേം selfless ആയിട്ട് നമ്മളെ നോക്കിവളർത്തിയ (അതിനോട് ഞാൻ യോജിക്കുന്നുണ്ടോ, ഇല്ലയോന്നുള്ളത് വേറെ കാര്യം) ഉമ്മമാർ പൊളിയാണെന്ന കാര്യത്തിൽ സംശയം ഇല്ല. എന്നാലും, ഉമ്മ എന്ന സ്ഥാനം കൊണ്ട് മാത്രല്ല എന്റെയുമ്മ എന്നെ അതിശയിപ്പിച്ചിട്ടുള്ളത്. ഒരു അടിപൊളി വ്യക്തിയായത് കൊണ്ടുംകൂടെ ഞാനവരെ ഒരുപാട് ബഹുമാനിക്കുന്നു.
ഒരു യാഥാസ്ഥിക മുസ്ലിം കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്നിട്ടും ഇത്രയും സ്വാതന്ത്ര്യം എങ്ങനെയെന്ന് ഒരുപാടു സുഹൃത്തുക്കൾ ചോദിച്ചിട്ടുണ്ട്. ഇപ്പോഴല്ല, സ്കൂളിൽ പഠിക്കുമ്പോ തന്നെ ഉമ്മ ഞങ്ങളെ ഒറ്റക്ക് യാത്ര ചെയ്യാനൊക്കെ വിടും. അതിലൊക്കെ ത്രില്ലടിച്ചു, നിന്റെ ഉമ്മാനെ ഞങ്ങൾക്ക് തരുമോന്ന് പല സുഹൃത്തുക്കളും ചോദിക്കാറുമുണ്ടായിരുന്നു.
ഏറ്റവും വലിയ ബഹുമാനം ഉമ്മാനോട് തോന്നുന്നത് മറ്റുള്ള മാതാപിതാക്കൾ ഓരോ അഞ്ചുമിനിട്ടും വിളിക്കുന്നതൊക്കെ കാണുമ്പോഴാണ്. നിങ്ങൾ എന്ജോയ് ചെയ്യാൻ പോയതല്ലേ,അപ്പോ ഇടയ്ക്കിടെ വിളിച്ച് ആ രസം കൊല്ലുന്നില്ല എന്നാണു പുള്ളികാരിയുടെ ലൈൻ. എവിടെ പോകുമ്പോഴും പറഞ്ഞിട്ട് പോകണം,എത്തിയാൽ വിളിച്ച് പറയണം അതൊക്കെയുള്ളൂ ഉമ്മാന്റെ ഡിമാൻഡ്‌സ്. അത്രയ്ക്കും ചിൽ ആയോണ്ട് തന്നെ കുടുംബത്തിലെ ബാക്കി മക്കൾക്കൊക്കെ വീട്ടിൽ വരാൻ നല്ല ഇഷ്ടമാണ്. ഉമ്മ തരുന്ന സ്വാതന്ത്ര്യത്തിന്റെ വായു തന്നെയാണ് അവരെ ഇങ്ങോട്ട് അടുപ്പിക്കുന്നത് എന്ന് തോന്നാറുണ്ട്.
എന്നാലും, എന്റെ ഉമ്മയാണെന്ന് കരുതി അങ്ങനെ പെർഫെക്ട് ആണെന്ന് ഞാൻ പറയില്ല. വ്യക്തിയെന്ന നിലയിലും, ഉമ്മയെന്ന നിലയിലും പ്രശ്നങ്ങളൊക്കെ മൂപ്പത്തിയാർക്കുമുണ്ട്. പലപ്പോഴും വളരെ നെഗറ്റീവ് ആയിട്ടാണ് ഉമ്മ ചില കാര്യങ്ങളൊക്കെ സമീപിക്കുന്നത്. അതുകൊണ്ട് ചിലപ്പോഴൊക്കെ ഉമ്മാനോട് പലതും തുറന്നു പറയാൻ എനിക്ക് പേടിയായിരുന്നു. പിന്നെ മക്കളുടെ ഇടയിൽ ഒരിക്കലും ഒരു അമ്മയെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ് വിവേചനം. അനിയനോടു കൂടുതലുള്ള അനുകമ്പയൊക്കെ കാണുമ്പോൾ ഉമ്മാനായിട്ട് കുറെ കലഹിച്ചിട്ടുണ്ട് പണ്ട്. പക്ഷേ, സ്ത്രീകളെ കുറിച്ച് കൂടുതൽ പഠിക്കാൻ സാധിച്ചത് കൊണ്ട്, ഉമ്മ വളർന്നു വന്ന സാഹചര്യങ്ങളും,സംഭവവികാസങ്ങളുമെല്ലാം കോർത്തിണക്കി എന്തുകൊണ്ട് ആൾ ഇങ്ങനെയൊക്കെ ആകുന്നുവെന്ന് ഇപ്പോ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് രസം.
എന്തൊക്കെയായാലും ഉമ്മ തന്നെയാണ് വീട്ടിലെ സൗരകേന്ദ്രം. ഉമ്മാനെ ചുറ്റിപറ്റിയാണ് ഞങ്ങൾ, വല്ലിമ്മയും (ഞങ്ങളെ വിട്ട് പോയിട്ട് ഈ റമളാനിൽ 6 വർഷമാകുന്നു), ഉപ്പയും, ആറുമക്കളും, അഷ്ടഗൃഹങ്ങൾ കണക്കെ വീട്ടിൽ കറങ്ങുന്നേ. അത്രക്ക് ഗുരുത്വാകർഷണമാണ് ഉമ്മാക്ക്. ഉമ്മ കോലായിൽ പോയാൽ എല്ലാരും കൂടെ അങ്ങോട്ട്, അടുക്കളേൽ ആണെങ്കിൽ എല്ലാരും കൂടെ അങ്ങോട്ട്, പണിയെല്ലാം കഴിഞ്ഞു റൂമില് വിശ്രമിക്കാൻ പോകുമ്പോ എല്ലാരും കൂടെ അങ്ങോട്ട്, അങ്ങനെ അങ്ങനെ. പക്ഷെ, ഉമ്മ ഫ്രീയായി ഉമ്മാന്റെ 'മിടൈമിൽ' എന്തെങ്കിലുമൊക്കെ വായിച്ചിരിക്കുമ്പോയാണ് നമ്മൾ കെട്ടിപ്പിടിക്കാനൊക്കെ പോയതെങ്കി നമ്മൾ തീർന്നു. എന്നെതൊടാതെ ഒന്ന് കുറച്ചു നേരം ഫ്രീയാക്കി വിടുമോന്ന് മുഖത്തുനോക്കി ചോദിച്ചുകളയും. നമ്മൾ ആകെ ചമ്മി പോകുവേം ചെയ്യും.
അങ്ങനെ ഫ്രീടൈമിൽ സ്പർശനവിരോധിയാണെങ്കിലും, നമ്മൾ ആശ്വാസത്തിന്റെ ആ കെട്ടിപിടിത്തം ഏട്ടവുമധികം ആഗ്രഹിക്കുന്ന സമയം ഉമ്മാക്ക് തന്നെ മനസ്സിലാകും. ടെലിപതി ആണ് മിക്കപ്പോഴും എന്ന് തോന്നും. ആൽമാർത്ഥ പ്രണയം മൂഞ്ചി വീട്ടില് വന്ന ദിവസം. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായത് കൊണ്ട്, ഞാൻ ഉമ്മാന്റെ അടുത്ത് വെറുതെ ഫാൻ നോക്കി കിടപ്പായിരുന്നു. വളരെ അപ്രതീക്ഷിതമായി എൻറെ കയ്യിന്റെ മേലെ ഒരു കൈ വന്നു മുറുക്കെ പിടിക്കുന്നു. ഞാൻ അങ്ങോട്ടോ, ഉമ്മ ഇങ്ങോട്ടോ ഒന്നും പറഞ്ഞില്ല. പിന്നെ എന്നെ കെട്ടിപിടിച്ചാണ് അന്ന് രാത്രിയിൽ ഉറങ്ങിയത്. മിക്കപ്പോഴും അങ്ങനെയാണ് ഞാൻ ഒരക്ഷരം ഉരിയാടാതെ തന്നെ കാര്യങ്ങൾ മനസ്സ് നോക്കി വായിച്ചുകളയും.
ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ഫിലോസഫർ ഉമ്മയാണ്. പരന്ന വായനയാണ് ഉമ്മയുടെ പ്രത്യേകത. ബുദ്ധിജീവി വിഭാഗം അല്ല. കിട്ടുന്നതെന്തും വായിക്കും. അതിപ്പോ ബാലരമയാണെങ്കിലും, പത്രമാണെങ്കിലും. ചെറുതാകുമ്പോൾ ടെക്സ്റ്റ്‌ബുക്കിൽ ഉമ്മ നോവൽ വച്ചു വായിക്കുമ്പോൾ മ്മന്റെ ഇമ്മ പൊക്കിയതൊക്കെ പറയും. ഉമ്മാന്റെ വായനയുടെ പകുതി പോലും ഞങ്ങൾക്ക് ആർക്കും കിട്ടിയില്ലാന്നും പരാതിയാണ്. അതുപോലെ തന്നെ അപാരഓർമ ശക്തിയാണ് പുള്ളിക്കാരിയുടെ മെയിൻ. വായിച്ചതും കേട്ടതുമായ കഥകളും ഗുണപാഠങ്ങളുമെല്ലാം സന്ദർഭോചിതമായി എപ്പോഴും പറയും. ഞങ്ങൾ ആറുപേരെയും മനുഷ്യത്വം നിറഞ്ഞ വ്യക്തികളാക്കി വളർത്തിയതിൽ മുഴുവൻ പങ്കും ഉമ്മാക്ക് തന്നെയാണ്. നല്ല മനുഷ്യരാവുക എന്നതാണ് ഏറ്റവും വലിയ ഗുണം, മറ്റുള്ളവരെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കരുത്, പടച്ചോനോട് ദോഷം ചെയ്താൽ അത് ഓൻ പൊറുക്കും, പക്ഷേ ആളുകളോട് ചെയ്താൽ അവരുടെ അടുത്തൂന്ന് തന്നെ മാപ്പ് ചോദിക്കണം ന്ന് ഒക്കെ എപ്പോളും ഓർമിപ്പിക്കും.
ഉമ്മ കാലഘട്ടം മാറി ജനിച്ചതാണെന്ന് എപ്പോഴും ഞങ്ങളു പറയും. പല കാര്യങ്ങളും ചിലപ്പോ ഞങ്ങൾക്ക് പോലും അതീതമായാണ് ഉമ്മ ചിന്തിക്കുന്നേ. അതും ഈ യാഥാസ്ഥികതയുടെയും പിന്തിരിപ്പൻ ചിന്തകളുടെയും ഒത്ത നടുക്കത്ത് ഇരുന്നിട്ട്! കല്യാണം ഒക്കെ essentialism പോലെ കൊണ്ടാടുന്നതിനോട് പുള്ളിക്കാരി വ്യക്തിപരമായി എതിരാണ്.പക്ഷെ, സമൂഹം കുടുക്കിട്ടു വച്ച അമ്മയെന്ന ചട്ടക്കൂടിനുള്ളിൽ നിൽക്കേണ്ടി വരുന്നത് കൊണ്ടാവും, നിലപാടുകൾ പലപ്പോഴും മാറ്റിപറയാറുണ്ട്. സദാചാര പോലീസിംഗിനോടൊക്കെ ഉമ്മക്ക് അങ്ങേയറ്റം എതിർപ്പാണ്. അവരുടെ മനസ്സിലുള്ള വൈകൃതങ്ങളാണ് പുറത്തുവരുന്നതൊക്കെയെന്നാണ് ഉമ്മാന്റെ അഭിപ്രായം. അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായപ്പോൾ ചേർത്തുനിർത്തിയതും ഉമ്മ തന്നെയായിരുന്നു.
ഉമ്മയാണ് വീട്ടിലെ പുരോഗമന നയങ്ങളെടുക്കുന്നതിൽ ഏറെ മുന്നിൽ. വാപ്പ പലപ്പോഴും കൂടെ നിൽക്കുന്നു എന്നേയുള്ളു. അതുകൊണ്ട് തന്നെ, മക്കളുടെ ഇഷ്ടത്തിനൊക്കെ നിന്ന് അവരെ കേടാക്കി,മോശാക്കി എന്നൊക്കെ കുടുംബക്കാർക്കിടയിൽ ഉമ്മക്കെതിരെ ഇടെക്കെങ്കിലും മുറുമുറുപ്പുണ്ടാകുമെങ്കിലും, നമ്മളുടെ സ്റ്റാർ ഉമ്മ മാത്രമാണ്.
ഉമ്മാനെ കൂട്ടി കുറെ കുറെ സ്ഥലങ്ങൾ യാത്ര ചെയ്യണം, ആ മുഖത്ത് വിരിയുന്ന അത്ഭുതവും, സന്തോഷവും കാണണം എന്നൊക്കെയുള്ള ആഗ്രഹങ്ങളാണ് നമ്മളുടെക്കെയൊക്കെ ജീവിതത്തെ ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഉമ്മാനെ കുറിച്ച് ഇങ്ങനെയൊന്നും എഴുതിയാൽ തീരുല. വീടെന്ന പുസ്തകത്തിലെ ഏറ്റവും നീളമുള്ള ചാപ്റ്റർ ആണ് ഉമ്മ.
എന്ന് ഉമ്മാനെയായി ഏറ്റവും കൂടുതൽ വഴക്കടിക്കുന്ന മകൾ.
രത്നമ്മ ടീച്ചർ ഞാൻ അധ്യാപകദിനത്തിൽ മാത്രം ഓർക്കുന്ന ഒരാളല്ല. എന്റെ ജീവിതത്തിന്റെ ഓരോ നിർണായകഘട്ടത്തിലും, അത് വിഷമം പിടിച്ചതാവട്ടെ, മനസ്സുനിറക്കുന്നതാവട്ടെ, ടീച്ചറെ ഓർക്കാതെ ആ നിമിഷങ്ങളൊന്നും കടന്നു പോകില്ല.
ക്ലാസ്സിൽ ഒരിക്കെ ലീവ് ലെറ്റർ എഴുതാൻ പഠിപ്പിക്കുകയാണ് ടീച്ചർ. ബോർഡിൽ വലിയ അക്ഷരത്തിൽ ഒരു മാതൃക ടീച്ചർ എഴുതിയത് നോക്കി ഞങ്ങൾ പകർത്തുകയും ചെയ്യുന്നു.എന്റെ മകൾ/മകൻ എന്ന് കഴിഞ്ഞ് ടീച്ചർ ഒരു വര വരച്ചുവച്ചിരുന്നു.
"അവിടെ നിങ്ങളുടെ പേരെഴുതിയാൽ മതി, ടീച്ചറ് ഒരു ഉദാഹരണം കാണിച്ചു തരാ" ന്നും പറഞ്ഞു, ടീച്ചർ ആരെ എഴുതണം എന്ന ഭാവത്തിൽ മുഴുവൻ കുട്ടികൾക്കിടയിലും കണ്ണുകൾ പരതി.
രണ്ടാമത്തെ ബെഞ്ചിൽ ആരുടേയും കണ്ണിൽപ്പെടാതെ അങ്ങേ അറ്റത്ത് ഇരിക്കുകയായിരുന്നു ഞാൻ.പെട്ടെന്ന് പുള്ളിക്കാരി, എന്നെ നോക്കി, "ആ എന്റെ മകൾ സുൽത്താന" എന്ന് അവിടെ ചേർത്തെഴുതി.അതാരാ എന്ന ഭാവത്തിൽ സഹപാഠികളെല്ലാം എന്നെ തിരിഞ്ഞു നോക്കി.അന്നേരം, എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
ഇൻട്രോവേർട് സ്വഭാവം രക്തത്തിൽ ഉള്ളതായത്കൊണ്ട്, ക്ലാസ്സിൽ പൊതുവെ അടങ്ങിയൊതുങ്ങി മാറിയിരിക്കുന്ന എന്നെ ക്ലാസ്സിലെ കുട്ടികൾക്ക് പോലും അധികം അറിയില്ലായിരുന്നു.എല്ലാരും ഇന്റർവെൽ സമയത്ത് പുറത്തിറങ്ങി കളിക്കാൻ പോകുമ്പോ, ഞാൻ മിക്കവാറും പാഠപുസ്തകം അല്ലെങ്കിൽ കഥാപുസ്തകം വായിച്ചിരിക്കുകയാണ് പതിവ്.അത്രത്തോളം ആളുകളോട് പെട്ടെന്ന് ഇടപഴകാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു.പോരാത്തതിന് ഉള്ളിലൊടുക്കത്തെ കോംപ്ലെക്സും.അതുകൊണ്ട്, ടീച്ചറിന്റെ ആ പരിഗണന എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്.ക്ലാസ്സിലു പലരും ഇങ്ങോട്ട് വന്നു പരിചയപ്പെടാൻ വരെ അത് കാരണമായി.
ഓയിൽ സാരിയുടുത്ത്, വലിയ ചുവന്ന പൊട്ടും നെറ്റിയിലൊട്ടിച്ചു, എണ്ണ നിറഞ്ഞ തലമുടി പിന്നോട്ട് വാരികെട്ടി വച്ചു ക്ലാസ്സിൽ വരുന്ന രത്നമ്മടീച്ചറു, ഗവണ്മെന്റ് എൽപി സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് രണ്ടാം ക്ലാസ്സിൽ എന്റെ ക്ലാസ്സ്‌ ടീച്ചറായിരുന്നു.
ഇത്താത്താസ് പറഞ്ഞത് കേട്ട്, ടീച്ചറെ അന്നേ വല്യ ഇഷ്ടമാണ് എനിക്ക്.ടീച്ചർക്ക് എന്നോടും പ്രത്യേക മമതയുണ്ട്.കാരണം,മൂന്നു ഇത്താത്തമാരെയും പഠിപ്പിച്ചോണ്ട്, വീട്ടിലുള്ളവരെ നന്നായറിയാം.അതുകൊണ്ട് ക്ലാസ്സിൽ വന്നു രെജിസ്റ്ററിൽ വരക്കുകയോ, എഴുതുകയോ ചെയ്യുമ്പോൾ ടീച്ചറെന്നെ മേശക്കരികിലേക്ക് വിളിച്ച്, വീട്ടിലെ വിശേഷങ്ങൾ തിരക്കും.
ഇഷ്ടപെട്ടവരോട് വാ തോരാതെ സംസാരിക്കുന്ന പ്രകൃതമായത് കൊണ്ട് ഞാൻ വളരെ സന്തോഷത്തോടെ കലപില പറയും.എല്ലാം കേട്ട്, ചിരിച്ചുകൊണ്ട് തലയാട്ടി, സുൽത്താന നല്ലോണം പഠിക്കണം, മിടുക്കിയാവണംന്നും ഓർമിപ്പിക്കും.അത്രത്തോളം ഒരാത്മബന്ധമായിരുന്നു ടീച്ചറിനോട്!
കുറേ കഴിഞ്ഞ്, കോളേജിൽ പഠിക്കുന്ന കാലത്താണ്‌, ഇനിയും തുടർപഠനത്തിന്‌ പോകണോ എന്ന ചർച്ച വീട്ടിൽ മുറുകിനിൽക്കുന്ന സമയം.എന്ത് വന്നാലും എനിക്ക് പഠിക്കണംന്ന് ഞാൻ പറഞ്ഞപ്പോ ഉമ്മ വെറുതെ ഒരു ഓളത്തിൽ പറഞ്ഞു,
"ആ, എന്തായാലും നിന്റെ ഇഷ്ടം പോലെ നീ പഠിക്ക്, നിന്നെ രണ്ടാം ക്ലാസ്സിൽ പഠിപ്പിച്ച രത്നമ്മ ടീച്ചറു പണ്ട് മീറ്റിംഗിന് വരുമ്പോ എന്നോട് പറയുമായിരുന്നു, ഇവളെ നിങ്ങൾ എന്തായാലും പഠിപ്പിക്കണം, ഓള് ഒരു നല്ല ഭാവിയുള്ള കൊച്ചാണെന്ന്.ടീച്ചറെ വാക്ക് നമ്മൾ വിശ്വസിക്കാ"
ഞാനത് കേട്ട് ഷോക്ക് ആയിപോയി.എന്നിൽ എനിക്ക് പോലും അന്നത്ര വിശ്വാസമുണ്ടായിരുന്നില്ല.ആ എനിക്ക് ടീച്ചറുടെ വാക്കുകൾ നൽകിയ ശക്തി വിവരണാതീതമാണ്.കല്ലും മുള്ളും കൊണ്ട് തടസങ്ങളേറെയുണ്ടെങ്കിലും, ഇരുട്ട് നിറഞ്ഞതുമാണെങ്കിലും ടണലിന്റെ അറ്റത്തെവിടെയോ ഒരു വെളിച്ചം ഉണ്ടെന്ന തോന്നലാണ് ടീച്ചറിന്റെ വാക്കുകൾ.
തന്നിലുള്ള അറിവ് വിദ്യാർഥികൾക്ക് ഏറ്റവും ഫലപ്രദമായ രീതിയിൽ പകർന്നു കൊടുക്കുക എന്നതാണല്ലോ അധ്യാപകരുടെ അടിസ്ഥാനധർമം.എന്നാൽ ഈ അറിവുകൈമാറ്റത്തിന്റെ അർഥം കേവലം ടെക്സ്റ്റ്ബുക്കിലെ വിവരങ്ങൾ തന്റെ മുൻപിലിരിക്കുന്ന വിദ്യാർത്ഥികളിലേക്ക് അടിച്ചേല്പിക്കുക എന്നതല്ല.അതിനപ്പുറം വിദ്യാഭ്യാസത്തിന്റെ മറ്റൊരു മഹത്തായ ലക്ഷ്യമുണ്ട്, വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസം.ഒരുപക്ഷെ, തൊഴിൽനൈപുണ്യത്തെ പോലെ തന്നെ പ്രധാനപ്പെട്ടതോ, അല്ലെങ്കിൽ അതിൽ കൂടുതലോ പ്രാധാന്യമർഹിക്കുന്നതുമായോ ഒരു ലക്ഷ്യം.നാളത്തെ സമൂഹത്തിന്റെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ സാമൂഹികപ്രതിബദ്ധതയുള്ളവരായും, വൈകാരികശക്തിയുള്ളവരാക്കിയും മാറ്റാൻ അധ്യാപകരോളം കഴിയുന്ന മറ്റാരുമില്ല.
അധ്യാപകരെ ദൈവതുല്യരായി കാണുന്നതിനോട് വിയോജിപ്പുണ്ടെങ്കിലും, നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ആ പ്രവണത അധ്യാപകർക്ക് പോസിറ്റീവ് ആയി ഉപയോഗപ്പെടുത്താനാകും.ഗുരുവിന്റെ വായിൽനിന്നും ഉതിരുന്ന മൊഴിമുത്തുകളെല്ലാം അതേപടി തങ്ങളിലേക്ക് പകർത്തിയെടുക്കാൻ തയ്യാറായി ഇരിക്കുകയാണ് ആബാലവൃദ്ധം ശിഷ്യർ.വാക്കുകളെ പോലെ തന്നെ അധ്യാപകരുടെ പ്രവർത്തികളും എത്രത്തോളം കുട്ടികളെ സ്വാധീനിക്കും എന്ന് പറയാനില്ലല്ലോ.നിസാരമെന്നു തോന്നുന്ന വാക്കുകളോ പ്രവർത്തികളോ കുട്ടികളുടെ ജീവിതത്തെ തന്നെ മാറ്റാൻ മതിയാകുന്നതാണ്.സ്കൂൾ പ്രിയപ്പെട്ട ഇടമായി മാറിയത് തന്നെ ഒരുപാട് നല്ല അധ്യാപകർ കാരണമാണ്.അവരെയെല്ലാം ക്ലാസ്സിലിരിക്കാൻ കഴിഞ്ഞത് എന്റെ വല്യ ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്.
എന്തായാലും അറിവിന്റെ വാതായനങ്ങൾ നമ്മൾക്ക് മുന്നിലേക്ക് തുറന്നിട്ട എന്റെ എല്ലാ നല്ല അധ്യാപകർക്കും വേണ്ടി,
1) വർഷം 2002.
നല്ല ഇളംവെയിലുദിച്ചു നിൽക്കുന്ന ഒരു വെള്ളിയാഴ്ച ദിവസം രാവിലെ.സ്കൂളിന് അവധിയായോണ്ട് നമ്മൾ വളരെ സന്തോഷത്തോടെ മുറ്റത്ത് ചോറും കൂട്ടാനും പോലുള്ള കളികളിൽ ഏർപ്പെട്ടിരിക്കുകയാണ്. പെട്ടെന്ന് ഉപ്പ വന്നു ഞങ്ങളെ വിളിച്ചു.അകത്തു ചെന്ന് ഞങ്ങൾ നോക്കിയപ്പോൾ കണ്ട കാഴ്ച്ച വളരെ വിഷമം ഉളവാക്കുന്നതായിരുന്നു.പുതുതായി വാങ്ങിയ കുട്ടിക്കൂറ പൗഡർ മുഴുവൻ താഴെ തറയിൽ വീണു കിടക്കുന്നു.കാശ് നഷ്‌ടമായ വിഷമത്തിൽ ഉപ്പായും,പൗഡർ പോയ വിഷമത്തിൽ ഞങ്ങളും ഒരുപോലെ ഹൃദയസ്തബ്ധരായി നിന്നു.മേൽഭാഗത്തുള്ള കുറച്ച് പൗഡർ വാപ്പ എടുത്ത് കുപ്പീൽ തന്നെയാക്കി.വെറുതെ കളയണ്ടല്ലോന്ന് കരുതി, കളിച്ചു വന്നു വിയർത്തിരിക്കുന്ന ഞങ്ങളും വിഷമം തീരാതെ കുറേ വാരിയെടുത്തു മേലു പൂശി.എന്നിട്ടും നിലത്തു കണ്ടമാനം ബാക്കി തന്നെ.ഉപ്പയൊന്നു ഞങ്ങളെ സൂക്ഷിച്ചു നോക്കിയിട്ട് എന്നോട് പറഞ്ഞ്,
"നീ ആ പൗഡറിൽ ഒന്ന് കിടന്ന് മറിഞ്ഞേക്ക്, ചെലപ്പോൾ വെളുത്താലോ, മാത്രമല്ല അത് വേസ്റ്റ് ആകേം ഇല്ലല്ലോ".
വാപ്പ നോക്കിയപ്പോൾ പൗഡറിന്റെ വെളുപ്പ് ഏറ്റവും ആവശ്യം ഉള്ളത് എനിക്കായിരുന്നു.അവരുടെ കുങ്കുമപ്പൂവ് പരീക്ഷണം കുളംതോണ്ടിയാണല്ലോ എന്റെ വരവ്.ഞാനാണേൽ കേട്ട ഉടൻ തന്നെ ഉത്തരവ് എന്നു പറഞ്ഞോണ്ട് ഉടുപ്പൂരി സഹോദരിമാരെ സഹായത്തോടെ തറയിലെ പൗഡറിൽ കിടന്ന് ശയനപ്രദക്ഷിണം തുടങ്ങി.ഇനി കാക്കയെങ്ങാൻ പൗഡറിൽ കുളിച്ചു കൊക്കായാലോ!
അങ്ങനെ അവിടുന്ന് കാലചക്രം വ്റൂംന്ന് കറങ്ങി കറങ്ങി...
വർഷം 2020 എത്തി.
പതിവ് പോലെ നല്ല തെളിഞ്ഞൊരു ദിവസം.വളരെ സമാധാനപരമായി അടുക്കളേൽ ഇരുന്ന് പ്രാതലിനുള്ള പുട്ടും ചെറുപയറും പപ്പടം കൂട്ടിയടിക്കയാണ് ഞാൻ.പെട്ടെന്ന് ഉമ്മ വന്നെന്റെ ചെവിയൊന്നു സസൂക്ഷ്മം നോക്കിട്ട് പോയി.ഇതെന്ത് കൂത്ത് എന്ന ഭാവത്തിൽ ഞാൻ ഉമ്മാനെ ഒന്ന് തിരിഞ്ഞ് നോക്കി.അന്നേരം പുള്ളിക്കാരി
"നിന്റെ ചെവി നല്ല വെളുത്തിട്ടാണല്ലോ, തേങ്ങാപ്പാലിനെ കുറിച്ചൊക്കെ ആദ്യമേ അറിയായിരുന്നെങ്കിൽ കുഞ്ഞായിരിക്കുമ്പോഴേ തേച്ചുകുളിപ്പിക്കേന്!"
ഇപ്പോൾ ദേ നിങ്ങളുടെ മുഖത്തും എന്നെ പോലെ ങേ എന്നൊരു ഭാവം വന്നിട്ടുണ്ടാകും.
അതായത് നാട്ടിലെ സകല അന്ധവിശ്വാസങ്ങളും പെറുക്കി കൂട്ടി ഒരു പുസ്തകം 'ശാസ്ത്രം തുലയട്ടെ, അന്ധവിശ്വാസങ്ങൾ ജയിക്കട്ടെ' എന്ന പേരിൽ അച്ചടിച്ച് ഇറക്കുകയാണെങ്കിൽ, അതിൽ കുട്ടികളുടെ ജനനവും,ശരീരത്തിന്റെ നിറവും എന്ന ചാപ്റ്ററിൽ ഉൾക്കൊള്ളിക്കാൻ പാകത്തിൽ കറങ്ങി നടക്കുന്ന ഒരു ശരാശരി അന്ധവിശ്വാസമാണ് ചെവിയുടെ നിറം നോക്കി കുട്ടിയുടെ നിറം പ്രവചിക്കുന്നത്.
'ശാസ്ത്രം' പറയുന്നത് ചെവിയുടെ നിറമാണ് കുട്ടിയുടെ യഥാർത്ഥനിറമെന്നാണ്.
ചെവി കറുത്തതും, കയ്യും കാലും വെളുത്തതും ആണെങ്കിൽ കുട്ടീനെ പാറോക്കിന്റെ ഇല തേച്ചുരച്ച് കുളിപ്പിച്ചിട്ടും കാര്യമില്ല.കുട്ടി വെളുക്കില്ല.കാരണം ചെവി കറുപ്പാണ്.
അല്ല, മറിച്ചു കുട്ടിയുടെ ചെവി വെളുത്തതും, മറ്റു ശരീരഭാഗങ്ങൾ കറുത്തതും ആണെന്നിരിക്കട്ടെ, കുട്ടിയുടെ വീട്ടുകാർക്ക് പ്രതീക്ഷിക്കാൻ വകയുണ്ട്.അതുകൊണ്ട്, വീട്ടുകാരെ കൂടിക്കോളി, പാലോ തേനോ തേച്ചു കുളിപ്പിച്ചോളി.
അതെ, ചെവി മാത്രം ശരീരത്തിനോട് ചേർന്നിട്ടും, ബാക്കിയൊക്കെ അന്റാർട്ടിക്കയിലും ആണല്ലോ.
പിന്നെ, തേങ്ങാപ്പാൽ, അത് വളരെ recent ആയ കണ്ടുപിടിത്തം ആണ്.സാധാരണയായി ചെറിയ കുഞ്ഞുങ്ങൾക്ക് പയറുപൊടിയോ, കടലപ്പൊടിയോ ആണ് പതിവ്.അപ്പോഴാണ് വടക്കുനിന്നു വന്ന ഒരു പുതിയ അമ്മായി പറഞ്ഞത്, അതൊക്കെ തേച്ചാൽ സ്കിന്നിന്റെ ആരോഗ്യം മാത്രമേ കൂടു, തേങ്ങാപ്പാൽ ആണേൽ വെളുപ്പും കൂടെ കൂടും.With examples അമ്മായി കഥ പറഞ്ഞതോടെ വീട്ടിലെ കാലപ്പഴക്കം വന്ന പയറുപൊടി നിയമം മാറ്റി കുട്ടികൾക്ക് തേങ്ങാപ്പാൽ മതിയെന്ന പരിഷ്‌കാരം കൊണ്ട് വന്നു.
ഉമ്മയുടെ ഖേദം എന്താന്ന് വച്ചാൽ എന്റെ ചെവി വെളുത്തിരുന്നത് കണ്ടില്ലല്ലോ,ഞാൻ ചെറുതായ സമയത്ത് തേങ്ങാപ്പാൽ ശാസ്ത്രം അറിഞ്ഞില്ലല്ലോ, എന്നെ വെളുപ്പിച്ചില്ലല്ലോ എന്നൊക്കെയാണ്.
അഞ്ചാറ് പെണ്മക്കൾ ഉള്ള വാപ്പ സ്ത്രീധനതുക കുറക്കാൻ വെളുപ്പ് ഒരു ഉപാധിയായി കണ്ട്, പൗഡറിൽ എന്നെ കിടത്തി ഉരുട്ടിയത് മനസ്സിലാക്കാൻ പറ്റുമെങ്കിലും, വിവരമില്ലായ്മ കാരണം അന്ന് പ്രതികരിക്കാൻ കഴിയാഞ്ഞത് ഞാൻ ഉമ്മയോടാണ് തീർത്തത്, പക്ഷേ സമാധാനപരമായി തന്നെ.
എന്റെ സ്കിൻ കളറിൽ ഞാൻ 100% satisfied ആണ്, ഇനി ഉമ്മാക്ക് അതില് പ്രശ്നം ഉണ്ടെങ്കിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല,അതിനോട് അഡ്ജസ്റ്റ് ചെയ്തോളുന്നൊക്കെ ചിരിച്ചോണ്ട് തന്നെ പറഞ്ഞു.അല്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കാൻ കഴിയും!
വാപ്പയും, ഉമ്മായും ഒക്കെ പോട്ടെ.തലമുറ ഒന്ന് പിറകോട്ടാണെന്നു കരുതാം.മാത്രമല്ല, ഈ കണ്ട പേക്കൂത്തുകൾ എല്ലാം കാണിച്ച് കൂട്ടുന്ന അതേ സമൂഹത്തിന്റെ ഭാഗമാണ് അവരെന്നുള്ളത് കൊണ്ടു പരോക്ഷമായെങ്കിലും അത് അവരെ സ്വാധീനിച്ചിരിക്കുമെന്നും അവരത് പ്രതിഫലിപ്പിക്കാതിരിക്കില്ലായെന്നും,വണ്ടി പിടിച്ചു ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു വരാൻ അവർക്കത്ര എളുപ്പം ആവില്ലെന്നും മനസ്സിലാക്കാം.പക്ഷേ അടുത്ത തലമുറയിലെ കുഞ്ഞുമക്കളും ഇതൊക്കെ കണ്ട് തെറ്റിദ്ധരിക്കപ്പെടുന്നത് കാണുമ്പോഴാണ് വിഷമം.ഈ അടുത്ത് ഇത്താന്റെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ വന്നെന്നോട് പറഞ്ഞു,
മാമി കറുത്തിട്ടാണ്, കാണാൻ രസമില്ലന്നു.ഓൻ പറഞ്ഞപ്പോൾ ചിരിയാണ് വന്നതെങ്കിലും ഓന്റെ മനസ്സിൽ ഇങ്ങനെയുള്ള ചിന്തകൾ നുള്ളി മാറ്റണംന്നു കരുതി ഓനോട്‌ ചോദിച്ചു, നീയെവിടുന്നാ ഇതൊക്കെ പഠിച്ചത്.അന്നേരം തെറ്റ് ചെയ്‌തെന്ന പോലെ ഓന്റെ മുഖം മാറി,മിണ്ടാതെയായി.
പെട്ടെന്ന് എനിക്കും എന്താ പറയുകയെന്നു സംശയമായി.പത്താംക്ലാസ്സിലെ അനിയൻ ആണേൽ മെലാനിൻ,റേസിസം,വിവേചനം എന്നൊക്കെ പറഞ്ഞു ഞാൻ ക്ലാസ്സ്‌ എടുത്തേനേ.കുഞ്ഞുങ്ങൾക്ക് അതൊന്നും മനസിലാകില്ലല്ലോ.അത്കൊണ്ട് ഒരു നിമിഷം ആലോചിച്ചിട്ട് ഞാൻ ഓനോട്‌ പറഞ്ഞു..
മോനെ, മോൻ ഇന്നാള് ഊട്ടീൽ പോയപ്പോൾ ബൊട്ടാണിക്കൽ ഗാർഡനിൽ പോയില്ലേ .. കുറേ പൂക്കളൊക്കെ ഉള്ള ഗാർഡൻ.അവിടെ മോൻ കണ്ട എല്ലാ പൂക്കളും ഒരുപോലെ ആയിരുന്നോ, അല്ലല്ലോ!ചിലത് ഓറഞ്ച് നിറത്തിലാണ്, ചിലത് ചുവപ്പാണ്, ചിലത് വെള്ളയാണ്,ചെല പൂക്കൾക്ക് നല്ല മണംണ്ടാവും,വേറെ ചിലത് കാണാൻ നല്ല ചേല് ആയിരിക്കും പക്ഷേ അത്ര മണം ഉണ്ടാവൂല,തേനുള്ളത്ണ്ടാവും, ..ചെലപ്പോൾ കുറേ പൂക്കളുള്ള ചെടി ഉണ്ടാകും, ഒന്നോ രണ്ടോ ഉള്ളത്ണ്ടാവും..ചെല ചെടികൾക്ക് പൂക്കളെ ഉണ്ടാവൂല,പനി ഉണ്ടാവുമ്പോൾ അന്റെ ഉമ്മ തരുന്ന തുളസിഇല്ലേ.. അതിനു നല്ല പൂക്കൾ ഇല്ലല്ലോ..പക്ഷേ പനി മാറാൻ അത് സഹായിച്ചല്ലോ..
പിന്നെ മുള്ളുള്ളത് ഉണ്ടാകും..അങ്ങനെ ഓരോ ചെടിയും പൂവും വ്യത്യാസണ്ടാവും.അതില് ഏതാ നല്ലതെന്നു എങ്ങനെയാ പറയാ..എല്ലാത്തിനും വേറെ വേറെ ഗുണങ്ങളും പ്രത്യേകതകളും അല്ലെ.
മുള്ളുള്ള ചെടികൾക്ക് വരെ ഗുണംണ്ട്.നമ്മളെ പൂന്തോട്ടത്തിലെ ചെടികൾ തിന്നാൻ പശു വന്നെന്നു വിചാരിക്കാ..അപ്പോ അത് ആദ്യം തിന്നുന്നത് മുള്ളുള്ള ചെടിനെ ആണെങ്കിൽ പശു വിചാരിക്കും എല്ലാ ചെടികളും മുള്ളുള്ളതാണെന്ന്..അപ്പോ വേദനണ്ടയാലോന്ന് പേടിച്ചിട്ട് പശു പിന്നെ വരൂല.. അതേസമയം മോനിപ്പോൾ വിചാരിക്ക ഗാർഡനിൽ ഓറഞ്ച് പൂക്കളു മാത്രം മതി ബാക്കിയെല്ലാം പറിച്ച് കളയാം..അല്ലെങ്കിൽ നീലപ്പൂക്കളിന് ആണ് നല്ല ഭംഗി അതിനു മാത്രം വെള്ളം ഒഴിച്ച് കൊടുത്താൽ മതിന്നൊക്കെ.. അപ്പോൾ പശു വരുമ്പോൾ എല്ലാം തിന്നുപോയേനെ..മുള്ളുള്ള ചെടിനെ പോലെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല..പനി വരുമ്പോൾ മരുന്നിനായി ആരുംണ്ടാവില്ല..
അപ്പോൾ ഈ ചെടികളൊക്കെ ഇങ്ങനെആണ്.. ചെടിന്റ കുഴപ്പം അല്ല അതിന്റെ നിറമോ, മണമോ, മുള്ളോ ഒന്നും
അതേപോലെ ആണ് മനുഷ്യമാരും..നമ്മളൊക്കെ ഈ ലോകംന്ന് പറഞ്ഞ വല്യ പൂന്തോട്ടത്തിലെ ചെടികളും പൂക്കളുമാണ്.അയിൽ കറുത്തവരും, ഇരുണ്ടവരും, വെളുത്തവരും, തടിച്ചവരും, മെലിഞ്ഞവരും, നീളം ഉള്ളവരും, ഇല്ലാത്തവരും തുടങ്ങി കുറേ ആൾക്കാർ ഉണ്ടാവും.അതിൽ ആരാണ് നല്ലത്, ആരാണ് മോശം എന്നൊന്നും ഇല്ലാട്ടോ..എല്ലാരും നമ്മൾക്ക് ആവശ്യം ആണ്..മരുന്ന് തരുന്ന തുളസിയില പോലെ .. തേനുള്ള തെച്ചിപ്പൂവ് പോലെ.. അപ്പോൾ അനു ആരോടെങ്കിലും പോയി പറയാണ് അന്നെ കാണാൻ രസമില്ല, ഇജ്ജ്‌ കറുത്തിട്ടാണ് ന്ന് പറഞ്ഞാൽ തുളസിക്ക് വെള്ളം ഒഴിച്ച് കൊടുക്കാഞ്ഞാൽ അത് വാടുന്ന പോലെ ഓല്ക്കും വെഷമം ആവും..നല്ല കുട്ടികൾ ആരെയും വിഷമിപ്പിക്കൂല.
ചെക്കന് വല്ലതും തിരിഞ്ഞോന്നു അറിയില്ല.എന്തായാലും നമ്മുടെ പിള്ളേര് എങ്കിലും നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും വേർതിരിവ് കാണിക്കാതെ വളരട്ടെ!
ലൈഫ് രണ്ടായി മുറിക്കുവാണേൽ അത് menstrual cup ന് മുൻപും ശേഷവും എന്നായിരിക്കും.അത്രത്തോളം വ്യത്യാസമാണ് ഈ രണ്ടുവർഷങ്ങൾ കൊണ്ട്തന്നെ തോന്നിയത്.അത് കാരണം വീട്ടുകാരോടും ഫ്രണ്ട്‌സ്നോടും എപ്പോഴും ഇതേക്കുറിച്ച് വാ തോരാതെ പറയാറുണ്ട്.ഒന്നോ രണ്ടോപേരൊക്കെ അതുകേട്ട് ഉപയോഗിക്കാൻ തുടങ്ങിയത് വല്യ സന്തോഷമാണ്.കാരണം,ഇതിന്റെ comfort മനസ്സിലായാൽ പിന്നെ അവര് മറ്റാരോടെങ്കിലും പറഞ്ഞ് ഒരു chain reaction പോലെ മുന്നോട്ട് പൊയ്ക്കോളും.
പിന്നെ, ഈ പോസ്റ്റ്‌ വായിച്ചിട്ട് inspired ആയിട്ടു നാളെ തന്നെ നിങ്ങൾ order ചെയ്യുമോന്നൊന്നും അറിയില്ല.Because, this is not an inspiring story.ഇനിയിപ്പോ ആരും വാങ്ങിയില്ലേലും പ്രശ്നല്ല്യ, ഇതേകുറിച്ചൊന്നും ആരും അറിയാതെ പോകരുതെന്ന ആഗ്രഹമാണ് ഇതിന് പിന്നിൽ.ഒന്ന് നേരത്തെ അറിയാനായിരുന്നെങ്കിൽ എന്നു ഞാനെപ്പോഴും ആവലാതി പ്രകടിപ്പിക്കാറുണ്ട്. So,I am just sharing my experiences.
Menstrual Cup നെ കുറിച്ചു പറയുമ്പോൾ Menstuation നെ കുറിച്ചു പറയാതെ വയ്യല്ലോ.അതോണ്ട് നമ്മൾക്ക് ഒന്ന് ഫ്ലാഷ്ബാക്കിൽ പോയി വരാം.
മദ്രസയിലാണ് ആദ്യമായി menstruation എന്താന്ന് പഠിക്കുന്നെ.നിസ്കാരം,ഖുർആൻ ഓത്തു, നോമ്പ് തുടങ്ങിയ പ്രാർത്ഥനകൾ ഹറാമാകുന്ന കാര്യങ്ങളിൽ ഒന്നാണ് ഹയള് അഥവാ മെൻസസ്.സ്ത്രീകൾക്ക് മാത്രാണ്, ആ ദിവസങ്ങളിൽ blood flow ഉണ്ടാകും എന്നൊക്കെ അല്ലാതെ അതിന്റെ പിന്നിലെ സയൻസ്, പോട്ടെ ഇത് വളരെ നോർമലായ കാര്യമാന്നൊന്നും പറയൂല.എന്തോ മോശമായ കാര്യം പറയുന്ന പോലെ ഒരു കള്ളചിരി മുഖത്ത് വച്ചോണ്ടാണ് ഉസ്താദ് പഠിപ്പിക്കുന്നത്, അതും വളരെ ശബ്ദം താഴ്ത്തി! അഞ്ചാം ക്ലാസ്സ്‌ മുതലാണ് ഇതൊക്കെ പഠിപ്പിക്കാൻ തുടങ്ങുന്നത്.ആ സമയം ആകുമ്പോഴേക്ക് കൂട്ടുകാരിൽ ആരെങ്കിലുമൊക്കെ 'പ്രായം തികഞ്ഞ'വരായിട്ടുണ്ടാവും.Periods ന്റെ സമയത്ത് അവർക്ക് ക്ലാസ്സിൽ ഖുർആൻ കൊണ്ടുവരാൻ പറ്റില്ലെന്ന് മാത്രമല്ല, എല്ലാരും ഓതുമ്പോൾ ഒരാൾ മാത്രം വെറുതെ ഇരിക്കുമ്പോഴേ എല്ലാർക്കും കാര്യം മനസിലാകും.''ഓഹ് നീയിന്നു സമരത്തിലാണല്ലേ'' ന്ന് ദ്വയാർത്ഥചുവയോടെ ഉസ്താദിന്റെ ചോദ്യംകൂടെ കേൾക്കുമ്പോൾ അവരുടെ മാത്രമല്ല, അടുത്തിരിക്കുന്ന ഇരിക്കുന്ന നമ്മളുടെയും കൂടെ തൊലിയുരയും.അതോണ്ട് തന്നെ menstruation എന്നാൽ വളരെ നാണംകെട്ടതും, രഹസ്യാത്മകത നിറഞ്ഞതുമാണൊന്നൊക്കെയാ ഞാനൊക്കെ മനസ്സിലാക്കിയത്.മദ്റസ തീരുന്ന വരെ ഇതൊന്നും സംഭവിക്കല്ലേന്നു മാത്രമായിരുന്നു ഏറ്റവും വല്യ പ്രാർത്ഥന.
അങ്ങനെയിരിക്കെ, ഒരിക്കെ മദ്രസ കഴിഞ്ഞ് വരുന്നവഴിക്ക് കൂടെയുള്ള ഒരു സുഹൃത്താണ് വളരെ സീരിയസായി ഒരു കാര്യം പറഞ്ഞത്.ഈ ഹയള് എന്നുവച്ചാൽ ചില്ലറക്കാര്യമൊന്നുമല്ല.
വളരെ പണ്ട്,അതായത് ആദിയിൽ മനുഷ്യരായി ആദവും ഹവ്വയും, സ്വർഗത്തിൽ പ്രേമലോലുപരവശരായി ഊഞ്ഞാലാടിയും, മരംതൊട്ടും കളിച്ചുമൊക്കെ നടക്കുന്ന കാലം.അസൂയ പൂണ്ട കള്ളശൈത്താൻ വന്ന് കുത്തിത്തിരുപ്പുണ്ടാക്കി ഹവ്വയോട് ഏതോ വിലക്കപ്പെട്ട മരത്തിലെ കായ കഴിക്കാൻ പ്രേരിപ്പിച്ചു.നിഷ്കളങ്കയായ ഹവ്വ അത് കഴിക്കുകയും ചെയ്ത്,ആ crime നുള്ള punishment ആയി അവരെ ഭൂമിയിലേക്ക് നാടുകടത്തുകയും ചെയ്ത്.അങ്ങനെ അന്ന് ഹവ്വ കഴിച്ച വിലക്കപ്പെട്ട കനിയുടെ പാപക്കറയാണത്രെ ഹവ്വന്റെ ബാക്കിക്കാരായ പെണ്ണുങ്ങളിലൂടെ menstrual blood ആയിട്ടു ഒഴുകിപോകുന്നത്!
എനിക്കിത് കേട്ടപ്പോൾ ഒരു വിഷമമേ ഉണ്ടായുള്ളൂ, ഇത്രേം കാലമായിട്ടും ഈ പാപക്കറ ഇനീം തീർന്നില്ലേ പടച്ചോനെ.
ഉമ്മയാണ് menstruation സമയത്ത് cloth ഉപയോഗിക്കാൻ പറഞ്ഞുതന്നത്. അതും ഒരു ഓളത്തിൽ അങ്ങ് പറഞ്ഞ് പോകുകയാണുണ്ടായത്.സംശയങ്ങൾ ഉണ്ടായെങ്കിലും ഞാൻ ഒന്നും തുറന്ന് ചോദിച്ചില്ല.ഉമ്മ അധികം പറഞ്ഞതുമില്ല.ആദ്യം menstraution ആയ അനുഭവമൊക്കെ രസകരമാണ്.ഉമ്മാനോട് ഞാൻ പോയി പറഞ്ഞപാടെ ഉമ്മ വീട്ടിലെ ആൾക്കാരോട് മാത്രല്ല, അയൽവാസികളെ വരെ കൊട്ടിയറിയിച്ചു.ഞാൻ വീടിന് പുറത്തിറങ്ങിയപ്പോൾ എല്ലാരും കൂടെ എന്നെ നോക്കി എന്തോ ഒരു ചിരി പാസ്സാക്കിയതാണോ,അല്ല,അത് എനിക്ക് തോന്നിയതാണോ എന്നൊന്നും ഓർമയില്ല.നാണക്കേട് സഹിക്കാൻ വയ്യാതെയായ പിന്നെ അതീന്നു രക്ഷപെടാൻ എന്റെ ബ്രെയിൻ ന്റെ ഒരു strategy ബോധം കെടലാണ്.അടുത്ത നിമിഷം കണ്ണിലിരുട്ടുകേറി ഞാൻ താഴെവീണു.എന്റെ ആരോഗ്യക്കുറവ് കൊണ്ടന്നൊക്കെ കരുതി പാവം ഉമ്മായും ഉപ്പായും എന്നെ പൊക്കിയെടുത്തു രണ്ട് കരിക്കൊക്കെ കുടിപ്പിച്ചു.മാത്രല്ല,അടുത്ത ഒരാഴ്ച്ച ഭക്ഷണകാര്യത്തിൽ പ്രത്യേകപരിഗണനയും കിട്ടി.
TV കാണാൻ തുടങ്ങിയ കാലം തൊട്ട് സാനിറ്ററി നാപ്കിൻ സ്ഥിരം പരസ്യത്തിൽ കാണുന്ന സാധനം ആയിരുന്നെങ്കിലും അതെന്തിനുപയോഗിക്കുന്നുവെന്നെല്ലാം വളരെ വൈകിയാണ് അറിഞ്ഞത്.വയറുവേദനിക്കുന്ന പരസ്യനായികക്ക് അമ്മ/ചേച്ചി നാപ്കിൻ introduce ചെയ്യുന്നു, അടുത്ത സീനിൽ നായിക ഓട്ടമത്സരത്തിൽ ഒന്നാമതെത്തുന്നു.ഇതെന്ത് കോപ്പ് എന്നാണ് എനിക്ക് ആദ്യമൊക്കെ കാണുമ്പോൾ തോന്നിയത്.പിന്നീട് മനസ്സിലാക്കിയെന്നാലും നാപ്കിന്റെ കാര്യത്തിൽ ഒരുപാട് സംശയങ്ങൾ ബാക്കി തന്നെ ആയിരുന്നു.
എങ്ങനെയാ ഉപയോഗിക്കുന്നെ, dispose ചെയ്യുന്നേ എന്നൊന്നും പരസ്യത്തിൽ കാണിക്കില്ലല്ലോ.എന്റെ നാണം വച്ച് ഞാൻ ആരോടും ചോദിക്കുകയും ഇല്ല.അഞ്ചാറ് പെണ്ണുങ്ങൾ ഉണ്ടായിരുന്നെങ്കിലും വീട്ടിൽ ആർത്തവത്തെകുറിച്ചു തുറന്ന് പറച്ചിലൊന്നും ഇല്ലായിരുന്നു.നാണം കൊണ്ട് ഞാനാണേൽ സാനിറ്ററി നാപ്കിൻ കടയില്പ്പോയി വാങ്ങാൻ പറഞ്ഞാലൊന്നും അനുസരിക്കില്ല.പാഡ് ചോദിച്ചു ഞാൻ ചെല്ലുമ്പോൾ കടക്കാരനും, അവിടെ സാധനം വാങ്ങിക്കാൻ വന്നവരും,ഞാൻ 'വല്യ കുട്ടി'യായ കാര്യം മനസ്സിലാക്കുമെന്നും, എന്നെ നോക്കി ചിരിക്കുമെന്നും, ആ ചിരിയിൽ ഞാൻ അതുവരെ കൂട്ടിവച്ച എന്റെ 'മാനം' ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴുമെന്നായിരുന്നു ഞാൻ കണക്ക് കൂട്ടിയത്!
പണ്ട് വല്യ തുറന്ന് പറച്ചിൽ ഇല്ലെങ്കിലും ഇപ്പോൾ വീട്ടില് സ്ഥിതി മെച്ചമാണ്.ആർത്തവത്തെ കുറിച്ചുള്ള സംസാരങ്ങൾക്ക് ശബ്ദവ്യതിയാനമൊന്നും വരുത്താറില്ല.പിന്നെ മനപ്പൂർവ്വം അനിയൻ ചെറുതാകുമ്പോഴേ അവനെ കൊണ്ട് തന്നെയാണ് napkin വാങ്ങിപ്പിക്കാറു; അവൻ ഇതൊരു പെൺകാര്യം മാത്രമായി ഒതുക്കാതെയിരിക്കാൻ.
പിന്നെ ആദ്യമായി പാഡ് എങ്ങനെ ഉപയോഗിക്കുമെന്ന് പറഞ്ഞു തന്നത് ഹൈസ്കൂളിലെ സുഹൃത്തുക്കളാണ്.എന്റെ Menarche കഴിഞ്ഞ കാര്യമൊന്നും അടുത്ത കൂട്ടുകാരികളോട് പോലും ഞാൻ പറഞ്ഞിരുന്നില്ല.എല്ലാരുടെയും ഇടയിൽ ചെറിയ കുട്ടിയായി നടന്നു ഫ്രീയായി കിട്ടുന്ന വാത്സല്യം നുണയുകയായിരുന്നു ഞാൻ.അങ്ങനെ ഒരു ഇന്റർവെൽ സമയത്ത്,ചിരിച്ചുകളിച്ചു ഫ്രണ്ട്സിനിടയിൽ നിൽക്കുന്നതിനിടെ എന്നോട് ഒരു സുഹൃത്ത്‌ വന്ന് കാതിൽ മെല്ലെ സ്വകാര്യമോതി, "ഡീ, നിന്റെ പിറകിൽ ദേ blood".
തീർന്നില്ലേ, യൂണിഫോമിൽ ബ്ലഡ്‌ ആകുന്നതിലും വലിയ ഒരു അപമാനം അന്നെന്റെ മനസ്സിൽ ഇല്ലാരുന്നു.മാത്രമല്ല, ഞാൻ രഹസ്യമായി കൊണ്ട് നടന്ന എന്റെ menstruation എല്ലാരും അറിയുകയും ചെയ്തു.അടുത്ത നിമിഷം എന്റെ തല strategy പുറത്തെടുത്തു.പിന്നീട് ബോധം വന്ന് ഞാൻ എണീക്കുമ്പോൾ സ്റ്റാഫ്‌ റൂമിലാണ്.ക്ലാസ്സ്‌ടീച്ചറും, അടുത്ത സുഹൃത്തുക്കളും വളരെ സ്നേഹത്തോടെ കഞ്ഞിപുരയിൽ നിന്നു ചൂടുള്ള വെള്ളം വാങ്ങി വന്ന് എന്നെ കുടിപ്പിച്ചു.
ആദ്യത്തെ അനുഭവമാന്ന് കരുതി ബാത്‌റൂമിൽ വിടുന്നതിനു മുൻപ് ഫ്രണ്ട്‌സ് വന്ന് പാഡിനെ കുറിച്ച് പറഞ്ഞു തന്നു.പക്ഷേ എവിടെ dispose ചെയ്യുമെന്ന് മാത്രം പറഞ്ഞില്ല.ഞാൻ ചോദിച്ചതുമില്ല.അത് അന്ന് എന്ത് ചെയ്തെന്നു എനിക്കു ഓർമയും ഇല്ല.
Disposal ഒരു പ്രശ്നം ആയോണ്ട്, സ്കൂൾ പഠനക്കാലം മുഴുവൻ cloth തന്നെയാണ് ഉപയോഗിച്ചത്.അത് വീട്ടില് തന്നെയായിരുന്നത് കൊണ്ട്, അലക്കാനും വെയിലത്തുണക്കാനും വല്യ ബുദ്ധിമുട്ടില്ലായിരുന്നു.ഫ്രണ്ട്‌സ് മിക്കവരും തന്നെ നാപ്കിനാണു ഉപയോഗിച്ചിരുന്നത്.എന്താണ് cloth ഉപയോഗിക്കാത്തതെന്നു ചോദിച്ചപ്പോൾ ഒരു കൂട്ടുകാരി ഒരിക്കെ ഒരു കഥ പറഞ്ഞ്.
അതായത്,ഏതോ ഒരു നാട്ടിൽ,ഏതോ ഒരു യുവതി, ആർത്തവക്കാലത്ത് ഉപയോഗിക്കുന്ന തുണിയിൽ ഏതോ ഒരു പാമ്പ് വന്ന് മുട്ടയിട്ടു.
ആ സ്ത്രീ അതൊന്നും അറിയാതെ ആ തുണിയുപയോഗിക്കുകയും,പാമ്പിന്റെ മുട്ട അവരുടെ വയറ്റിലെത്തി വളരുകയും, അനന്തരം അവരു കുറേ പാമ്പിൻകുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തത്രേ!
കഥയിൽ ചോദ്യമില്ലെന്നു പണ്ടാരോ തട്ടിവിട്ടോണ്ട് ശാസ്ത്രീയത ഒന്നും ചോദിച്ചു പോകാൻ കഴിയില്ലാ.എങ്കിലും കഥ മെനഞ്ഞെടുത്ത ഉമ്മാമ ഉദ്ദേശിച്ച ഗുണപാഠം തുണിയുപയോഗികുമ്പോ വൃത്തിയായി അലക്കി, വെയിലത്തു ഉണക്കിത്തന്നെ ഉപയോഗിക്കണമെന്നാന്ന് തോന്നുന്നു.
എന്നാലും എന്റെ ഉമ്മാമേ, വൃത്തിബോധത്തിനാണേലും ഇങ്ങനെ ഒന്നും കഥ ഉണ്ടാകരുത്.ഇല്ലാത്ത ഗർഭത്തിനു പാവം പാമ്പിനെ ഉത്തരവാദിയാക്കിയതും പോരാ,കഥകേട്ട് പാമ്പിൻ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ദുഃസ്വപ്നം കണ്ട് മൂന്ന് ദിവസത്തിന് എനിക്ക് മര്യാദക്ക് ഉറങ്ങാൻ പറ്റിയിട്ടില്ല.
ഹോസ്റ്റൽ ജീവിതം തുടങ്ങിയപ്പോൾ ഗതികേടിനാലാണ് നാപ്കിൻ ഉപയോഗിക്കാൻ തുടങ്ങിയത്.Hostel orientaion ന്റെ സമയത്ത് എവിടെ, എങ്ങനെ നാപ്കിൻ കളയണമെന്നു കൃത്യമായി പറഞ്ഞു തന്നതോടെ, 'അഭിമാനം' പണയപ്പെടുത്തി സുഹൃത്തുക്കളോട് ചോദിക്കേണ്ട ആവശ്യം ഒന്നുമുണ്ടായില്ല.Cloth സ്ഥിരം ഉപയോഗിച്ച ഒരാൾക്ക് sanitary നാപ്കിനിലേക്കുള്ള മാറ്റം വലുതാണ്.അലക്കിയും, ഉണക്കിയും ഗതികെടണ്ട.കടേല് പോയി സാധനം വാങ്ങി ചുമ്മാ പാക്കറ്റ് പൊട്ടിച്ചു ഉപയോഗിക്കുക.
അങ്ങനെ മൂന്നുന്നാല് വർഷം സുഖകരമായ menstrual life കൊണ്ടാടുന്നതിനിടെയാ ഒരു കാര്യം ശ്രദ്ധിച്ചത്.
ആർത്തവസമയത്ത് പതിവിലും വളരെ കുറച്ച് മാത്രം വെള്ളം കുടിക്കുന്നുള്ളു ഞാൻ.കാരണം, കൂടുതൽ വെള്ളം അകത്തായാൽ ഓരോ രണ്ട് മണിക്കൂറിലും bathroom visit നടത്തേണ്ടി വരും.ഓരോ തവണ പോകുമ്പോഴും പാഡ് മാറ്റണം.അങ്ങനെ തുടങ്ങിയാൽ ഒരു ദിവസത്തിനു തന്നെ ഒരു പാക്കിനടുത്ത് വേണ്ടിവരും.ആ രീതിയിൽ വാങ്ങാൻ തുടങ്ങിയാ ഒരു കൊല്ലത്തെ periods കഴിയുമ്പോഴേക്കും വീടിന്റെ അടിയാധാരം വരെ പണയം വെക്കേണ്ടി വരും.മാത്രമല്ല, public toilets നോട്‌ അങ്ങേയറ്റം വിമുഖത കാണിച്ചിരുന്ന ഞാൻ full day class/lab ഒക്കെ ഉണ്ടായ അത് കഴിഞ്ഞ് തിരിച്ചെത്തുന്നത് വരെ, അതായത് 6 hours ലും കൂടുതൽ സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു!
അതൊക്കെ വളരെ unhealthy ആണ്.അതുകൊണ്ട് ഈ പാഡ് കാരണമുള്ള economic and health issues മാറ്റണം, ഇതല്ലാതെ വേറെ ഒരു വഴി കണ്ടുപിടിക്കണം എന്നൊക്കെ കാര്യമായി ആലോചിക്കുന്ന സമയത്താണ് ഒരു whatsapp forwad message (I'm mentioning the source because I am not sure about its credibility ) കാണുന്നത്.
അത് വായിച്ചെന്റെ കിളി പോയി.
സ്ഥിരമായി സാനിറ്ററി പാഡ് ഉപയോഗിക്കുന്നവരിൽ uterine cancer നുള്ള സാധ്യത വളരെ കൂടുതലാണത്രെ!
തല പോയാലും കൊഴപ്പല്യ, പക്ഷേ uterus ഇല്ലെങ്കിൽ എന്ത് പെണ്ണ് എന്ന് ഏതോ അമ്മായി പറഞ്ഞ്കേട്ട പേടിയിൽ ഞാൻ വീണ്ടും cloth ൽ തന്നെ മടങ്ങിയെത്തി.
പാഡ് ഉപയോഗിക്കുന്ന അത്ര എളുപ്പമല്ല ഹോസ്റ്റൽ ജീവിതത്തിൽ തുണിയുടെ ഉപയോഗം.അലക്കലും വെയിലത്തുണക്കലുമെല്ലാം വല്യ പാടാണ്.രാത്രി വരെ കോളേജിൽ മുഴുവൻ കറങ്ങി നടന്നു തിരിച്ചെത്തുമ്പോൾ ചെലപ്പോ അലക്കാനിട്ട തുണിയുടെ കാര്യമൊക്കെ നട്ടപ്പാതിരക്കാവും ഓർമ വരിക.പിന്നെ എല്ലാരും കൂർക്കം വലിച്ചുറങ്ങുമ്പോൾ നമ്മൾ മാത്രം സ്വപ്നക്കൂടിലെ കൊച്ചിൻ ഹനീഫനെ പോലെ ബാത്റൂമിലിരുന്ന് അലക്കണം.പക്ഷേ അന്നേരം പാട്ടൊന്നും വരൂല, പകരം മുകളിലേക്ക് കണ്ണുയർത്തി ഒരു ചോദ്യമാണ്.
"എന്നാലും എന്റെ ഹവ്വാ, എന്തിനാ ഓരോ കായും പൂവും തിന്നാൻ പോയത്? ! അല്ല, ഇനി അഥവാ തിന്നുവാണേലും പകുതി ആ ആദമിനും കൊണ്ട് കൊടുക്കാരുന്നു.പാപക്കറ നമ്മള് മാത്രം ഒഴുക്കി കളയേണ്ടിവരില്ലാരുന്നുവല്ലോ !"
Menstrual Cup നെ കുറിച്ചു എവിടുന്നാ ആദ്യം അറിഞ്ഞതെന്ന് കൃത്യമായി ഓർമയില്ല.പല പല sources ൽ നിന്നായി, ഒരേ സമയത്ത്, അതായത് fourth year തുടക്കത്തിലാണ് ഞാൻ കൂടുതലറിയുന്നത് (ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പ്രചാരത്തിൽ ഉണ്ടെങ്കിലും).ഒന്ന് try ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായെങ്കിലും, എവിടെപ്പോയി വാങ്ങണമെന്നറിയില്ലെന്.പിന്നെയാ online ഷോപ്പിംഗ് ഓർമ വന്നത്.വർഷം 2018 ആണെങ്കിലും, online ഷോപ്പിങ്ങിൽ അത്ര വിശ്വാസം അർപ്പിക്കാത്ത ഞാൻ അങ്ങനെ ആദ്യമായി snapdeal ന്നു menstrual cup order ചെയ്തു.സുഹൃത്തുക്കളിൽ ആരും തന്നെ അതുവരെ ഉപയോഗിക്കാൻ തുടങ്ങാത്തത് കൊണ്ട്, I have depended mainly social media and YouTube videos to clear my doubts.
സാധനം കിട്ടിയപ്പോൾ പിന്നെ അന്നുവരെ ഏറ്റവും വൈകി വന്നാൽ മതിയേനെ എന്നു ആഗ്രഹിച്ച ഞാൻ, വയറുവേദനക്കായി ദിവസങ്ങൾ എണ്ണികാത്തിരുന്നു.
My first attempt was failure.ഇതൊന്നും നടക്കുന്ന പണിയല്ലന്നു തോന്നി.പിന്നെ സാനിറ്ററി നാപ്കിന്റെ പീഡനം ഓർത്തപ്പോൾ അന്ന് രാത്രി തന്നെ ഒന്നൂടെ try ചെയ്തു.Confidence ന് രണ്ട് YouTube videos കൂടെ കണ്ടു.It was success then.But I wasn't sure.ഇതെങ്ങാനും മേലോട്ട് കേറി ഞാൻ ചത്തുപോയാലോന്നു ഒരു പേടി ഉണ്ടായിരുന്നു. അടുത്ത റൂമിലെ ഫ്രണ്ട്‌സ്നോട്‌ രാവിലെ ഞാൻ ജീവനോടെ ഉണ്ടോന്നു നോക്കാൻ പറയണോ വേണ്ടയോ എന്നു സംശയിച്ചു.
പക്ഷേ, രാവിലെ എണീറ്റ എനിക്ക് full surprise ആയിരുന്നു.ബെഡിൽ ഒന്നും ഒരു അടയാളവും ഇല്ല ! എത്രയൊക്കെ secured ആക്കി വച്ചാലും periods ന്റെ സമയത്ത് എല്ലാ ദിവസവും ബെഡിൽ blood ആവുന്നത് പതിവാണ്.
Leaking ഇല്ലെന്നു മാത്രമല്ല.എല്ലാ മാസവും നാപ്കിൻ വാങ്ങി കാശ് കളയണ്ട. Reusable ആണ്.15 വർഷങ്ങൾ വരെ ഉപയോഗിക്കാമെന്നു കമ്പനി പറയുന്നു.അത്ര ഇല്ലെങ്കിലും 5 years തന്നെ ഉപയോഗിച്ചാൽ ലാഭമാണ്.initial investment മാത്രം മതി.പിന്നെ environmental friendly ആണ്.ഉപയോഗിക്കാനും എളുപ്പം.12 hours വരെ മാറ്റുകയും വേണ്ട.അതോണ്ട് പാഡ് ഉപയോഗിക്കുന്ന സമയത്തെ പോലെ ബാത്റൂമോ, dispose ചെയ്യാൻ സ്ഥലമോ അന്വേഷിച്ചു നടക്കേണ്ട.ഓടുകയോ ചാടുകയോ നീന്തുകയോ ചെയ്യാം.odorless ആണ്.പിന്നെ, periods ആണെന്ന് കരുതി ദീർഘദൂരയാത്രകളൊക്കെ മാറ്റിവെക്കുന്ന അവസ്ഥയൊക്കെ മാറ്റാം.Comfortable ആണ്.comfort കൂടിയത് കാരണം അവസാനദിവസം cup വച്ചതേ മറന്നുപോകാറുണ്ട്.അതുകൊണ്ട് ആ ദിവസം മാത്രം ഞാൻ cloth ആണ് ഉപയോഗിക്കുന്നത്.പിന്നെ, വാങ്ങിക്കുമ്പോൾ നീളമുള്ള stem നോക്കി വാങ്ങിയാൽ cup remove ചെയ്യാൻ എളുപ്പമാണ്.
ഇതുവരെ അങ്ങനെ side effects ഒന്നും അറിയില്ല.hygiene പ്രധാനമാണ്.periods ന്റെ മുൻപും, ശേഷവും ഒരു വിട്ടുവീഴ്ച കൂടാതെ cup sterilization ചെയ്യണം. Daily use കഴിഞ്ഞു soap ഉപയോഗിച്ചു wash ചെയ്താൽ മതി.മൂന്നു മാസങ്ങൾ ഒക്കെ തുടർച്ചയായി ഉപയോഗിക്കുമ്പോൾ blood stain ഉണ്ടാവാൻ ചാൻസ് ഉണ്ട്.അതൊരു പഴയ toothbrush കൊണ്ട് കഴുകികളഞ്ഞാൽ മതിയാകും.
Hostel ൽ താമസിക്കുന്നവരുടെ പ്രശ്നം എങ്ങനെ sterilization ചെയ്യുമെന്നായിരിക്കും പലപ്പോഴും.അതിനു ഞങ്ങൾ menstrual cup ഉപയോഗിക്കുന്ന കുറച്ച് സുഹൃത്തുക്കൾ എന്താണ് പരിഹാരം കണ്ടെത്തിയതെന്ന് വച്ചാൽ, ഒരു ചെറിയ electric kettle വാങ്ങി ഇതിനായി മാറ്റിവെച്ചിരിക്കുകയാണ്.
പിന്നെ, ഇത്രേം ഒക്കെ ക്ലാസ്സ്‌ എടുക്കുമ്പോൾ കുറേയാളുകൾ ചോദിക്കുന്ന പൊതുവായ ചില സംശയങ്ങൾ ഉണ്ട്.വളരെ രസകരമാണ്.
'വേദനയുണ്ടാകില്ലേ, പേടിയാന്ന്, പിന്നെ മൂത്രമൊഴിക്കാൻ കഴിയുമോ തുടങ്ങിയവയാണ് main doubts.
സ്വന്തം ശരീരത്തെ കുറിച്ചു basic understanding ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ.അത് ആരുടേയും കുറ്റമല്ല.ബയോളജി ടെക്സ്റ്റ്‌ബുക്കിലെ 2D image ന് അപ്പുറത്തേക്ക് മിക്കവർക്കും മനുഷ്യശരീരത്തെ കുറിച്ചു ഒന്നുമറിയില്ല.വേദനയുണ്ടാകുന്നത് തെറ്റായ രീതിയിൽ insert ചെയ്യുന്നത് കൊണ്ടാണ്.vaginal canal നട്ടെല്ലിന്റെ ഭാഗത്തേക്കായി dorsal side ലേക്കാണ് ഉള്ളത്.പിന്നെ C fold ആണ് cup ഉള്ളിലെത്തി open ആകാൻ എളുപ്പമെങ്കിലും, തുടക്കത്തിൽ കുറച്ചൂടെ pointed ആയിട്ടുള്ള fold ആണ് നല്ലത്.കുറച്ച് videos ഒക്കെ കണ്ട്, സമയമെടുത്തു, comfort ആയ ഒരു പൊസിഷനിലിരുന്നു nervous ആവാതെ ചെയ്താൽ മതി.പിന്നെ, അപ്പിയിടാനും മൂത്രമൊഴിക്കാനുമൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല.നമ്മളൊക്കെ ഉണ്ടാക്കി വച്ചേക്കുന്നവൻ എല്ലാത്തിനും അതിന്റെതായ വഴികളും കണ്ടുവച്ചിട്ടുണ്ട്.
അടുത്തതാണ് അതിലും രസം, 'virginity നഷ്ടപെടുമോ, sex ചെയ്യണോ cup വക്കാൻ എന്നൊക്കൊ!"
First of all, Virginity is a myth my ladies.പുരുഷാധിപത്യസമൂഹം സ്ത്രീകളുടെ sexuality ക്ക് കൊണ്ട് വന്ന പല നിയന്ത്രണങ്ങളിൽ ഒന്ന് മാത്രമാണ് virginity എന്നത്.പിന്നെ, sex is not a prerequisite.Sexually active ആയവരിൽ vaginal muscles കുറച്ചൂടെ flexible ആവാൻ ചാൻസ് ഉണ്ട്.പിന്നെ, menstruation ന്റെ സമയത്ത് normally vaginal muscles വളരെ flexible ആണ്. So relax.
ഇജ്ജാതി സംശയങ്ങൾക്കൊക്കെ നമ്മളെ education system ത്തിനെ പറഞ്ഞാൽ മതി.വളരെ പ്രാധാന്യത്തോടെ പഠിപ്പിക്കേണ്ട Menstrual-Sex-Sexuality education എല്ലാം കൂടെ ഒരൊറ്റ ചാപ്റ്ററിൽ ഒതുക്കി ചീറ്റയുടെ സ്പീഡിൽ അടിച്ചുവിടുകയാണ് ചെയ്യുന്നത്.ഫലമോ,
Menstruation? ശ് മെല്ലെ അവന്മാർ കേൾക്കും.
Sex? അയ്യേ! അശ്ലീലം പറയാതെ വായടക്കു.
Sexuality? അതെന്ത് ചാദനം!
അപ്പോൾ ഇതൊക്കെ ഉള്ളു.ഇത്രയ്ക്കു പൊളിസാനം ആയിട്ടും എന്തോണ്ട് പരസ്യത്തിൽ ഒന്നും കാണുന്നില്ലെന്ന് തോന്നിയേക്കാം.അത് വേറെയൊന്നൂല്ല.കച്ചവടതാല്പര്യം തന്നെയാണ്.
പിന്നെ ഈ പോസ്റ്റ്‌ വായിക്കുന്ന സഹോദരിമാരിൽ ആരെങ്കിലും കപ്പ്‌ വാങ്ങിയാൽ അവർക്ക് അടുത്ത മാസം ഒരു ലൈഫ് changing moment വരുന്നതാണെന്നും,സഹോദരൻമാരെങ്കിൽ അവരുടെ അടുത്തവരിലേക്ക് ഇത് ഷെയർ ചെയ്താൽ അവർക്ക് അടുത്ത ഏതാനും മാസങ്ങളിൽക്കുള്ളിൽ അപ്രതീക്ഷിത സ്നേഹം കിട്ടുന്നതാണെന്നും ഔലിയ പറയുന്നു.
ഈ പോസ്റ്റ്‌ വായിച്ചിട്ട് അവഗണിക്കുന്ന സഹോദരിമാർക്കാവട്ടെ അടുത്തമാസങ്ങളിൽ എന്നത്തേയും പോലെ ധനനഷ്ടം തുടരുമെന്നും, സഹോദരന്മാർക്കാണേൽ അവരുടെ അപ്പനപ്പൂപ്പന്മാരെ വരെ തെറിവിളിക്കുന്നത് എല്ലാ മാസവും കേൾക്കേണ്ട ഗതി ഉണ്ടാകുമെന്നും പറഞ്ഞു ഞാൻ നിർത്തുന്നു
Period
“അന്റെ മുറിവൊണങ്ങീല്യേ അമ്മിണ്യേ ഇനീം?"
"ഇല്ല്യ മൂത്തോനെ, അത് ശരിക്കും ഉണങ്ങീട്ടില്യ, ഉള്ളിലിപ്പോഴും നേരിയ പഴുപ്പുണ്ട്ന്നാ തോന്നുന്നേ.ന്നാലും കുറെയൊക്കെ വേദന കുറഞ്ഞക്ക്ണ്.അതെന്നെ വല്യ ആശ്വാസാ.
ശ്രദ്ധ കൊടുക്കാത്തോണ്ടാണൊന്നു അറീല, ഇടക്ക് വേദനയും തീരെ ണ്ടാവൂല.അന്നേരം ഇൻക്കിങ്ങനെ ഒരു മുറിവുള്ളതു പോലും ഞാൻ മറക്കും.അപ്പോ ഞാൻ എല്ലാരോടും വില കുറഞ്ഞ തമാശകൾ ഒക്കെ പറഞ്ഞു ഉച്ചത്തിൽ കുറേ പൊട്ടിച്ചിരിച്ചോണ്ടും, ആരും കേൾക്കാനില്ലെങ്കിലും അടുത്ത് കണ്ട സിനിമേലെ പാട്ടുകളൊക്കെ അങ്ങനെ മൂളിക്കൊണ്ടും ഒക്കെ സന്തോഷാധികാത്ത്യാൽ വീട്ടില് മുഴുവൻ അങ്ങനെ പറന്ന് നടക്കും.ചെലപ്പോ കണ്ണില് നെറയെ സുറുമ തേച്ചു കണ്ണാടീൽ നോക്കി എന്നോടെന്നെ വെറുതെ ചിരിക്കും,സുന്ദരിയാന്നു എന്നോടെന്നെ പറഞ്ഞിട്ട് ഈ മുറിവെന്റെ സൗന്ദര്യം തെല്ലും കുറച്ചില്ലല്ലോന്ന് മനസ്സിൽ സമാധാനിക്കും.അങ്ങനെ ആകെക്കൂടെ ആനന്ദലബ്ധിയിൽ മതിമറന്നിരിക്കുമ്പോ ഞാൻ കരുതും ന്റെ മുറിവൊണങ്ങീണ്ടാവുംന്ന്, അല്ലെങ്കിൽ ഇനിക്കിങ്ങനെ പുഞ്ചിരിക്കാൻ പറ്റോ, മുറിവിന്റെ വേദനയിൽ ഞാൻ സ്വയം പിടയൂലെ ന്നൊക്കെ.അടക്കാനാവാത്ത ആകാംക്ഷയും കൊണ്ട് ഞാൻ തന്നെ മുറിവിന്റെ ഉണക്കമറിയാനായി അതിന്റെ കെട്ടഴിച്ചു, മേലെ ഉണക്കം വന്ന കറുത്തതൊലികൾ അടർത്തിമാറ്റി നോക്കും.അന്നേരം വല്യ വേദനയൊന്നും തോന്നീലെങ്കിൽ മനസ്സിൽ അറിയാതെ പിന്നേം ഒരു സന്തോഷം വരും.വിശ്വാസം വരാതെ ഞാൻ മുറിവൊന്നും കൂടെ അമർത്തിനോക്കും.അപ്പോ മിക്കവാറും പഴുപ്പിനുള്ളിൽ നിന്നും ഒരു കൊഴുത്ത ദ്രാവകവും, രക്തവും വരും പിന്നെ കൂടെ നീറ്റലും വേദനയും.അതിനിയും ഉണങ്ങിയില്ലെന്നു മനസ്സിലാകുമ്പോൾ ഞാൻ സഹിക്കാൻ കഴിയാതെ ഓടിപ്പോയി തലേണന്റെ ഉള്ളിൽ മുഖം പൂഴ്ത്തും.അതൊന്നു അടർത്താൻ തോന്നിയ നിമിഷത്തെ മനസ്സിൽ പഴിക്കും. എന്തിനായിരുന്നു.. "
"മ്മ്മം, അങ്ങനെ ചെയ്യരുത് അമ്മിണ്യേ,ഇയ്യ് കേട്ടിട്ടില്ലേ ചൊറിയുന്ന മുറിവ് ഉണങ്ങൂലാന്ന്.അത് ഉണങ്ങിക്കോളും, കുറച്ച് സമയെടുത്താലും.അല്ല,ഇതിപ്പോ കുറച്ചീസം ആയിലെ, ഇന്നട്ടും മാറാണ്ടിരിക്കാൻ അത്രക്കും ആഴത്തിലാ അമ്മിണ്യേ ഇത് മുറിഞ്ഞത്? "
"അറീലാ, അങ്ങനെ ആഴത്തിലാവരുത് ന്നാ ന്റെ ആഗ്രഹം.നല്ല ഉയരത്തീന്നാ കാലിമേക്കു വീണത്.എല്ലാത്തിനേക്കാളും എല്ലാരെക്കാളും ഉയരത്തിലാ ഞാൻ അയിനെ സൂക്ഷിച്ചതും.ഉയരം കൂടിയൊണ്ട്, വീണപ്പോൾ ആഘാതവും കൂടീണ്ടാവും."
" നിയ്യ് നോക്കിട്ട് വേണ്ടേ അതൊക്കെ കൈകാര്യം ചെയ്യാൻ, അല്ലെങ്കി ഏത് കത്തിയായാലും കൊണ്ടാ മേല് മുറിയും"
"ഞാൻ എപ്പോളും ശ്രദ്ധിക്കൽണ്ട് മൂത്തോനെ, കൈകാര്യം ചെയ്യുന്നേൽ ഒരു കുറവും വരുത്താറില്ല.എന്നിട്ടും എങ്ങനെ വീണത് ന്ന് ഇനിക്ക് അറീല, ന്റെടുത്ത് പിഴവൊന്നും വന്നിട്ടില്ല്യ. ഇനിക്കൊറപ്പാ."
"ഉം, അത് മതി.ആ ഉറപ്പ്ണ്ടായ മതി അന്റെ മനസ്സിന്.നമ്മളൊക്കൊണ്ടാവുന്നത് ആത്മാർത്ഥതയോടെ ചെയ്യാ, അത്രോള്ളൂ. ന്നാലും ഇത്തിരി നല്ലൊണം വേദനണ്ടായീണ്ടാവുംലെ ന്റെ അമ്മിണിക്ക്.."
"എന്താപ്പോ പറയാ ന്റെ മൂത്തോനെ,അന്നൊരു ദിവസം പിടഞ്ഞു പോയി ഞാൻ.വേദനയും സങ്കടവും പിന്നെ വെറുപ്പും ദേഷ്യവും കൂടെ കലർന്നൊരു കണ്ണീരാ കണ്ണീന്നു ചാടിയത്, മുറിവിലെ ചോര പോലെ ചുവന്ന നിറമുള്ള തുള്ളികളായിരുന്നു അതിനും.തീർത്തും വിചാരിക്കാതെ വന്നു കാലിൽ വീണതല്ലേ, എനിക്കൊന്നും ഉൾകൊള്ളാൻ കഴിഞ്ഞീല അന്നേരം."
"ഉം.ചൂടുള്ള കണ്ണീരു വീണ ചാലുകള് ഇല്ലാത്ത മനുഷ്യമ്മാരില്ല ഈ ലോകത്ത്.ന്നാലും ന്റെ കുട്ടിക്ക് ഒന്നും മനസ്സിലായില്ലേ മുമ്പേന്നെ,വീഴാൻ പോണേന്റെ ഒരു സൂചന പോലും, ന്തെങ്കിലും ഒരു വ്യത്യാസം പോലും"
"ഇല്ല്യ മൂത്തോനെ, അങ്ങനെ ഒരു സൂചന കിട്ടിയാൽ ന്റെ കാലു ഞാൻ പിന്നോട്ട് വലിക്കൂലേ.. പക്ഷേ എന്തെല്ലോ വ്യത്യാസങ്ങൾ വരുന്നുണ്ട് ന്ന് ഇനിക്ക് തോന്നിയിരുന്നു.ന്നാലും ഇത്ര പെട്ടെന്ന് ഇങ്ങനൊക്കെ സംഭവിക്കും ന്ന് നിനച്ചില്ല..എല്ലാരും പറയുന്നു ഇത് നന്നായെന്ന്..ആലോചിക്കുമ്പോ ഇനിക്കും അതെന്നെയാ തോന്നുന്നേ..അല്ലെങ്കിൽ ഇനീം കുറേ കാലം ഇതെന്റെ കത്തിയാ, ന്റെ മേല് വേദനിപ്പിക്കാൻ അയ്നു കയ്യൂല്ലന്നു പറഞ്ഞോണ്ട് ഞാനതിനെ തുടച്ചും മിനുക്കീം നിന്നേനെ..ഇനിക്കറീല മൂത്തോനെ, ഇടക്ക് ഇൻക്ക് തോന്നും ഇൻക്കി ഇതെന്നെ വരണംന്ന്.ഞാനായിട്ട് വരുത്തി വച്ചതാന്നൊക്കെ."
"അതെങ്ങനെ അമ്മിണ്യേ ഇയ്യായിട്ട് വരുത്തി വക്ക്ണെ, എല്ലാം വിധിയല്ലേ, നമ്മൾ കരുതുന്ന പോലെയാണോ മ്മളെ ജീവിതത്തിൽ എന്തെങ്കിലും നടക്കുന്നത്"
"ആ അങ്ങനല്ല.ന്നാലും ഒരു കണ്ണിയെങ്കിലും നമ്മളെ കയ്യിലാ മൂത്തോനെ,നമ്മളെ ഇഷ്ടത്തിന് പടച്ചോൻ വിട്ടുതന്നിരിക്കാ അത്.നമ്മളെങ്ങനെ അതുവച്ചു കളിക്കുംന്ന് മൂപ്പർക്ക് അറിയാൻ വേണ്ടിട്ടു..പരീക്ഷിക്കാ ഓൻ .. നമ്മളെ നീക്കം എന്താന്ന്..
നിങ്ങക്കറിയ്യോ മൂത്തോനെ, എല്ലാരേം പോലെ പോക്കറ്റിലിട്ട് നടക്കാൻ സ്വന്തായിട്ട് ഒരു കത്തി വേണംന്നേ ഞാനും ആഗ്രഹിച്ചുള്ളു.കുറച്ച് സമയം എടുത്താലും, ന്റെ പൂതിക്കൊത്തത് തന്നെ വേണമെന്നായിരുന്നു.വെറുതെ എല്ലാരേം എനിക്ക് കത്തിയുണ്ടെന്ന് കാണിക്കാൻ ഏതെങ്കിലും ഒരു കത്തി പോക്കറ്റിലിട്ട് നടക്കാൻ ഇനിക്കിഷ്ടം ഇല്ലെനു.അതോണ്ട് ഒരു തിടുക്കവും ഇല്ലെനു നെഞ്ചിൽ.
എന്നും പോണ വഴീൽ ഈ കത്തി വീണുകിടക്കണേ ഞാൻ കണ്ടതാ.അന്നൊന്നും ശ്രദ്ധിച്ചില്ല.ഞാൻ പൂതിവെച്ചൊരു ഗുണമൊന്നും അയിന് കണ്ടീല്ല്യ അന്ന്.പക്ഷേ, ഒരിക്കെ ഞാൻ ഒറ്റയ്ക്ക് നടക്കുമ്പോ പിന്നാലെ നായി പാഞ്ഞപ്പോൾ തട്ടിത്തടഞ്ഞു വീണത് ഈ കത്തിന്റെ അട്ത്താ.അന്നേരം അതെടുത്തു ഒന്ന് വീശി നായിനെ പേടിപ്പിച്ചു.പിന്നെ അടുത്ത് നോക്കിയപ്പോൾ ഇത്തിരി ചെളി പിടിച്ചിന്ടെങ്കിലും കത്തിക്ക് നല്ലൊരു തിളക്കം തോന്നി.ഇതാണോ ഞാൻ നോക്കി നടന്ന കത്തിയെന്ന് സംശയായി.ആരോടും ഞാൻ പറഞ്ഞീല.എടുത്ത് പോക്കറ്റിലാക്കി.മണ്ണിൽ നിന്നു രക്ഷപെടാൻ കത്തിയും ആഗ്രഹിച്ചപോലെയാണ് ഇനിക്കും തോന്നിയത്.കുറേ ചെളിയൊക്കെ തേച്ചു കഴുകികളഞ്ഞു, പിന്നെയും ബാക്കിവന്ന അടയാളങ്ങൾ അയിന്റെ മേലെ ഉണ്ടായിരുന്നു.എന്നാലും ഞാൻ തീരുമാനിച്ചു അത് മതിയെന്ന്.ഞാൻ ആഗ്രഹിച്ച പോലൊരു മോഡൽ അല്ലെങ്കിലും,മനസ്സിനെ പറഞ്ഞു മനസ്സിലാക്കി.
ആദ്യായിട്ട് സ്വന്തം ന്ന് പറയാൻ ഒരു സാനം കയ്യിൽ കിട്ടിയതല്ലേ, ഞാൻ ഇന്നെ തന്നെ മറന്നുപോയി മൂത്തോനെ, പുറത്തൊരു ലോകംണ്ട് ന്ന് പോലും ഞാൻ മറന്ന്.കത്തിനെ ചുറ്റിപറ്റിയായിപ്പോയി ന്റെ കറക്കം മുഴോനും.എന്തോ ഒരു സുഖം അയിൽ ഉണ്ടായിനു.അതോണ്ട് പുറത്തൊരു ലോകം കാണാൻ ഞാൻ മെനക്കെട്ടതൂംല്ല്യ."
"ഉം, ന്നട്ട്?"
"ഇന്ക്ക് അറ്യേന് അതിനു എന്തൊക്കയോ പ്രശ്നം ഉണ്ടെന്ന്.കത്തി കയ്യിൽ കിട്ടിയ കഥ കേട്ടപ്പോൾ ഓലും പറഞ്ഞതാ, അത് പോക്കറ്റിൽ ഇട്ടു കൊണ്ടുനടക്കാൻ മാത്രം ഉറപ്പുള്ള ജാതിയല്ലാന്ന്.ഞാൻ അതൊന്നും അത്ര വിലക്കെടുത്തില്ല.അമിത വിശ്വാസമേനു കത്തീന്റെ കാര്യത്തിൽ.മൂത്തോനറിയുവോ, എല്ലാ കാര്യത്തിലും ഇനിക്ക് ഇന്നിൽ ഒരു വിശ്വാസക്കുറവാ.പക്ഷേ ഇതില് നൂറുശതമാനം ന്റെ മനസ്സിൽ ഉറപ്പേനു.എന്നും തുടച്ചു വച്ച് സ്നേഹത്തോടെ മിനുക്കിവച്ചാൽ നീങ്ങാത്ത ചെളിയും, മായാത്ത അടയാളങ്ങളും ഇല്ല്യാന്നു..അതങ്ങനെ മാഞ്ഞും വന്നതാ.ഇന്നോട് ല്ലാരും പറയുകയും ചെയ്തു, കത്തിയുടെ അടയാളങ്ങളൊക്കെ മാറി ഇത്തിരി തിളക്കം വന്നല്ലൊന്നു.അത് കേട്ടപ്പോൾ ഇനിക്ക് വിശ്വാസം പിന്നേം കൂടി.. "
"ഉം എന്തൊക്കെ പറഞ്ഞാലും കത്തിയല്ലേ,അയിന്റെ മൂർച്ച അത് പുറത്തെടുക്കും അമ്മളെ മുറിവാക്കുകയും ചെയ്യും."
"മ്മ്മം, അറിയാ.അയിന്റെ ഉള്ളിലുള്ള ഇരുമ്പ് തുരുമ്പെടുത്തതാ.പുറത്തേക്കുള്ള വെള്ളിപൂശിയ തിളക്കം കുറച്ചുകാലം ഉണ്ടാവുള്ളു.എങ്ങനെ ആയാലും ഉള്ളിലെ കാമ്പ് മറച്ചുവക്കാൻ പറ്റുമോ.
അതറിഞ്ഞോണ്ട് തന്നെ ഒറ്റക്കിരിക്കുമ്പോ ഒക്കെ ഞാൻ കത്തിയോട് പറയൽണ്ട് ഈ തുരുമ്പു കളയാൻ കത്തിയൊന്നു ശെരിക്കും ശ്രമിക്കണംന്ന്.ഈ തുരുമ്പ് കത്തിക്ക് മാത്രല്ല, കൂടെയുള്ളവർക്കും ദോഷാന്നൊക്കെ.ഞാൻ എത്ര മിനുക്കിയാലും തുടച്ചാലുമൊന്നും ഉള്ളിലെ തുരുമ്പ് മാറ്റാൻ കയ്യൂല്ല.ചെലപ്പോ ഇത്തിരി ആസിഡൊക്കെ ഒഴിച്ച് നോക്കേണ്ടി വരും, നീറ്റലും പുകച്ചിലും ഒക്കെ സഹിക്കേണ്ടി വരും.അത്ര എളുപ്പാവൂല ന്നൊക്കെ പറയും.എല്ലാം കഴിഞ്ഞാ നല്ലൊരു മിനുക്കമുള്ള കത്തിയായ് മാറാലോന്ന് എപ്പഴും ഓതും."
"ന്നട്ട് ഇതെല്ലാം കേട്ട് കത്തിയെന്താ പറയൽ?"
"കത്തിയൊന്നും പറയാറില്ല.എല്ലാം കേട്ടിരിക്കും.ചെലപ്പോൾ തല കുലുക്കി സമ്മതിക്കും മാറാംന്ന്.ചെലപ്പോ പറയും കത്തിയുടെ തുരുമ്പ് ഒരിക്കലും കളയാൻ കയ്യൂല, അത് ഉണ്ടായപ്പോൾ തൊട്ട് ഉള്ളതാണെന്നൊക്കെ.അന്നേരം എനിക്ക് എന്തോ പോലെ തോന്നും.ഞാൻ വല്ലാതെ കുറ്റപ്പെടുത്തുന്ന പോലെയൊക്കെ.ഇത്തിരി തുരുമ്പൊക്കെ എല്ലാ കത്തിക്കും വരും, സമയമെടുത്താലും കത്തിക്കെന്നെ അത് സ്വയം കളയാൻ തോന്നുമെന്ന് കരുതി മിണ്ടാതെ ഇരിക്കും.പക്ഷേ ഇത്.. "
"മാറീലലെ, അയിന്റെ മുന്നേ തന്നെ വന്ന വേറെ മാറ്റം ഒന്നും ശ്രദ്ധിച്ചില്ലേ ന്റെ അമ്മിണിയെ.. ഒന്നുപോലും..? "
"അങ്ങനെയൊന്നും തോന്നീല മൂത്തോനെ ഇൻക്ക്, പക്ഷേ പോക്കറ്റിലിടുമ്പോൾ എന്തോ പതിവിലും കൂടുതൽ കനം വക്കുന്ന പോലെ തോന്നാറുണ്ട് ആ സമയത്ത്.തുടച്ചു മിനുക്കാനായി പുറത്തെടുക്കുമ്പോൾ ഒക്കെ കത്തിക്കൊരു ഭാവവ്യത്യാസം പോലെയൊക്കെ.
ഇടക്കൊക്കെ പോക്കറ്റ് കീറി അതെന്റെ തുടയുടെ ഇറച്ചിമേൽ കോറിവരക്കാറുണ്ട്.കത്തി പോക്കറ്റിൽകൊണ്ട് നടക്കുമ്പോൾ അതൊക്കെ സ്വാഭാവികംന്നാ കരുതിയെ.പക്ഷേ ഒന്നിന്റെ പിറകെ ഒന്നായി കോറിവരയാൻ തുടങ്ങിയപ്പോൾ ഇനിക്കെന്തോ പേടി വരാൻ തുടങ്ങിയിരുന്നു.ഓരോ ദിവസവും തുടച്ചുവെക്കാനായി പുറത്തെടുക്കുമ്പോൾ ഇതെന്റെ കൈയീന്ന് താഴെ വീഴുമൊ, വീഴുമൊന്നു തോന്നൽ..വീണാൽ കാൽ മുറിയോ..മുറിഞ്ഞാൽ ഞാൻ എങ്ങനെ സഹിക്കും..എന്തൊരു വേദന ആയിരിക്കും, എന്നെ പോലെ ഒരാൾക്ക് അത് താങ്ങാൻ പറ്റുമോന്നൊക്കെ ആയി ആകെക്കൂടെ ഒരു ഭീതി.ആകെ മനഃസമാധാനം നഷ്ടപ്പെട്ടിരുന്നു മൂത്തോനെ.ഇപ്പോൾ പിന്നെ ഈ മുറിവിന്റെ നീറ്റല് മാത്രം സഹിച്ചാൽ മതിയല്ലോ, മനസ്സിലെ ഭീതിയൊഴിഞ്ഞല്ലോ."
"മ്മ്മം, അതും മാറിക്കോളും.കാലം മായ്ക്കാത്ത മുറിവൊന്നും ഇല്ലല്ലോ ഈ ഭൂമിൽ."
"ഉം ഇനിക്കറിയാ, ആദ്യായിട്ട് ഒന്നുമല്ലല്ലോ അമ്മൾക്ക് മുറിവ് പറ്റുന്നെ, ഇതൊക്കെ ഒരു അടയാളം മാത്രം ആയി അവശേഷിക്കും.കുളിക്കുമ്പോ കാലു കഴുകുന്നതിനിടെ മാത്രം കാണുന്ന കുറേ അടയാളങ്ങൾക്കിടേലെ ഒരടയാളം മാത്രമാവും.പതിയെ മാഞ്ഞു മാഞ്ഞു അതും ഇല്ലാതാവും.ഇല്ലെങ്കിൽ മായ്ക്കാനായി ഞാൻ കലാമിനെടുത്തു കാലിലൊഴിക്കും."
"ഹഹ ഹഹാ, അതിന്റെന്നും ആവശ്യമില്ല്യ ന്റുട്ട്യേ, അല്ലാതെന്നേ അത് മായും."
"ആഹ്, മാറാൻ ഇൻക്ക് തിടുക്കാണ് മൂത്തോനെ, ഇതൊന്നു ഭേദായാലേ ഇൻക്ക് പൂർണമായ സന്തോഷം വരുള്ളൂ.ഈ മുറിവ് ഒരു ഓർമപ്പെടുത്തലാ.ഓർക്കാനിഷ്ടല്ലാത്ത കുറേ ഓർമകളുടെ വേദന തരുന്ന മുറിവ്.കാലം മായ്ക്കുമായിരിക്കും.ന്നാലും ഇപ്പോയുള്ള ന്റെ വേദന ഈ മുറിവെന്നേ അല്ലെ"
"ആഹ് അറിയാ, അതിനു മാറാനായി ഇത്തിരി സമയം കൊടുക്കാ ന്നല്ലാതെ..മന്ത്രം ചൊല്ലി വേദന ഇല്ലാതാക്കാൻ നമ്മൾ മന്ത്രവാദികളൊന്നും അല്ലല്ലോ."
"പക്ഷേ ഞാൻ ആഗ്രഹിച്ചു പോവാ, ഒരു മന്ത്രം എങ്കിലും അറിയായിരുന്നേൽ എന്നു.എന്നിട്ടത് ചൊല്ലിയെങ്കിലും ഈ ഓര്മകളൊക്കെ പെട്ടെന്ന് മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ന്നൊക്കെ."
"ഇയ്യ് ഓർക്കേണ്ട.ഒന്നും ഓർക്കേണ്ട."
"ഞാനായിട്ട് ഒന്നും ഓർത്തിരിക്കാറില്ല മൂത്തോനെ, ന്നാലും എവിടേലും ഒരു വെള്ളിത്തിളക്കം കാണുമ്പോൾ മനസ്സിലെ മുറിവുണരും.വെഷമോ, സങ്കടോ, ദേഷ്യമോ, വെറുപ്പോ ഒന്നും തോന്നൂല.ഒരു തരം മരവിപ്പാ അന്നേരം.അതെനിക്ക് ഇഷ്ടല്ല.ഇന്നെ അസ്വസ്ഥയാക്കും അത്.ഒന്നും ചെയ്യാനാവാതെ ഇന്റെ ഓരോ സെക്കന്റുകളും നീങ്ങിക്കൊണ്ടിരിക്കും.എന്തോണ്ടാ കത്തി താഴെ വീണുപ്പോഴതെന്നൊക്കെ വെറുതെ ആലോചിച്ചുനോക്കും.ചെലപ്പോ ന്റെ കൈവെള്ളയിലെ ചൂടും, വിയർപ്പിന്റെ ഗന്ധവും ഒക്കെ മടുത്തിട്ടുണ്ടാവും കത്തിക്ക്.പുതിയ ലോകങ്ങൾ കാണാനും കേൾക്കാനും കൊതി വന്നതാവും.എന്തായാലും അതിലൊന്നും വിരോധംല്യ.മൂർച്ചയേറിയ അയിന്റെ വീഴ്ചമാത്രേ ഇനിക്ക് വെഷമം തന്നുള്ളൂ.ന്റെ മേലേക്ക് എങ്ങനെ വീണു, ആഴത്തിൽ ഒരു മുറിവ് തരാൻ കഴിഞ്ഞുവെന്ന അത്ഭുതവും."
"മ്മ്മം, ചില സാനങ്ങളൊക്കെ അങ്ങനാ.പുറമെ കാണുന്ന മോടിയൊന്നും ഉള്ളിൽ ഉണ്ടാവൂല.കത്തിക്കു ഒരു വിശേഷഗുണവും ഇല്ലായിരുന്നുവെന്നാ തോന്നുന്നത്.ഇല്ലെങ്കി ഇത്രേം വല്യ ഒരു വീഴ്ചയാവാതെ അതിനുകാക്കായിരുന്നു."
"ഉം, ശെരിയാ.അങ്ങനെ ഒരു ഗുണമൊന്നും അയിനില്ല.അത് ഉണ്ടായതെ അത്തരത്തിലാവണം.തുരുമ്പുപിടിക്കുന്നത് കണ്ടിട്ടും ആരും നന്നാക്കാൻ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.അല്ലെങ്കിൽ അത്രക്കും മോശം ഇരുമ്പ് കൊണ്ടാവണം അതിനെ ഉണ്ടാക്കിയെ.ലോകത്തിനെ കുറിച്ചുള്ള അറിവും കത്തിക്കു കുറവാ.കാഠിന്യം നിറഞ്ഞ കല്ല് വെട്ടിമാറ്റാൻ വരുമ്പോഴൊക്കെ കത്തി പിന്തിരിയും.എന്നും ആപ്പിൾ ചെത്തുന്ന സുഖമാണ് ജീവിതം എന്നാണ് ധാരണ."
"ശെരിയാ അമ്മിണ്യേ, അത് കത്തിയെന്നല്ലാ, മിക്കവാറും എല്ലാരും അങ്ങനാ.. എപ്പോളും ഏറ്റവും സുഖംള്ള ഭാഗം മാത്രം മതി. പോക്കറ്റ് ഒഴിഞ്ഞ പോലെ തോന്നാറുണ്ടോ അമ്മിണിക്ക്? "
"ഉം.കനം ഇല്ലാത്തത് ഒരു ആശ്വാസം പോലെയാണ് മൂത്തോനെ.കത്തി പോക്കറ്റിലിരിക്കുമ്പോ തരുന്ന സുരക്ഷിതത്വത്തെക്കാൾ ഈ കാലിപോക്കറ്റിനൊരു ആശ്വാസം ഉണ്ട്, മുറിവേൽപ്പിക്കാൻ ഒന്നുമില്ലല്ലോന്നു."
"ഉം ശെരിയാ.പക്ഷേ മൂത്തോനറിയാ ന്റെ അമ്മിണിയൊരു മനുഷ്യനേ പോലും അറിഞ്ഞോണ്ട് വേദനിപ്പിക്കാറില്ലന്ന്.അതോണ്ട് അമ്മിണിയുടെ വേദനയും വേഗം ഭേദപെടാതിരിക്കില്ല്യ."
"ഉം, ഭേദപ്പെടട്ടെ.ഇനിക്ക് തിടുക്കായി..മൂത്തോനേ...മൂത്തോനെ അമ്മിണിയൊന്നു കെട്ടിപിടിച്ചോട്ടെ"
"അയിനെന്താ, ന്റെ അമ്മിണി ഓടി ഇങ്ങടുത്തു വാ."
19-05-2020
വായിക്കാനേറെ ആഗ്രഹിച്ചിരുന്നെങ്കിലും ഈ പുസ്തകം കയ്യിൽവന്നു വീണത് ഈക്കഴിഞ്ഞ ഈദിന്റെ തലേന്ന് വൈകുന്നേരമായിരുന്നു.കാത്തിരിപ്പിന്റെയാവാം,കിട്ടിയപാടെ തുറന്നു അത്യാർത്തിയോടെ വായിക്കാനാരംഭിച്ചു കുറച്ച്സമയത്തിനുള്ളിൽ തന്നെ കൺക്കോണിൽ മിഴിനീര് ഉരുണ്ടുകൂടുന്നതും,നെഞ്ചിനകത്ത് അറിയാത്ത ഒരു വിങ്ങൽ പൊട്ടിവരുന്നതും ഞാനറിഞ്ഞു.വായന മാറ്റിവയ്ക്കാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു.പെരുന്നാൾരാവിനെ കണ്ണീരിന്റെ മഴ നനയിക്കരുതല്ലോ!.
പണ്ടെങ്ങോ പത്രത്തലക്കെട്ടുകളിൽ നിന്നും കണ്ട ‘രാജൻകേസ്’ ‘രാജൻ തിരോധാനം’ ‘രാജൻ കൊലക്കേസ്’ തുടങ്ങിയ വിവിധപേരുകളുടെ മങ്ങിയഓർമ്മകൾ മാത്രമായിരുന്നു NITയിലെത്തും വരെ രാജൻ.കോളേജിലെത്തി ആഴ്ചകളും മാസങ്ങളും പിന്നിട്ടപോയേക്കും കഥകളൊരുപാട് കേൾക്കാനായി.എങ്കിലും ഒരു അവ്യക്തത നിലനിന്നിരുന്നതിനാൽ,യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് അറിയാനുള്ള ആഗ്രഹം എന്നെ അലട്ടി.പക്ഷേ ആ വ്യഗ്രതയെല്ലാം തന്നെ ഗൂഗിളിലും യൂട്യുബിലും മാത്രം ഒതുങ്ങിപോയി.എങ്കിലും എല്ലാംകൂടി ഒരു ഏകദേശധാരണ കൈവന്നെങ്കിലും ചായം നൽകാതെ ഒഴിച്ചിട്ട കളങ്ങൾപോലെ അപൂർണമായിരുന്നു അതെല്ലാം.നിറം നൽകാൻ ഈ പുസ്തകം തന്നെ വായിച്ചേ മതിയാവൂയെന്നു മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.
അടിയന്തരാവസ്ഥയെന്ന ഭീകരസത്വത്തിന്റെ കരാളഹസ്തങ്ങൾ ഇന്ത്യൻപൗരന്റെ അവകാശങ്ങളുടെ കഴുത്തിനുപിടിമുറുക്കിയ പഴങ്കഥ നമ്മളെത്രെ കേട്ടെന്നായിരിക്കും ചിന്തിക്കുന്നത്.ആ ഇരുട്ടെല്ലാം നീങ്ങിയല്ലോന്ന് ആശ്വസിക്കാൻ വരട്ടെ, കഥാപാത്രങ്ങൾ മാത്രം മാറിയിട്ടുള്ളു, കഥ ഇന്നും തുടരുന്നു.
ഏകമകനെ നഷ്‌ടമായ നിസ്സഹായനായ ഒരച്ഛന്റെ മനോവേദനക്കപ്പുറം ഈ പുസ്തകം നമ്മൾക്ക് മുൻപിൽ വരച്ചിടുന്ന ചില ചിത്രങ്ങളുണ്ട്.സോഷ്യലിസ്റ്റ്,സെക്കുലർ,ഡെമോക്രാറ്റിക്‌, റിപ്പബ്ലിക്ക് ഇന്ത്യയുടെ തലകുനിച്ചുനിർത്തുന്നതും,ഇന്നും ഒരുപോലെ പ്രസക്തിയുള്ളതുമായ ചില ചിത്രങ്ങൾ.ജനങ്ങളല്ല തങ്ങളാണ് രാഷ്ട്രം എന്ന ഫ്യൂഡൽ ചിന്തയുള്ള ഭരണകൂടവും, അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ച് കുതിരകളിക്കുന്ന രാഷ്ട്രീയക്കാരും പാർട്ടികളും,ജനസേവനത്തിനു നിയോഗിക്കപെട്ടിട്ടും ജനങ്ങളെ ചൂഷണം ചെയ്യാൻ ഇറങ്ങിതിരിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും(പോലീസ് ഏമാന്മാരെ പ്രത്യേകം പരാമർശിക്കട്ടെ)
താഴെ പൗരനീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോൾ എങ്ങനെയാണ് പ്രതിഷേധിക്കയെന്നുപോലും അറിയാത്ത നമ്മൾ സാധാരണക്കാരും.
ഒരു സമൂഹത്തിന്റെ ജീവിതമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നത് ആ സമൂഹത്തിന്റെ ഭരണഘടനയെന്ന(constitution) സുപ്രധാനരേഖയാണ്.ഈവിധം ഇന്ത്യൻസമൂഹത്തിന്റെ ജീവിതമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന,ബ്രഹത്തായ ഭരണഘടനയാണ് നമ്മൾക്കുള്ളത്.അതിന്റെ കാതലായ ഭാഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന,ആർട്ടിക്കിൾ 12 മുതൽ 35 വരെയുള്ള മൗലികാവകാശങ്ങളിൽ(fundamental rights) മൂന്നാമത്തേത് തന്നെ ചൂഷണത്തിനെതിരെയുള്ള അവകാശമാണ്(right against exploitation).എന്നാൽ അവകാശം സംരക്ഷിക്കേണ്ടവർ തന്നെ ചൂഷകർ ആയിത്തീരുമ്പോൾ ജനങ്ങൾ നിസ്സഹായരായിത്തീരുന്നു.
രാഷ്ട്രീയപാർട്ടികൾ ജനാധിപത്യത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. രാഷ്ട്രീയക്കാരുടെ നെറികേട് കേട്ടുപഴകിയതെന്നു നേരുതന്നെ.രാഷ്ട്രീയ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ഭരണം നേടുക എന്ന രാഷ്ട്രീയപാർട്ടിയുടെ ചുമതല മാറി സ്വന്തം താല്പര്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി ഭരണത്തിലേറുക എന്നതായിരിക്കുന്നു രാഷ്ട്രീയക്കാരുടെ ലക്ഷ്യം.നീതിന്യായവിഭാഗത്തെ പോലും രാഷ്ട്രീയവത്കരിക്കുന്ന ഭരണകൂടം ജനാധിപത്യത്തെ അപചയത്തിലേക്ക് നയിക്കുന്നു.ഭരണഘടനയിൽ പാർട്ട്‌ IV,ആർട്ടിക്കിൾ 36 മുതൽ 51 വരെ നിർദേശകതത്വങ്ങൾ(directive priciples of state policy) വ്യക്തമാക്കുന്നുണ്ട് കാര്യനിർവഹണവിഭാഗത്തിന്റെ(executive powers) നിയന്ത്രണത്തിൽ നിന്നും നീതിന്യായവിഭാഗത്തെ(judicial powers) സ്വതന്ത്രമാക്കുകയെന്ന്.സമ്മതിദാനം തന്നു അധികാരത്തിലേറ്റി വിട്ട വോട്ടർക്കുവേണ്ടി നീതിനടപ്പിലാകാൻ പോലും പറ്റില്ലെങ്കിൽ അധികാരം വിട്ടിറങ്ങുന്നതാണ് സുബോധമുള്ള ഭരണകൂടം ചെയ്യേണ്ടത്.അല്ലെങ്കിൽ ജനാധിപത്യം വെറുമൊരു പരിഹാസ്യമായിത്തീരും.
പണ്ടെങ്ങോ കേട്ട ഒരു കഥയുണ്ട് പൊലീസുകാരെ കുറിച്ച്.’ഹർത്താൽ ഉള്ള ഒരു ദിവസം റോഡരികിൽ വണ്ടി കാത്തുനിൽക്കുകയാണ് ഒരു വൃദ്ധ.തന്റെ മുൻപിലൂടെ കടന്നു പോകുന്ന എല്ലാ വണ്ടികൾക്കും നേരെ കൈകാണിക്കുണ്ട് ആ സാധു.പക്ഷേ ഒന്നും തന്നെ നിർത്തുന്നില്ല.കുറേസമയം കഴിഞ്ഞു ഒരു പോലീസ്ജീപ്പ് അവരുടെ മുൻപിൽ നിർത്തി.കയറാൻ വേണ്ടി വൃദ്ധ ജീപ്പിനടുത്തേക്ക് വന്നതും പൊലീസുകാരെ കണ്ടു പേടിച്ചുകൊണ്ട് പറഞ്ഞു “അയ്യോ സാറേ,പോലീസായിരുന്നോ,ഞാൻ കരുതി മനുഷ്യന്മാരായിരിക്കുമെന്ന് “.’
ഇതാണ് ആളുകൾക്ക് പോലീസുകാരോടുള്ള മനോഭാവം.അവരെ മനുഷ്യരല്ലാത്ത ഒരു വിഭാഗമായിട്ടാണ് കാണുന്നത്.ജനങ്ങളോടുള്ള പെരുമാറ്റം അങ്ങനെ മനുഷ്യത്വരഹിതം ആയതുകൊണ്ടാണ് ഇതെല്ലാം.ജനങ്ങളുടെ സേവനത്തിനു വേണ്ടി,നികുതിയിൽ നിന്നു പെൻഷനടക്കം കൊടുത്തു ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് ജനങ്ങളോട് ഒരു മാന്യമായ പെരുമാറ്റം എങ്കിലും കാഴ്ചവെക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്.എന്നാൽ ഞങ്ങളുടെ കാരുണ്യത്തിലാണ് നിങ്ങൾ കഴിയുന്നത് എന്ന മനോഭാവമാണ് ഗവണ്മെന്റ് സർവീസിലിരിക്കുന്ന പലർക്കും.ഒരു തവണ കൂടി ആ ഓഫീസിലേക്ക് പോകാനിടവരല്ലേയെന്നാണ് ഓരോ സർക്കാർ ഓഫീസുകളും കയറിയിറങ്ങുന്ന സാധാരണകാരന്റെ പ്രാർത്ഥന.
മാറ്റം തുടങ്ങേണ്ടത് നമ്മളിൽനിന്നു തന്നെയാണ്.നാളെ രാഷ്ട്രീയത്തിലിറങ്ങേണ്ടതും,ഗവണ്മെന്റ് ഓഫീസിലിരിക്കേണ്ടതും ഈ പറഞ്ഞ സാധാരണക്കാരിൽ ഒരാളായ നമ്മൾതന്നെയാണ്.അധികാരം കയ്യിലാവുമ്പോൾ ആദർശങ്ങൾക്ക് ആദരാഞ്ജലി പറയുന്ന കോവർകഴുത ആവാതിരിക്കുക.സ്വപ്‍നം കണ്ടതുപോലെയൊരു ഗവണ്മെന്റ് ജോലി നേടുമ്പോൾ,മന്ത്രി തോമസ് ഐസക്ക് പറഞ്ഞതുപോലെ ഇടക്കിടെ ഒരു സ്വയംവിശകലനം നടത്തി മനുഷ്യത്വം മരിക്കാതെ നോക്കുക.രാജ്യത്തിന്റെ നന്മക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല പൗരനാവുക.
ആർഇസി ഒരുപാട് മാറി ഇന്ന് എൻഐടി ആയെങ്കിലും,രാജനെപ്പോലൊരു പ്രതിഭയുടെ കാൽപാദങ്ങൾ പതിഞ്ഞ മണ്ണാണല്ലോ ചവിട്ടുന്നത്,ആ ശബ്ദം കേട്ടു പ്രകമ്പനം കൊണ്ട ചുവരുകളാണല്ലോ കാണുന്നതെന്ന് ഓർക്കുമ്പോൾ ശരീരത്തിലെ ഓരോ രോമകൂപങ്ങളും അവരോടുള്ള ബഹുമാനംകൊണ്ടെന്ന പോലെ എഴുന്നേറ്റു നിൽക്കും.
മനുഷ്യൻ നിലനിൽക്കുന്നിടത്തോളം കാലം കല മരിക്കില്ല.കല മരിക്കാത്തിടത്തോളം കാലം രാജനും.
ഇടുക്കി ഡയറി
സീറ്റിൽ നിന്നും ഒരു വശത്തേക്ക് ചരിഞ്ഞു വീണതും ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.ബസ് ഏതോ ഒരു സ്റ്റോപ്പിലെത്തി സഡൻ ബ്രേക്കിട്ടതാണ്. ബസിനുള്ളിൽ നല്ല ഇരുട്ട്. പുറത്തു നിന്നും വരുന്ന നേരിയ വെളിച്ചത്തിൽ,രണ്ടാമത്തെ സീറ്റിൽ നിന്നും ഒരു യാത്രക്കാരൻ എണീക്കുന്നതും, തലയിൽ വെളുത്ത തോർത്ത്‌ ചുറ്റികെട്ടി ഡോറിന്റെ സൈഡിലെ സീറ്റിൽ കഷണ്ടിക്കാരൻ കണ്ടക്ടർ ഉറക്കംതൂങ്ങി ഇരിക്കുന്നതും കണ്ടു. മറ്റു യാത്രക്കാരൊക്കെ പൊരിഞ്ഞ ഉറക്കം.എവിടെയെത്തിയെന്നു അറിയാനുള്ള തിടുക്കത്തിൽ ഞാൻ കർട്ടൻ നീക്കി ഗ്ലാസ്സിലൂടെ പുറത്തോട്ട് കണ്ണുകൾ പായിച്ചു.പുറത്തു നല്ല ഇരുട്ടും മൂടൽ മഞ്ഞും,പിന്നെ വിജനമായ അങ്ങാടിയും. കടകളെല്ലാം തന്നെ ഷട്ടർ ഇട്ടു അടച്ചു വച്ചിരിക്കുന്നു. അവിടെ ഇവിടെ ആയി ഉണ്ടായിരുന്ന സ്ട്രീറ്റ് ലൈറ്റിന്റെ നിയോൺ വെളിച്ചത്തിൽ ഞാൻ ഒരു കടയുടെ ബോർഡ്‌ വായിക്കാൻ ശ്രമിച്ചു.സ്ഥലത്തിന്റെ പേരുകണ്ടതും ഒരു ഉൾകിടിലത്തോടെ കൈ പൊക്കി ഗ്ലാസ്സിനിനോടടുപ്പിച്ചു വച്ച് ആ അരണ്ട വെളിച്ചത്തിൽ വാച്ചിൽ സമയം നോക്കി.5:20!
ബസ് 7. 30 എങ്കിലും ആകാതെ ചേലച്ചുവട് എത്തില്ലെന്ന് പറഞ്ഞതാണ്. ഒരു നിമിഷം ഞാൻ ആകെ അങ്കലാപ്പിലായി.അല്ലാഹ്, ഇതു എനിക്ക് ഇറങ്ങേണ്ട ചേലച്ചുവട് തന്നെ ആണോ. അതോ ആ പേരിൽ തന്നെയുള്ള വേറെ വല്ല.. ?!
സംശയം മാറ്റാൻ വേണ്ടി,ബാഗീന്നു മൊബൈല് വലിച്ചെടുത്തു ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തുതന്ന ഫ്രണ്ടിനെ വിളിച്ചു.അവൻ ഈ ബസിലാണ് നാട്ടിലേക്കു വരാറുള്ളത്.ചേലചുവടുകാരൻ."താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ ഒരു കോളും സ്വീകരിക്കുന്നില്ല,ദയവായി അല്പസമയം കഴിഞ്ഞു വിളിക്കുക" ഫോണിലെ പെൺശബ്ദം എന്നോട് കെഞ്ചി.അല്ലെങ്കിലും ഡിസംബറിലെ മരം കോച്ചുന്ന ഈ തണുപ്പത്ത്‌ മൂടി പുതച്ചുറങ്ങാനല്ലാതെ രാവിലെ അഞ്ചുമണിക്ക് ഒക്കെ ആര്എണീക്കാൻ ആണു?!.അതുകൊണ്ട് തന്നെ 7.30 ബസ് സ്റ്റോപ്പിൽ എന്നെ കൊണ്ടുപോവാൻ വരാന്നു പറഞ്ഞ സുഹൃത്തിനെ വിളിക്കാൻ എന്റെ ദുരഭിമാനം സമ്മതിച്ചില്ല.ഉറക്കത്തിന്നു എന്നെ ആരും വിളിക്കുന്നത് എനിക്കിഷ്ടമല്ലാത്ത പോലെ തന്നെ ഞാനായിട്ട് മറ്റുള്ളവരെ ഉറക്കം ഭംഗപ്പെടുത്തരുതന്നും എനിക്ക് നിർബന്ധമുണ്ട്.
കാൾ കട്ട്‌ ചെയ്ത്,ഒന്നുകൂടെ പുറത്തോട്ടു നോക്കി പേരുവായിക്കുന്നതിനിടെ, ബസിനകത്തേക്ക് ഒരാൾ കയറിയതും "മ്മം ഇനി എടുത്തോ "ന്ന് പറഞ്ഞ് കണ്ടക്ടർ ഡ്രൈവർക്ക് സിഗ്നൽ കൊടുത്തു.ഉറക്കച്ചടവിൽ ആണെങ്കിൽ പോലും മൂപ്പരുടെ ശബ്ദത്തിനു നല്ല മുഴക്കം.ബസ് മുന്നോട്ടെടുത്തു.
ഞാൻ ആകെ ഇടിവെട്ടേറ്റതുപോലെ തരിച്ചിരുന്നു!ഒറ്റക്ക് ബസിൽ യാത്ര ചെയ്യുന്നത് ആദ്യമായിട്ടല്ലെങ്കിലും,അറിയാത്ത ഒരിടത്തേക്ക് രാത്രി ഒറ്റക്ക് പോകുന്നത് ആദ്യത്തെ തവണയാണ്.തുടക്കം തന്നെ പിഴച്ചല്ലോ പടച്ചോനെന്നു വിളിച്ചപോയേക്കും എനിക്കിറങ്ങാനുള്ള സ്റ്റോപ്പും കഴിഞ്ഞ് ബസ് ദേ പൊക്കോണ്ടിരിക്കുന്നു.എന്താ ചെയ്യണ്ടത് ഞാൻ ആകെ കൺഫ്യൂഷനിലായി.
എണീറ്റ് നിന്നു ആളിറങ്ങാനുണ്ട്ന്ന് ഒച്ച വച്ചാലോന്നു ആലോചിച്ചു.അല്ലെങ്കിൽ വേണ്ട അതു നല്ല ഐഡിയ ആയിരിക്കില്ലെന്നു എന്റെ മനസ് പറഞ്ഞു. വേറെ ഒന്നുമല്ല, 5 മണി കഴിഞ്ഞെങ്കിലും നേരം വെളുക്കുന്നതിന്റെ ഒരു ലക്ഷണം പോലും വരാൻ തുടങ്ങിയിട്ടില്ല,അതിലുപരി പരിചയമില്ലാത്ത സ്ഥലം, വിജനമായ അങ്ങാടി, അടച്ചിട്ടിരിക്കുന്ന കടകൾ അതിനിടയിൽ അവിടെ ഒറ്റക്ക് ആ ഇരുട്ടത്തു ബസ് ഇറങ്ങി നിൽക്കുന്ന ഞാൻ തുടങ്ങിയ ചിത്രങ്ങൾ എന്റെ മനസിലൂടെ ഒരു കൊള്ളിയാൻ പോലെ മിന്നി പോയി.
അല്ലെങ്കിലും തെറ്റ് എന്റെ ഭാഗത്തു തന്നെയാണ്,കേറുമ്പോ തന്നെ കണ്ടക്ടറോട് സ്ഥലം ഏതാണെന്ന് പറയണംന്നു എല്ലാരും വിളിച്ചും വിളിച്ചും പറഞ്ഞതാണ്.കോഴിക്കോട് സ്റ്റാൻഡിൽ 50 മിനിറ്റിലധികം ലേറ്റ് ആയിട്ടാണ് ബസ് എത്തിയത്.ബസ് എത്തിയതും പിന്നെ ചാടികേറിയിരുന്നു.ടിക്കറ്റ് ബുക്ക്‌ ചെയ്തതിനാൽ ജനലിനരികെ ഉള്ള സീറ്റ്‌ കിട്ടി.പക്ഷെ, അടുത്താണെങ്കിൽ ഒരു മധ്യവയസ്‌കൻ.മാത്രമല്ല,അവിടെയെങ്ങും മദ്യത്തിന്റെയും സിഗെരെറ്റിന്റേം ഗന്ധം!പൊതുവെ മധ്യവയസ്കന്മാരെ സൂക്ഷിക്കണം എന്നത് കൊണ്ടും അടുത്തിരിക്കുന്ന കക്ഷി അടിച്ചു ഫിറ്റാണ് എന്നൊക്കെ അറിഞ്ഞു ഞാൻ ഇത്തിരി ബേജാറായി.ഇന്നു രാത്രി ഇനിയിപ്പോ ഉറങ്ങണ്ട തീരുമാനിച്ചു.അല്ലെങ്കിലും ബസിൽ കേറിയാൽ ഞാൻ അത്ര പെട്ടെന്ന് ഉറങ്ങാറില്ല.അതും ഒറ്റക്കാവുമ്പോ കണ്ണും മിഴിച്ചിരിക്കാറാണ് പതിവ്.കേറിയപാടെ കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ വന്നിരുന്നു.അങ്ങേരെ തിരക്കും ബഹളംവെക്കലും കണ്ടപ്പോൾ ചേലചുവടാണ് സ്റ്റോപ്പെന്നു പറയാൻ എനിക്കു തോന്നിയില്ല.ഏതായാലും കുറച്ച് സമയം നമ്മൾ ഒരുമിച്ചാണല്ലോ,സൗകര്യം പോലെ, ചേലചുവടെത്തുമ്പോ എന്നെ അറിയിക്കണമെന്ന് പറയാലോന്ന് കരുതി,ചെവിയിൽ ഇയർഫോണും കുത്തിത്തിരുകി ഞാൻ പുറത്തോട്ടു നോക്കിയിരുന്നു.അതിനിടെ എപ്പോഴാണ് കണ്ണടഞ്ഞുപോയതെന്ന് ഒരോർമയും ഇല്ല.കോതമംഗലം എത്തിയപ്പോൾ അടുത്തുള്ള ചേട്ടൻ ഇറങ്ങി.അന്നേരം സമയം മൂന്നുമണിക്കടുത്താവുന്നതേ ഉണ്ടായിരുന്നുള്ളു.പെട്ടെന്ന് ഇടുക്കിയെത്താൻ സാധ്യതയുണ്ടല്ലോന്ന് ഉറക്കത്തിനിടെ ആണെങ്കിൽ പോലും ഞാൻ ഓർത്തിരുന്നു.ചേട്ടൻ ഇറങ്ങിയതിൽ പിന്നെ ഞാൻ പേടിക്കാതെ കണ്ണടച്ചു.അല്ലെങ്കിലും ആ മനുഷ്യൻ എന്റെ ഊഹാപോഹങ്ങളെ കാറ്റിൽ പറത്തിവിട്ടിരുന്നു.രണ്ടും കയ്യും കെട്ടിവച്ച് അറ്റെൻഷൻ പോലെയാണയാൾ ഉറങ്ങിയിരുന്നത്.ഒരു ബുദ്ധിമുട്ടും എനിക്കനുഭവപെട്ടില്ല.ഒന്നു രണ്ട് വീശ് വീശിയിട്ടുണ്ടെങ്കിലും ആളൊരു ഡീസന്റ് ആയിരുന്നു.അല്ലെങ്കിലും സുബോധത്തിലാണാല്ലോ മനുഷ്യമൃഗങ്ങൾ കൂടുതൽ ഭയാനകമാകുന്നത്.ചേലചുവടെത്തുന്നതിന് പതിനഞ്ചു മിനിറ്റ് മുൻപായി ഒരു ചെക്ക്പോസ്റ്റു കാണുമെന്നും, അവിടെയെത്തുമ്പോ അവളെ വിളിക്കണമെന്നും എന്നെ ഉണർത്തിച്ചതാണ്.ചെക്‌പോസ്റ്റത്തുമ്പോ ബസ് നിർത്തിയാൽ ഉണരുമെന്ന പ്രതീക്ഷയിൽ ഉറങ്ങിയതാണ്.അതാണിപ്പോ ഇങ്ങനെ അവസാനിച്ചത്.
ഇനിയേതായാലും നേരം വെളുക്കുമ്പോ എവിടെ ബസ് എത്തുന്നുവോ അവിടെ ഇറങ്ങാന്ന് തീരുമാനിച്ചു.ഏതായാലും ടിക്കറ്റ് എടുത്തത് കട്ടപ്പനക്കാണ്.ചേലച്ചുവട് പോലെ ചെറിയ അങ്ങാടി ആയിരിക്കില്ല കട്ടപ്പന, അവിടെ നിന്നും ഇങ്ങോട്ട് ബസ് ഉണ്ടാവണം, അതും പിടിച്ചു ഇങ്ങോട്ട് തിരിച്ചു കയറാം എങ്കിൽ പിന്നെ അവളെ ബുദ്ധിമുട്ടിക്കണ്ടല്ലോന്നു ഓർത്തു ഞാൻ സമാധാനിക്കാൻ ശ്രമിച്ചു. ഫോണിൽ യാത്രയുടെ വിശേഷം ചോദിച്ചു മെസ്സേജ് അയച്ചവർക്കെല്ലാം മറുപടിയും കൊടുത്തു, വെറും 30km അപ്പുറത്താണ് കട്ടപ്പനയെന്ന സത്യം അറിയാതെ ഞാൻ പിന്നേം കണ്ണുമടച്ചു കിടന്നു. ആനവണ്ടി എന്നേം കൊണ്ട് മുരൾച്ചയോടെ മുന്നോട്ടു പോയി.
ഇടുക്കി,പശ്ചിമഘട്ടത്തിന്റെ തെല്ലൊരു ശതമാനം ഭംഗിയും സൗന്ദര്യവും ദൈവം കൊടുത്തത് ആ ജില്ലക്കാണെന്നു തോന്നിപ്പിക്കും വിധം ആകർഷണീയവും അസൂയാവഹകവുമാണ് ഇടുക്കി.കാപ്പിയുടെ കടുംപച്ച മുതൽ തേയിലയുടെ ഇളംപച്ച,കിളികൊഞ്ചലുകൾ പോലെ ഇളകി മറിയുന്ന അരുവികൾ മുതൽ സിംഹഗർജനം പോലെ താഴേക്കു കുതിച്ചു ചാടുന്ന വെള്ളച്ചാട്ടങ്ങൾ.. എല്ലാത്തിലുമപരി പെരിയാർ,സഹ്യൻ..അങ്ങനെ ഇടുക്കിയുടെ സൗന്ദര്യം അനുഗ്രഹീതവും,അവർണനീയവുമാണ്.
ഗിരിനിരകളും ഘോര വനങ്ങളും മാത്രമല്ല ആ ജില്ലയിലെ ആളുകളുടെ അധ്വാനശീലവും നിഷ്കളങ്കതയും എന്നും എനിക്ക് പ്രിയപ്പെട്ടതാണ്.
പണ്ട് പാലായിൽ പഠിക്കാൻ പോയ സമയത്തു ഓരോ രണ്ടാഴ്ചയും വീട്ടിൽ വരുന്നത് പതിവായിരുന്നു.Ksrtc വരുന്നത് മിക്കവാറും പാലാ തൊടുപുഴ മുവാറ്റുപുഴ റൂട്ടിലാണ്.അതിരാവിലെയോ,നല്ല ഇളം വെയിലുള്ള വൈകുന്നേരങ്ങളിലോ,കോരിച്ചൊരിയുന്ന പെരുമഴത്തോ പാലാ തൊടുപുഴ വഴി കെഎസ്ആർടിസിയിൽ വരുന്ന ഫീൽ ഒന്നു വേറെയാണ്.
പാലാ വിട്ടതോടെ അതവിടെയവസാനിച്ചു.പിന്നീട് പല സിനിമകളായും പത്രലേഖനങ്ങളായും യാത്രാകുറിപ്പുകളായും ഇടുക്കി എന്നെ വിളിക്കാൻ തുടങ്ങി.പാലാ കഴിഞ്ഞ വർഷംതന്നെ ഇവളുടെ വീട്ടിലേക്കുള്ള ഈ യാത്ര പ്ലാൻ ചെയ്യാൻതുടങ്ങിയിരുന്നു.പക്ഷെ പലകാരണങ്ങളാൽ അതങ്ങനെ നീണ്ടുപോയി.
ബസ് കട്ടപ്പന ബസ്സ്റ്റാൻഡിൽ എത്തി. നേരത്തെ ഒരു അബദ്ധം ഒപ്പിച്ചുവച്ചതുകൊണ്ട് ഈ വട്ടം ഉറങ്ങിയെങ്കിൽ കൂടിയും ഓരോ പത്തു മിനിറ്റിലും ഉണർന്നു ഞാൻ സ്റ്റോപ്പ്‌ നോക്കികൊണ്ടിരുന്നു.കണ്ടക്ടർ ചേട്ടൻ ഉത്തരവാദിത്തം ഉള്ളതായിരുന്നു. കട്ടപ്പന ആയെന്നു എന്റെ അടുത്ത് വന്നു പറഞ്ഞു. അങ്ങേർക്കറിയില്ലല്ലോ പത്തുമുപ്പതു കിലോമീറ്റർ അപ്പുറം ആണ് എന്നെ കാത്തു ആള് വരുന്നതെന്ന്.ഇറങ്ങിയ സ്ഥിതിക്ക് അവളെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ പിന്നേം തലയ്ക്കു കൈ കൊടുത്തുപോയി. 5.30 ആയപ്പോൾ അവൾ വിളിച്ചത് രണ്ടു മിസ്സ്ഡ് കാൾസ് ആയികിടപ്പുണ്ട്. 5.25 വരെയെങ്കിലും ഞാൻ ഫോൺ എന്റെ കയ്യിലുണ്ടായിരുന്നതാണ്. ഉറങ്ങുന്ന ആർക്കും ശല്യമാകേണ്ടല്ലോന്ന് കരുതി മെസ്സേജ് ചെയ്യുമ്പോ സൈലന്റ് മോഡിലിട്ടതാണ്.മെസ്സേജിങ് കഴിഞ്ഞു ബാഗിലിട്ടപ്പോ അത് അതുപോലെ തന്നെ വച്ചു.ഏതായാലും ബസിറങ്ങിയ പാടെ ഞാൻ അമളി പിണഞ്ഞ കാര്യം അവളെ വിളിച്ചു പറഞ്ഞു.ഒരു പൊട്ടിച്ചിരിക്കുശേഷം അടിമാലി ബസിനു കയറിയാൽ ഇനി ചേലച്ചുവട് ഇറങ്ങാന്ന് അവൾ പറഞ്ഞു തന്നു.
അതിരാവിലെ ആയതുകൊണ്ട് ബസ്സ്റ്റാൻഡിൽ ആളുകൾ കുറവായിരുന്നു. എങ്കിലും ഉള്ള ആളുകളെല്ലാം "എന്റെ കർത്താവേ..ഇതേതു ഗ്രഹത്തിലെ ജീവിയെന്ന മട്ടിൽ എന്നെ തുറിച്ചുനോക്കുന്നുണ്ട്. ഒട്ടും അറിയാത്ത സ്ഥലത്തു ഒറ്റക്കുനടക്കുന്നതിന്റ ഭയം ഉള്ളിൽ തോന്നിയെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ,അത്ഭുതജീവിയെന്ന മട്ടിൽ എന്നെ നോക്കുന്ന കണ്ണുകളെയും അവഗണിച്ചുകൊണ്ട് ഞാൻ ഒരു കടയിൽ കയറി ചായകുടിച്ചുകൊണ്ട് അടുത്ത ബസിൽ കയറി ചേലചുവടേക്ക് ..
അവളെന്നെ തേടിപ്പിടിച്ചു അവിടെ കൊണ്ടെത്തിച്ചപോയേക്കും ഞാൻ അവിടെ ഫേമസ് ആയിക്കഴിഞ്ഞിരുന്നു.വീട്ടിലേക്കു നടക്കുന്ന വഴിയേ"ആ ഇവളല്ലേ കട്ടപ്പന പോയി ബസിറങ്ങിയവൾ"എന്ന കുശലാന്വേഷണങ്ങളുമായി അയൽപക്കത്തുള്ള ചേച്ചിമാർ ഒക്കെ കമ്പനിയായി.ഞാൻ കട്ടപ്പന പോയിറങ്ങിയ കാര്യം അപ്പോയെക്കും അവിടെ എല്ലാവരും അറിഞ്ഞു!കുടുംബം പോലെയാണ് അവിടെ അയൽവാസികൾ തമ്മിൽ കഴിയുന്നതെന്ന് തോന്നുന്നു.കൃഷ്ണപ്രിയയുടെ അമ്മ വിജയാന്റിയുടെ വക ഒരു കട്ടൻചായയും സ്നേഹശകാരവും ഒരുമിച്ചായിരുന്നു.കട്ടപ്പന മാറിയിറങ്ങിയ കാര്യം വീട്ടിൽ പറയണ്ട, പിന്നെ തനിച്ച് എവിടേക്കും വിടത്തില്ലന്ന് ആന്റി ടിപ്പ് തന്നു.
കട്ടൻചായയും അടിച്ചു ബാൽക്കണിയിലിരുന്നപ്പോ വന്ന ഒരു തണുത്ത മന്ദമാരുതനുണ്ട്.അതേറ്റു കുളിരുകോരുമ്പോ ഞാനോർത്തു വെറുതെയെല്ല "ഇവിടുത്തെ കാറ്റാണ് കാറ്റെന്ന് " സിനിമാക്കാർ പാടിനടന്നത്.ബാൽക്കണിയിൽ നിന്നും നോക്കുമ്പോൾ എങ്ങും പച്ചപുതച്ച മരങ്ങളും കുന്നുകളും തന്നെ കാണാനുള്ളൂ.ജനസാന്ദ്രത കൂടിയ എന്റെ നാട്ടിൽനിന്നും തികച്ചും വ്യത്യസ്തമായ,കണ്ണിനു കുളിർമ നൽകുന്ന ഒരു കാഴ്ച.
ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ഞങ്ങൾ പുറത്തോട്ടു പോകാൻ റെഡിയായി. ക്രിസ്തുമസ് അവധിയുടെ തിരക്കും, പാർക്കിങ് ന് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു ഞങ്ങൾ കാർ ഒഴിവാക്കി പൊതുഗതാഗതമാർഗങ്ങളെ ആശ്രയിക്കാൻ തീരുമാനിച്ചു.കൃഷ്ണപ്രിയ,ദേവു,അമിത ആൻഡ്‌ ഞാൻ.ദേവു ഞങ്ങളുടെ കൂടെത്തന്നെ പാലായിൽ ഉണ്ടായിരുന്ന കൂട്ടാണ്‌. അമിത കൃഷ്ണപ്രിയയുടെ നാട്ടിലെ സുഹൃത്തും.
ചെറുതോണിയിൽ ബസിറങ്ങി, അവിടെ നിന്നും ജീപ്പിൽ ഡാമിനടുത്തേക്ക്.സഞ്ചാരികൾക്കു ഡാമിലൂടെ ബോട്ട്സവാരിയുണ്ട്. എൻട്രിയുടെ ഒരു വശത്തായി ടിക്കറ്റ് കൗണ്ടർ കാണാം.ഉച്ചസമയം ആയതിനാൽ ബോട്ട് യാത്ര സ്കിപ്പാക്കി നമ്മൾ ഹിൽവ്യൂ പാർക്കിലേക്ക് നടന്നു.ഇടുക്കി ഗസ്റ്ഹൗസിന്റെ മുകളിലായി, ഡാമിന്റെ എതിർവശത്തായാണ് ഹിൽവ്യൂ പാർക്ക്‌. 20രൂപയാണ് എൻട്രി ഫീ. പാർക്കിൽനിന്നും ഒരു ദൂരകാഴ്ചയെന്നോണം ഇടുക്കി ഡാമും ചെറുതോണി ഡാമും കാണാം.
വെറുതെ പാർക്കിലൊന്ന് കറങ്ങി, ആന്റി തന്നുവിട്ട പൊതിച്ചോറും കഴിച്ചു ഞങ്ങൾ ഡാമിലേക്ക് പോകാനായി ഇറങ്ങി.കയ്യിലൊരു ഡിഎസ്ൽർ ഉണ്ടെങ്കിലും ഞങ്ങൾക്കാർക്കും ഫോട്ടോ എടുക്കാനൊന്നും അറിയില്ലാരുന്നു.എങ്കിലും തിരിച്ചും ചെരിച്ചും കുറച്ച് ഫോട്ടോസ് എങ്ങനെയോ എടുത്തു.കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ അവസ്ഥയായിരുന്നു അത്.
പാർക്കിൽ നിന്നും ഇടുക്കി ഡാമിലേക്ക് പോകുന്ന റോഡിൽ ഇടക്ക്, വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന പാറക്കെട്ടുകളുണ്ട്.അവിടെ നിന്നും ഡാം വളരെ അടുത്തായിട്ട് കാണാം.ഡാമിന് കാവൽക്കാരെ പോലെ നിൽക്കുന്ന കുറവന്മലയും കുറത്തിമലയും കണ്ടപ്പോൾ എവിടെയോ വായിച്ച കഥ ഓർമ വന്നു.
'സാക്ഷാൽ ശ്രീരാമന്റെയും സീതാദേവിയുടെയും വനവാസകാലം. ലക്ഷ്മണനെ പർണ്ണശാലയുടെ ചുമതലയേല്പിച്ചിട്ട് ദമ്പതിമാർ സൈര്യസല്ലാപത്തിനിറങ്ങി.വിജന വനാന്തരത്തിലെ തീരവനങ്ങളിൽ ഉല്ലസിച്ചു നടന്നു. പുൽമേടുകൾ ശയ്യാതലങ്ങളാക്കി. കാട്ടരുവിയിലെ തെളിനീരലകളിൽ നീന്തി തുടിച്ചു കഴിയാൻ അവർ തെരഞ്ഞെടുത്തതാകട്ടെ, പെരിയാറിന്റെ തീരം -പമ്പസാരസ്‌തടം.വിജനമായ നദിതീരം.അന്തിവെയിൽ കുങ്കമപൊടി വാരി വിതറുന്ന തെളിനീരലകൾ.മദിച്ച യവ്വനത്തിന്റെ പുളകപുളപ്പിൽ മറ്റൊരു ചിന്തയില്ല.ആ നവദമ്പതിമാരുടെ സ്നാനകേളികൾ,അങ്ങു ഉയരത്തിൽ ഒളിഞ്ഞു നിന്നു കണ്ടു രസിക്കുകയാണ് രണ്ട് വനവാസികൾ -ഒരു കുറവനും കുറത്തിയും.
എല്ലാം കഴിഞ്ഞ് കരയ്ക്കു കയറാൻ നേരത്താണ്.,സീതാദേവി അത് ശ്രദ്ധിച്ചത്.അമ്പേ! നാണിച്ചു തല കുമ്പിട്ടു പോയി.വ്രീളാ വിവശയായി.ഭർത്താവിനെ അക്കാഴ്ച ചൂണ്ടിക്കാട്ടി.രണ്ടു കാട്ടുജാതികൾ! ഒളിഞ്ഞു നോക്കുകയാണവർ.ങേ,അത്രക്ക് അഹങ്കാരമോ?കോപാന്ധനായ ശ്രീരാമൻ ആ നിമിഷം തന്നെ കൈയുർത്തി ശപിച്ചു-കാഴ്ചക്കാർ ശിലയായിപ്പോകട്ടെ! പാവം കുറവനും കെട്ടിയവളായ കുറത്തിയും നിന്ന നില്പിൽ ശിലയായി.അഹല്യക്ക് ശാപമോക്ഷം നൽകിയ ശ്രീരാമന്റെ ശാപമേറ്റ പാവം കുറവനും കുറത്തിയും യുഗങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഇടുക്കി ആർച് ഡാമിന്റെ രണ്ടറ്റത്തും രണ്ട് കൂറ്റൻപാറകളായി കാവൽ നിൽക്കുകയാണ്. '
(കാട്ടാക്കട ദിവാകരന്റെ 'കേരളസഞ്ചാരം' കൃതിയിൽ നിന്നും)
ഉച്ചവെയിലിന്റെ ചൂട് അതിതീക്ഷണമായിരുന്നതിനാൽ ഡാം വിസിറ്റിനും ആർക്കും താല്പര്യമില്ലായിരുന്നു.അല്ലെങ്കിലും ഡാമുകൾ കാണുന്നത് എനിക്കൊട്ടും ആസ്വാദകരമായ കാഴ്ചയല്ല.നദിയുടെ സ്വാഭാവികമായ ഒഴുക്ക്‌ തടഞ്ഞുനിർത്തി നിർമിക്കുന്ന കോൺക്രീറ്റ് നിർമിതി കാണുമ്പോൾ എന്തൊക്കൊയോ നഷ്ടമായ നദിയുടെ തേങ്ങലുകളാണ് എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുക.സുഗതകുമാരിയമ്മയെ പോലെ പ്രകൃതിസ്നേഹമോ,അല്ലെങ്കിൽ വികസനവിരോധിയോ ആയിട്ടല്ല.എന്തോ ഒരു അസുഖകരമായ കാഴ്ചയാണ് ഡാമുകൾ എനിക്കെപ്പോഴും സമ്മാനിക്കുന്നത്.
ബസ് കയറി കാൽവരിമൗണ്ട് എത്തിയപ്പോയേക്കും നാലുമണിക്കടുത്തായിരുന്നു.ആവോളം കാൽവരിയുടെ ഭംഗി നുകർന്നു അന്നത്തെ കറക്കം അവസാനിപ്പിച്ചു.
രാത്രി പറമ്പിന്ന് അന്നേരം പറിച്ചെടുത്ത ഫ്രഷ് കപ്പ പുഴുക്കും,തേങ്ങാക്കൊത്തിട്ട് വറ്റിച്ചെടുത്ത അങ്കിൾന്റെ ചിക്കൻ ഫ്രൈയും കൂട്ടി ഡിന്നറും കഴിച്ച്,കുറച്ച് കൊച്ചുവാർത്തമാനങ്ങളും പറഞ്ഞു ഞങ്ങൾ ഉറങ്ങി.
പിറ്റേന്ന് രാവിലെ കറങ്ങാനിറങ്ങുമ്പോ പ്രത്യേകലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു.
രാമക്കൽമേടോ,ചതുരംഗപാറയോ എന്ന ഓപ്ഷൻസുമായി ഞങ്ങൾ മുന്നോട്ടെടുത്തു.തലേന്ന് വിചാരിച്ചത്ര വാഹനതിരക്കൊന്നും കാണാഞ്ഞതുകൊണ്ട്,കാറെടുത്തായിരുന്നു യാത്ര.വിജയന്റിയും ഉണ്ടായിരുന്നു കൂടെ,പിന്നെ കൃഷ്ണപ്രിയയുടെ തന്നെ വേറൊരു ഫ്രണ്ട് ആന്മരിയ.ആദ്യം പോയത് അവളുടെ ഒരു ഫാമിലിഫ്രണ്ടിന്റെ വീട്ടിലേക്കാണ്.അവിടെ നിന്നാണ് തൂവൽ വെള്ളച്ചാട്ടത്തെ കുറിച്ച് കേട്ടത്.ആർക്കും വല്യ ഐഡിയ ഒന്നുമില്ലായിരുന്നു. എങ്കിലും ഗൂഗിൾ മാപ്പിനെയും, ആളുകളെയും വിശ്വസിച്ചു ഞങ്ങൾ വണ്ടിയെടുത്തു.നെടുങ്കണ്ടത്തു നിന്നും വെറും 10km ഉള്ളൂ തൂവൽ വെള്ളച്ചാട്ടത്തിലെത്താൻ.അത്ര പേരുകേട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ അല്ലാത്തത് കൊണ്ടാവാം ഞങ്ങൾ അല്ലാതെ വേറെ ആരും ഇല്ലായിരുന്നു.നല്ല വൃത്തിയും ഉണ്ട്. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ചയെ അന്നു കാണാൻ പറ്റിയുള്ളൂ.പക്ഷെ അത് തന്നെ അതിമനോഹരം.താഴേക്കു ഇറങ്ങാൻ വഴി ഉണ്ടെങ്കിലും ദുർഘടം പിടിച്ചതാണെന്ന് കണ്ടതോടെ സാഹസികതക്ക് മുതിർന്നില്ല.വെള്ളച്ചാട്ടത്തിന് നല്ല ഉയരം ഉണ്ട്.സമാധാനത്തോടെ ഒഴുകി വരുന്ന വെള്ളം,ഉയരത്തിലെത്തി കുത്തിയൊഴുകി താഴേക്കു പതിക്കുന്നത് കാണാൻ നല്ല രസമാണ്.എത്രകണ്ടാലും കണ്ണിനു മടുപ്പ് തോന്നില്ല.ഇത്രകണ്ട് സൗന്ദര്യം ഉണ്ടായിട്ടും ഇവിടമെന്തേ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നു സംശയം തോന്നാതിരുന്നില്ല.
വെള്ളച്ചാട്ടം കണ്ട് അടുത്തുള്ള പറമ്പിന്ന് പഴുത്ത കൊക്കോ പഴവും കഴിച്ചു അടുത്ത ലക്ഷ്യം വച്ച് ഞങ്ങൾ അവിടുന്നു തിരിച്ചു.ഏകദേശം ചതുരംഗപ്പാറ എത്താനായപ്പോയേക്കും ദേവുവിനു ഛർദി ആയി.അതിൽപിന്നെ ചതുരംഗപ്പാറ ക്യാൻസൽ ചെയ്തു ഞങ്ങൾ മടങ്ങി.
എങ്കിലും ഈ രണ്ടു ദിവസങ്ങൾ എന്നത്തേക്കുമായി സമ്മാനിച്ചത് സന്തോഷം നിറഞ്ഞ ഒരുപിടി ഓർമകളാണ്,ഒരു വർഷം പാലായിൽ കഷ്ടപെട്ടാലെന്താ.
കൃഷ്ണപ്രിയയോട് വാക്കുകളിൽ തീർക്കാനാവാത്ത നന്ദിയും കൊണ്ട് പിറ്റേന്ന് അതിരാവിലെ കെഎസ്ആർടിസിയിൽ ഇടുക്കിയുടെ ഞരമ്പുകളിലൂടെ യാത്ര ചെയ്തു കോഴിക്കോട്ടേക്ക്.
RED EYES
I'm neither God nor
son of God
To resurrect the
Very next day.
I might be bird brained,
But not a cynic.
Surprisingly,the same you throwing
Stones at me.
And spitting your tongue.
See the game of crucification
Has changed though.
Unfortunately,now the stones are sharper
And clearer like the
Broken pieces of mirror.
Cruel and serpentine than
A knight's sword.
Harder like a turtle shell.
But,
Wonder where do i hide
bits of my wounded heart?
Perhaps the red eyes could answer.