Stories by M Shankar/എം.ശങ്കർ on Medium
ഒഴുക്ക്
കുഞ്ഞുണ്ണിയാശാനു ഒരു പഴയഗ്രീക്ക് തത്വജ്ഞാനിയുടെ മുഖമാണ്. ചെമ്പന്‍ നിറമുള്ള മുടിച്ചുരുളുകള്‍ തലയിലും, മുഖത്ത് അങ്ങിങ്ങ് വളര്‍ന്നു നില്‍ക്കുന്ന വെളുത്ത രോമങ്ങള്‍ പാറിപ്പറന്നും. മെലിഞ്ഞു ദുര്‍ബ്ബലമായ ശരീരം താഴേക്കു കുനിഞ്ഞ്, ആരോടും മുഖമുയര്‍ത്തി നോക്കി അഭിവാദനം ചെയ്യാതെ കുഞ്ഞുണ്ണിയാശാന്‍ തിരുവാറ്റയിലെ ഇടവഴികളില്‍കൂടി നടന്നു പോകും. ആശാനാണ് എന്നെ എഴുത്തിനിരുത്തിയത്. ആറുവയസ്സ് കഴിഞ്ഞിട്ടും ഞാന്‍ അക്ഷരം പഠിച്ചിരുന്നില്ല. പറവൂരും തൃക്കാരിയൂരും ഒക്കെ സ്ഥലം മാറിയുള്ള അച്ഛന്റെ യാത്രകളും സ്കൂള്‍ പ്രവേശനവും തമ്മില്‍ ഒത്തുപോകാതെ കിടന്നു. ഒടുക്കം തിരുവാറ്റയില്‍ എത്തിയപ്പോള്‍ ആ വര്ഷം സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനമായി. അക്ഷരം അറിയാതെ രണ്ടാംക്ലാസ്സില്‍ ചേരാന്‍ പറ്റില്ലല്ലോ. അങ്ങനെയാണ് ആ വേനലറുതിയില്‍, വീടിന്ന്റെ പടിഞ്ഞാറേ കോന്തളത്തില്‍, വെറ്റിലയും പാക്കും ഒരു വെള്ളിരൂപയും ദക്ഷിണവച്ചു ഞാന്‍ കുഞ്ഞുണ്ണിയാശാന്റെ ശിഷ്യനായത്.
തിരുവാറ്റയില്‍ രണ്ടു നിലത്തെഴുത്താശാന്മാര്‍ ഉണ്ടായിരുന്നു. പരമദയാലുവായ കുഞ്ഞുണ്ണിയാശാനും മഹാകോപിയായ കല്ലേലിയാശാനും. കുഞ്ഞുണ്ണിയാശാന്‍ എന്റെ ചൂണ്ടുവിരല്‍ തന്റെ മെലിഞ്ഞ കൈപ്പത്തിയില്‍ എടുത്ത് കോന്തളത്തില്‍ നിലത്തുവിരിച്ച മണലില്‍ അക്ഷരം എഴുതിച്ചു. മണല്ത്തരികള്‍ക്ക് നോവരുതെന്നു ആശ്ശാന്‍ നിഷ്കര്‍ഷിച്ചു. അങ്ങനെ ഒരു മാസത്തോളം കോന്തളത്തില്‍ മണലില്‍ ആശാന്‍ എന്നെ എഴുതിച്ചു. പട്ടികയും ചൊല്ലിച്ചു. പിന്നെ ഞാന്‍ പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങി. ഒരിക്കല്‍ കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോയപ്പോള്‍ പാടിഞ്ഞാറുള്ള ഒരു ചെറിയ ഓലപ്പുരയുടെ മുറ്റത്തു കുഞ്ഞുണ്ണിയാശാന്‍ നില്‍ക്കുന്നു. തൊട്ടപ്പുറത്ത് വിഷഹാരിയുടെ വീട്. കുറച്ചു മാറി തിരുവാറ്റയിലെ തെങ്ങുകയറുന്ന സ. നാരായണന്റെ വീട്. കുറച്ചങ്ങോട്ട് മാറിയാല്‍ തോട്ടുവക്കത്ത് അലക്കുകാരന്‍ രാമശാരുടെ പുര. ഭൂമി അതിന്റെ ഈര്‍പ്പം നിറഞ്ഞ താഴ്ചകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടങ്ങള്‍. തിരുവാറ്റയില്‍ അധ്വാനിച്ചു ജീവിച്ചിരിന്നുവര്‍ എല്ലാവരും പടിഞ്ഞാറുള്ള ആ താഴ്ന്ന നിലങ്ങളിലാണ് പാര്‍ത്തത്‌. അവരില്‍ രാഷ്ട്രീയ പ്രബുദ്ധരും, കവികളും. ഗായകരും, ചിത്രകാരന്മാരും, നര്‍ത്തകരും, അഭിനേതാക്കളും, നിഷേധികളും, കോമാളികളും ഒക്കെ ഉണ്ടായിരുന്നു. തത്വജ്ഞാനിയായി ഒരാള്‍ മാത്രം. വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ഞുണ്ണിയാശാനെ കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ ഹേരാക്ളിട്ടസ് എന്ന ഗ്രീക്ക് തത്വജ്ഞാനിയെ കുറിച്ച് ഓര്‍ക്കും. തിരുവാറ്റയില്‍ ഒന്നും തന്നെ നിശ്ചലമായിനില്‍ക്കുന്നില്ല. ഓരോ ദിവസവും ഓരോ പുതിയ സൂര്യന്‍ ഉദിക്കുകയും ചെയ്യുന്നു.
എം.ശങ്കര്‍