Stories by Mathew Joseph C on Medium
യുദ്ധനീതി
പോർവിമാനങ്ങളുടെ കാവ്യകേളി!
പറന്നെത്തുന്ന മിസൈലുകൾ തീർക്കുന്ന വർണ്ണപ്പൂരം!
ഒഴുകിയെത്തി യാനപാത്രങ്ങളെ തഴുകി താഴ്ത്തുന്ന ടോർപ്പിഡോകൾ!
എണ്ണയ്ക്കും വണ്ണത്തിനും സ്വയംപെരുപ്പത്തിനും ഉതകുന്ന യുദ്ധം.
നീതിയില്ലാത്ത യുദ്ധത്തിൽ നീതി മാത്രം തിരയുന്നു പണ്ഡിതർ.
യുദ്ധഘോഷങ്ങൾക്കിടയിൽ പൊലിഞ്ഞു തീരുന്നു കുഞ്ഞുജന്മങ്ങൾ.
അകന്നകന്നുപോകുന്നു ശാന്തിതീരങ്ങൾ.
കോട്ടയം തിരുഹൃദയക്കുന്നിലുള്ള സേക്രഡ് ഹാർട്ട് മൗണ്ട് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷിക്കുകയാണ്.
സ്കൂളിന്റെ സുവർണ്ണ ജൂബിലി (1973/74) ആഘോഷങ്ങളുടെ ഭാഗമായി നടന്ന പിന്നണി ഗായകൻ പി. ജയചന്ദ്രന്റെ ഗാനമേള കേൾക്കാൻ പിതാവിനൊപ്പം പോയത് എന്റെ ഓർമ്മയിലുണ്ട്.
തിരുഹൃദയക്കുന്ന് സ്കൂൾ എന്ന് കോട്ടയത്തുകാർ വിളിക്കുന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1924 ലാണ്. കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ ദ്വിതീയ മെത്രാൻ മാർ അലക്സാണ്ടർ ചൂളപ്പറമ്പിലാണ് സ്കൂൾ സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പിന്ഗാമികളായ മാർ തോമസ് തറയിൽ വൈദീകനായിരിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു; മാർ കുര്യാക്കോസ് കുന്നശ്ശേരി വിദ്യാർത്ഥിയും.
വളരെ നല്ല നിലയിലുള്ള ഒരു ബോർഡിങ് സ്കൂൾ ആയിരുന്നതുകൊണ്ടുതന്നെ കേരളത്തിന്റെ നാനാഭാഗത്തുനിന്നും വിദ്യാർഥികൾ ഇവിടെയെത്തി പഠനം നടത്തിയിരുന്നു. കോൺഗ്രസ് നേതാവും രാഷ്ട്രീയ ചിന്തകനുമായിരുന്ന എം. എ. ജോൺ, സി.പി.ഐ. നേതാവും പ്രഗൽഭ അഭിഭാഷകനുമായിരുന്ന അഡ്വ. കുമരകം ശങ്കുണ്ണി മേനോൻ, കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരി, മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ പി. ജെ. ജോസഫ് , മുൻ ഡി. ജി. പി. എം. കെ. ജോസഫ് , മുൻ മന്ത്രി എം. പി. ഗോവിന്ദൻ നായർ, ചലച്ചിത്ര നടന്മാരായ ജോസ് പ്രകാശ്, പ്രേം പ്രകാശ്, മനോജ് കെ. ജയൻ തുടങ്ങിയവർ ഈ സ്കൂളിലെ വിദ്യാര്ഥികളായിരുന്നു.
E. S. L. C പരീക്ഷയിൽ S. H. മൗണ്ട് സ്കൂളിൽ നിന്നും വിജയിച്ച ആദ്യകാല വിദ്യാർത്ഥികളുടെ ലിസ്റ്റ്. ഈ ലിസ്റ്റ് പ്രകാരം എന്റെ പിതാവ് ( C. P. Joseph, Chengalavan) 1931 ലാണ് E. S. L. C പരീക്ഷയിൽ വിജയിച്ചത്.
1936–37 കാലത്തെ 4/5 ഫോറം വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഫോട്ടോ. എന്റെ പിതൃസഹോദരൻ C. P. ചാക്കോ ചെങ്ങളവൻ ഈ ഫോട്ടോയിൽ കാണുന്ന വിദ്യാർത്ഥികളിൽ ഒരാളാണ്.
പ്രശാന്തമായ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാര്ഥികളിലൊരാളായിരുന്നു എന്റെ പിതാവ് സി. പി. ജോസഫ് ചെങ്ങളവൻ. അദ്ദേഹം 1931 ലാണ് ഈ സ്കൂളിൽനിന്നും English School Leaving Certificate (ESLC) പരീക്ഷ പാസ്സായത്. എന്റെ പിതാവിന്റെ സഹോദരൻ സി. പി. ചാക്കോ ചെങ്ങളവൻ 1930 കളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
1928 ൽ നടന്ന ദിവാൻ M. E. വാട്ട്സ് ഫുട്ബോൾ മത്സരത്തിൽ നിന്നുള്ള ഒരു ദൃശ്യം
ഒരു കാലത്ത് കോട്ടയത്തെ ഏറ്റവും മികച്ച ഫുട്ബാൾ ഗ്രൗണ്ട് തിരുഹൃദയക്കുന്ന് സ്കൂൾ ഗ്രൗണ്ട് ആയിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന എം. ഇ . വാട്ട്സിന്റെ നാമത്തിലുള്ള ഫുട്ബോൾ ടൂർണമെന്റ് പോലുള്ള നിരവധി ഫുട്ബോൾ മത്സരങ്ങളുടെ വേദിയായിരുന്നു ഈ ഗ്രൗണ്ട്.
സ്‌പന്ദനം 2002 : സ്കൂൾ മാഗസിൻ (2002)
ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹയർ സെക്കണ്ടറി പദവി ലഭിച്ച സേക്രഡ് ഹാർട്ട് മൗണ്ട് സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഞാൻ അല്പകാലം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
സൂര്യശോഭയോടെ വിദ്യാസേവനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന സേക്രഡ് ഹാർട്ട് സ്കൂൾ തുടർന്നും ഉത്തരോത്തരം പ്രശോഭിക്കട്ടെ എന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
കോട്ടയത്ത് താഴത്തങ്ങാടിയിൽ ജനിച്ചു വളർന്ന എനിക്ക് പുണ്യമാസമായ റംസാനും ചെറിയ പെരുന്നാളും അവിസ്മരണീയമായ മധുരസ്മരണകളാണ് സമ്മാനിച്ചിട്ടുള്ളത്. ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സുവരെയുള്ള എന്റെ വിദ്യാഭ്യാസം താഴത്തങ്ങാടി മുഹമ്മദൻ യു. പി. സ്ക്കൂളിലായിരുന്നു. വീട്ടിൽ നിന്നും സ്ക്കൂളിലേയ്ക്കുള്ള വഴി പുരാതനപ്രസിദ്ധമായ താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ ഓരം ചേർന്നായിരുന്നു. ഓരോ ദിവസവും സ്ക്കൂളിലേയ്ക്കുള്ള യാത്രയിൽ മസ്ജിദിന്റെ പുണ്യം അലിഞ്ഞു ചേർന്നിരുന്നു. സഹപാഠികളിൽ ഭൂരിപക്ഷവും മുസ്ലീം വിദ്യാർത്ഥികൾ. പുണ്യമാസമായ റംസാനിൽ ഓരോ ദിവസവും ഉമിനീരുപോലുമിറക്കാതെ നോമ്പുനോക്കുന്ന എന്റെ സതീർത്ഥ്യർ നോമ്പുകാലത്ത് ഉണ്ടാകുന്ന ശാരീരിക ക്ഷീണത്തിനിടയിലും സൗമ്യരും ശാന്തമനസ്ക്കരുമായി കാണപ്പെട്ടു.
Juma Masjid, Thazhathangady
നോമ്പുതുറ സമയത്ത് താഴത്തങ്ങാടിയുടെ സാംസ്ക്കാരിക കേന്ദ്രമായിരുന്ന കുളപ്പുരക്കടവ് സജീവമാകും. കുളപ്പുരക്കടവിലെ അഖ്സാ ഹോട്ടലിൽ (ഈ ഹോട്ടൽ ഇപ്പോൾ നിലവിലില്ല) ആ സമയമാകുമ്പോഴേയ്ക്കും തരിക്കഞ്ഞി റെഡിയായിട്ടുണ്ടാകും. കുളപ്പുരക്കടവ് ഏറെ സജീവമാകുന്നത് റംസാൻ ദിനങ്ങളിലായിരുന്നു. ചെറിയ പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞ് പള്ളി പിരിഞ്ഞശേഷം സമാധാനത്തിന്റേയും സന്തോഷത്തിന്റേയും സന്ദേശങ്ങൾ നിറഞ്ഞ മനസ്സുമായി, നോമ്പുകാലത്തിന്റെ വ്രതശുദ്ധി നൽകിയ ഉൾക്കരുത്തുമായി വിശ്വാസികൾ തങ്ങളുടെ ഭവനങ്ങളിലേയ്ക്ക് പോകുന്നതിന് എത്രതവണ ഞാൻ സാക്ഷിയായിട്ടുണ്ട്. ഈദ് ആഘോഷത്തിന്റെ ഭാഗമായി അയൽക്കാർക്ക് മതഭേദമെന്യേ ഭക്ഷണവിഭവങ്ങൾ നൽകുന്നതും ആശംസകൾ കൈമാറുന്നതും താഴത്തങ്ങാടിയുടെ ബഹുമത സംസ്ക്കാര പാരമ്പര്യത്തിലെ ആചാരസവിശേഷതയായിരുന്നു.
Govt. Muhammadan U. P. School, Thazhathangady
മുമ്പ് സൂചിപ്പിച്ചതുപോലെ കുളപ്പുരക്കടവായിരുന്നു താഴത്തങ്ങാടിയുടെ സാംസ്ക്കാരിക കേന്ദ്രം. മതപ്രഭാഷണങ്ങളും കലാസന്ധ്യകളും സാംസ്ക്കാരിക സമ്മേളനങ്ങളും കൊണ്ട് എപ്പോഴും സജീവമായിരുന്നു കുളപ്പുരക്കടവ്. കുളപ്പുരക്കടവിലെ ഇഖ്ബാൽ പബ്ളിക്ക് ലൈബ്രറി താഴത്തങ്ങാടിയിലെ ചെറുപ്പക്കാർക്ക് ഒരുമിച്ചുകൂടി സാഹിത്യ-സാംസ്ക്കാരിക വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഇടമായിരുന്നു. മലയാളത്തിലേയും ഇതരഭാഷകളിലേയും മികച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ലഭ്യമായിരുന്ന ഇഖ്ബാൽ പബ്ളിക്ക് ലൈബ്രറി താഴത്തങ്ങാടിയെ ലോകത്തോടൊപ്പം സഞ്ചരിക്കാൻ പ്രാപ്തമാക്കിയിരുന്നു. ഇഖ്ബാൽ പബ്ളിക്ക് ലൈബ്രറി ആ മഹിത കർത്തവ്യം ഇപ്പോഴും അഭംഗുരം തുടരുന്നു.
Iqbal Public Library & Reading Room, Thazhathangady
വ്യത്യസ്ഥ മത-സംസ്ക്കാരങ്ങളിൽപ്പെട്ടവർ ഇടകലർന്ന് ജീവിക്കുന്നതുകൊണ്ടുതന്നെ ബഹുസ്വരതയ്ക്കും പരമതബഹുമാനത്തിനും താഴത്തങ്ങാടി എപ്പോഴും ഉദാഹരണമായി നിലകൊണ്ടു. രാജ്യത്തിന്റെ പലഭാഗങ്ങളിലും സാമൂഹ്യസംഘർഷങ്ങൾ ഉണ്ടാകുമ്പോഴും താഴത്തങ്ങാടി ശാന്തമായി തുടർന്നു. ഇപ്പോഴും പരമകാരുണികനായ ഈശ്വരന്റെ അനുഗ്രഹത്താൽ അത് അങ്ങനെ തന്നെ തുടരുന്നു.
പ്രൊഫ. എ. ശ്രീധരമേനോനെപ്പോലെ പ്രഗത്ഭരായ ചരിത്രകാരന്മാരും സംസ്ക്കാരപഠിതാക്കളും പ്രശംസിച്ച താഴത്തങ്ങാടിയുടെ ബഹുസ്വരതയിലൂന്നിയ സാമൂഹ്യജീവിതവും സാംസ്ക്കാരിക പാരമ്പര്യവും മുന്നോട്ടു കൊണ്ടുപോകാൻ മതഭേദമെന്യേ, പ്രായഭേദമെന്യേ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്.
Mathew Joseph C
A non-confidence motion against the Pakistan Prime Minister Imran Khan-led government was presented in the National Assembly on March 28 by opposition leader Shehbaz Sharif of the Pakistan Muslim League-Nawaz (PMLN). The National Assembly will debate on the non-confidence motion on March 31, and voting on it is expected to take place in the first week of April. If the combined opposition is able to muster the support of 172 members out of 342 MNAs (simple majority) in favour of the non-confidence motion, Khan will have to resign.
Pakistan Prime Minister Imran Khan
Khan started his innings in 2018 with the support of 179 MNAs. Four years down the line it seems he lost the support of MNAs from his own party, the Pakistan Tehreek-e- Insaf (PTI), and from PTI’s allies in the assembly. Around 20 PTI MNAs have come out challenging Khan, and this has emboldened the Opposition to table a no-confidence motion.
Since then many dramatic developments have unfolded in Pakistan’s volatile political sphere. Soon after the announcement of non-confidence motion, the Jamhoori Watan Party (JWP), a Balochistan-based political party supporting the PTI, withdrew its support to the government. It was followed by the Balochistan Awami Party (BAP), another PTI ally.
In order to prevent further desertions, Khan offered the strategically-important Punjab Chief Minister’s post to Chaudhry Pervaiz Elahi of the Pakistan Muslim League-Quaid (PML-Q), which was held by Usman Buzdar, a close confident of Khan. However, this development has created political differences within the closely-knit family-led PML-Q, and an MNA of the party declared support in favour the non-confidence motion.
Khan tried to tide over the crisis by resorting to rhetoric and theatrics. He organised a mega rally in Islamabad on March 27, in which he hurled allegations against the Opposition, and alleged that a conspiracy was being hatched against him and his government from London — it was most likely a reference to Nawaz Sharif, the former Prime Minister, who is currently undergoing medical treatment there.
On March 28, the combined Opposition organised a rally in Islamabad to counter Khan’s attacks. It seems the Opposition’s narrative is gaining ground, as is evident with the Muttahida Quami Mahaz-Pakistan (MQM-P) deserting the PTI-led alliance. With MQM-P crossing to the other side, the number of MNAs in favour of the no-confidence motion is 180, which is sufficient to bring down Khan’s government.
The political developments in Pakistan once again underline the centrality of the Pakistan Army in its polity. It is an open secret that Khan became Prime Minister with the Army’s support. However, since mid-2021, ties between Army Chief General Qamar Bajwa and Khan have gone downhill, mainly regarding the appointment of the Director General (DG) of the Inter-Services Intelligence (ISI). Khan wanted the incumbent General Faiz Hameed to continue some more time to deal with the situation in Afghanistan, and Bajwa was not in favour of that. Finally, as has always happened in Pakistan, the Army Chief had his way with the Prime Minister.
According to the Army top brass, through this Khan crossed the invisible red line dividing the political establishment and Army in Pakistan. By now, it is also understood that the Army had realised that Khan had failed in governing the country, and was incapable of turning around its economy. Rawalpindi decided to distance itself from Khan and his actions. The Opposition was quick to read these signals, and seized the opportunity.
What has further worked against Khan is his populist, anti-West rhetoric; this has amplified especially since the United States pulled out of Afghanistan in mid-2021. This was bad for the Pakistan Army for primarily two reasons: one, this overdose of anti-West rhetoric would only strengthen the extremist elements within Pakistan, and that is not good for the country in the long run. Two, a shrill anti-West narrative will be advantageous to the Taliban regime in Afghanistan, and that would result in increasing its autonomy, which is not in Rawalpindi’s interest.
As far as India is concerned, New Delhi will not mourn the fall of Khan’s government — because the PTI government has done little to improve bilateral ties.
The political and ideological narrative advanced by Khan’s government only strengthened ant-India sentiments in Pakistan. The PTI might be generally classified as a moderate Right wing political party, but many of its actions are that of the extreme Right. Thus, a regime change in Pakistan from a moderate Right to centrist forces is certainly good for the troubled bilateral relations between India and Pakistan.
Mathew Joseph C teaches at the MMAJ Academy of International Studies, Jamia Millia Islamia, New Delhi. Views are personal, and do not represent the stand of this publication.
(Opinion Article Published in www.moneycontrol.com on 31 March 2022)
URL: https://www.moneycontrol.com/news/opinion/imran-khan-is-cornered-in-pakistans-volatile-political-sphere-8301931.html
ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്ര വലുതാണ് എന്ന് സൂചിപ്പിക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകളെല്ലാം റദ്ദാക്കാന്‍ ശ്രീലങ്കൻ സര്‍ക്കാർ എടുത്ത തീരുമാനം. പരീക്ഷയെഴുതാനുള്ള കടലാസും മഷിയും ലഭ്യമാക്കാൻ കഴിയാതെ വന്നതുകൊണ്ടാണ് പരീക്ഷകൾ റദ്ദാക്കേണ്ടി വന്നത്. ഇന്ധനക്ഷാമം അതിരൂക്ഷമാണിപ്പോൾ. പവര്‍കട്ടുകൾ ദിവസേന ഏഴ് മണിക്കൂർ വരെ ദീര്‍ഘമാണ്. എല്ലാ അവശ്യവസ്തുക്കളുടെയും വില കുതിച്ചുയരുകയാണ്. ശ്രീലങ്കന്‍ നാണയമായ രൂപയുടെ മൂല്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണിപ്പോള്‍ (1 ഡോളര്‍ = 290 ശ്രീലങ്കൻ രൂപ). സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതമായി തീര്‍ന്ന ജനജീവിതം സാധാരണ നിലയിലാക്കാൻ രാജ്യം ഭരിക്കുന്ന ഗോതബയ രജപക്സെയുടെ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങൾ പ്രക്ഷോഭത്തിന് തയ്യാറായി കഴിഞ്ഞു. ശ്രീലങ്കയിലെ വിവിധ നഗരങ്ങളില്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള റാലികളും സമ്മേളനങ്ങളും നടന്നുവരികയാണ്. ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് രജപക്സെ കുടുബം നയിക്കുന്ന ശ്രീലങ്കൻ സര്‍ക്കാര്‍.
ഒരു പ്രതിക്ഷേധ പ്രകടനത്തിൽനിന്നുള്ള ദൃശ്യം
ഇത്രയും വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ശ്രീലങ്ക എത്തിപ്പെട്ടത് എങ്ങനെയാണ് എന്നുള്ളത് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നു. വളരെ പെട്ടന്നുണ്ടായ പ്രതിസന്ധിയല്ല ഇപ്പോള്‍ ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. രാജ്യം ഗുരുതരമായ സാമ്പത്തിക സ്ഥിതിയിലാണുള്ളതെന്നും അതിനാല്‍ അന്താരാഷ്ട്ര നാണ്യനിധി (IMF) പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പ വാങ്ങണമെന്നും സാമ്പത്തിക വിദഗ്ധര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു. അന്താരാഷ്ട്ര നാണ്യനിധി പോലുള്ളവയില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിനേക്കാള്‍ സര്‍ക്കാര്‍ താല്‍പര്യപ്പെട്ടത് ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വായ്പ വാങ്ങുന്നതാണ്. രജപക്സെ കുടുബത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളായിരുന്നു ഈ നിലപാടിന് പിന്നില്‍. ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായ വൈകിയ വേളയില്‍ വായ്പക്കായി അന്താരാഷ്ട്ര നാണ്യനിധിയെ അഭയം പ്രാപിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
കൊവിഡ് 19 മഹാമാരി ഈ പ്രതിസന്ധി രൂക്ഷമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാജ്യവരുമാനത്തിന്റെ 10 ശതമാനം വരുന്ന വിനോദസഞ്ചാര മേഖല കൊവിഡ് മഹാമാരി മൂലം നിശ്ചലമായി. കൂടാതെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന നിരവധി ശ്രീലങ്കന്‍ പൗരന്മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് രാജ്യത്ത് തിരികെയെത്താനും കാരണമായി. രാജ്യത്തെ ആഭ്യന്തര തൊഴില്‍ മേഖലയും സ്തംഭിക്കാന്‍ കൊവിഡ് നിമിത്തമായി. ഇതിനെല്ലാം പുറമെയാണ് രാജ്യമാകെ ജൈവകൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം. ഈ തീരുമാനം ഭക്ഷ്യവസ്തുക്കളുടേയും തേയിലയുടേയും ഉല്‍പാദനക്കുറവിന് വഴിവച്ചു. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനമാന്ദ്യം മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിതരണ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വ്യാപിക്കാന്‍ കാരണമായി.
വായ്പകള്‍ തിരിച്ചടക്കാനും രാജ്യത്തിന്റെ സാമ്പത്തിക പ്രതിച്ഛായ സാധുതയുള്ളതാക്കി നിലനിര്‍ത്താനും ഉപകരിക്കേണ്ട നാണ്യ കരുതല്‍ശേഖരം വലിയ അളവില്‍ കുറയുന്നതിന് മേല്‍സൂചിപ്പിച്ച സാമ്പത്തിക സ്ഥിതി കാരണമായി. അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായി വിദേശനാണ്യ കരുതല്‍ ശേഖരം ഉപയോഗിക്കേണ്ടി വന്നത് മൂലം വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. ഈ വിഷമവൃത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ പണമടിച്ചിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ പണമടിച്ചിറക്കാന്‍ തുടങ്ങിയതോടെ പണപെരുപ്പം നിയന്ത്രണാതീതമായി വളര്‍ന്നു. രാജ്യം പ്രതിസന്ധികളില്‍ നിന്നും പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തി വീണു.
രാജപാക്‌സ സഹോദരന്മാർ
ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി ഇത്രയും ഗുരുതരാവസ്ഥയില്‍ എത്തിച്ചതില്‍ രജപക്സെ കുടുബത്തിന്റെ പങ്ക് കുറച്ചുകാണാനാവില്ല. മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ മഹിന്ദ രജപക്സെയും, ഇപ്പോഴത്തെ പ്രസിഡന്റ് ഗോതബയ രജപക്സെയും, ധനകാര്യ മന്ത്രി ബേസില്‍ രജപക്സെയും നയിക്കുന്ന രജപക്സെ കുടുബമാണ് രാജ്യത്തിന്റെ സമ്പത്തിന്റെ 70 ശതമാനവും കൈകാര്യം ചെയ്യുന്നത്. ചൈനയും ജപ്പാനുമടക്കമുള്ള വിദേശ രാജ്യങ്ങളുമായുള്ള സാമ്പത്തിക-സാങ്കേതിക ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത് രജപക്സെ കുടുംബമാണ്. രജപക്സെ കുടുബം രാജ്യത്തിനകത്തും പുറത്തും സ്വരുക്കൂട്ടിയ സമ്പത്തും, അവരുടെ അനുചരവൃന്ദങ്ങള്‍ നടത്തുന്ന അഴിമതിയും രാജ്യത്തെ ഇത്രയും ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
തമിഴ്പുലികളെ അമര്‍ച്ച ചെയ്യുന്നതില്‍ രജപക്സെ കുടുബം വഹിച്ച പങ്കാണ് അവര്‍ക്ക് ശ്രീലങ്കന്‍ സമൂഹത്തിനുള്ളില്‍ ലഭിച്ച സ്വീകാര്യതക്കും രാഷ്ട്രീയ സാധുതക്കും കാരണം. ദേശസുരക്ഷയെ കേന്ദ്രീകരിച്ചുള്ള രജപക്സെ കുടുബത്തിന്റെ രാഷ്ട്രീയം വര്‍ഗീയവല്‍ക്കരിക്കുന്നതിലും സൈനികവല്‍ക്കരിക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. സ്വതവേ സജീവമായ ശ്രീലങ്കന്‍ പൗരസമൂഹത്തിന്റെ ആന്തരികോര്‍ജം ചോര്‍ത്തിക്കളയുന്നതില്‍ ദേശസുരക്ഷയെ കേന്ദ്രമാക്കിയുള്ള രജപക്സെ കുടുബത്തിന്റെ രാഷ്ട്രീയം കേന്ദ്രസ്ഥാനം വഹിച്ചിട്ടുണ്ടെന്ന് കാണാം. ഭരണകൂട ശക്തികളെ വളര്‍ത്തുന്നതിലും അവയെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതിലും രജപക്സെ സഹോദരങ്ങള്‍ക്ക് ഒരിക്കലും കുറ്റസോധമുണ്ടായിരുന്നില്ല.
മറ്റൊരു പ്രക്ഷോഭദൃശ്യം
ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പൗരസമൂഹം മാന്ദ്യം വെടിഞ്ഞ് പ്രക്ഷോഭപാതയില്‍ അണിനിരക്കാന്‍ തയ്യാറായത് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നുള്ളതില്‍ സംശയമില്ല. ശ്രീലങ്കയുടെ സഹായാഭ്യര്‍ത്ഥനയോട് ഇന്ത്യയും ചൈനയും തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. ഇന്ത്യ 2.4 ബില്യണ്‍ ഡോളറും ചൈന 2.5 ബില്യണ്‍ ഡോളറും സഹായമായി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ മുമ്പ് സൂചിപ്പിച്ചത് പോലെ അന്താരാഷ്ട്ര നാണ്യനിധിയേയും ശ്രീലങ്ക വായ്പക്കായി സമീപിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ അനുഭവം എല്ലാ വികസ്വര മൂന്നാം ലോക രാജ്യങ്ങള്‍ക്കും ഒരു പാഠമാകേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തോതില്‍ വായ്പയെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറാക്കുന്ന ഉപഭോഗത്വരയേറിയ മൂന്നാം ലോക വികസ്വര രാജ്യങ്ങള്‍ കരകയറാനാകാത്തവണ്ണം കടക്കെണിയില്‍പ്പെടും എന്നുള്ളത് നിസ്തര്‍ക്കമാണ്. മികച്ച ധനകാര്യ മാനേജ്മെന്റിന് തയ്യാറാകാതെ അഴിമതിയും കെടുകാര്യസ്ഥതയും വളരുന്ന സാഹചര്യത്തില്‍ ഇത്തരം രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരതയും പ്രതിച്ഛായയും തകരാറിലാകും. ഈ അവസ്ഥ ഉണ്ടാകാതിരിക്കണമെങ്കില്‍ ഇത്തരം രാജ്യങ്ങളില്‍ ജനാധിപത്യാധിഷ്ഠിതവും സുതാര്യവുമായ ഭരണവ്യവസ്ഥയും സജീവമായ ഒരു പൗരസമൂഹവും ഉണ്ടാകേണ്ടതുണ്ട്.
(ഡൂൾ ന്യൂസിൽ (ഓൺലൈൻ) 2022 മാർച്ച് 30 ന് പ്രസിദ്ധീകരിച്ച ലേഖനം)
URL: https://www.doolnews.com/dr-mathew-joseph-chengalavan-on-sri-lanka-crisis-and-the-reasons-behind-it-economic-crisis-food-oil-gotabaya-rajapaksa-231.html
(Published on 30 March 2022)
Mathew Joseph C
The situation in Sri Lanka is alarming. The country is facing the worst economic crisis in her contemporary history. The economic crisis has reached to the extent of cancelling the examinations of the school children due to the lack of paper and ink. Long queues of people are there in front of fuel stations. Power cuts are for almost seven hours every day. Prices of essential commodities are skyrocketing. The exchange value of Sri Lankan Rupee (LKR) is decreasing day by day (as of now one USD is equivalent to 290 LKR). The people are demonstrating in large numbers in different parts of the country and demanding for the resignation of the Gotabaya Rajapaksa regime.
How come Sri Lanka landed in this terrible situation? Some of the reasons behind this crisis are directly linked to the mismanagement by the current regime. The present economic crisis is not a sudden development. The economists in the country predicted it sometime before and suggested that Sri Lanka must approach International Monetary Fund (IMF) and borrow money. But the Gotabaya Rajapaksa led government did not accept it. Instead of borrowing money from the IMF, the government preferred to borrow from countries like China and Japan. Of late the government decided to approach the IMF for financial support.
Map of Sri Lanka
The Covid-19 pandemic played a major role in complicating the crisis. The pandemic has directly affected the tourism sector which contributes 10 percent of the GDP of the country. It also resulted in the return of a sizable number of Sri Lankan citizens working in foreign courtiers. Many Sri Lankans lost their jobs as the direct result of the pandemic. On top of it, the government has decided to suddenly shift to organic agricultural practices in the country. This ill-timed decision has affected the food security of the country very badly. As a consequent reaction the government put certain restrictions on the distribution of essential goods and food items. This in turn resulted in hoarding and black market.
To tide over the situation, the government had to spend the foreign exchange reserve and to print more money. These steps resulted in the depletion of foreign exchange reserve on the one hand and unprecedented inflation on the other. The Russian invasion in Ukraine and the consequent developments further complicated the situation. Though the mismanagement of the economy by the Rajapaksa family led government is the root cause of the current economic crisis, one cannot dismiss the impact of the Covid-19 pandemic, which is completely beyond the control of the Sri Lankan government.
The involvement of the Rajapaksa family in the process of quelling the LTTE led Tamil militancy in the first decade of this century has given them a sort of political legitimacy in the violence-prone political atmosphere of Sri Lanka. The long years of ethnic war between the Tamil militants and the Sinhala dominated Sri Lankan state also led to the militarization and communalization of the traditionally vibrant civil society. The militarization and communalization of the civil society helped the Rajapaksa family to consolidate their position in the national politics by invoking the issue of national security.
Rajapaksa Brothers: Mahinda Rajapaksa, Gotabaya Rajapaksa and Basil Rajapaksa
In the context of the current economic crisis the civil society started protesting against the government. The increasing level of protests emerging from the Sri Lankan civil society is a welcome sign. These protests, no doubt, will energize the anti-government/Rajapaksa segment in the political class to put up an effective political fight against the Gotabaya Rajapaksa led government.
India has positively responded to the request of the Sri Lankan government to help out in this hour of crisis. So far India promised a help amounting to around $2.4 billion. China has given $2.8 billion so far and promised another $2.5 billion. Apart from this, Sri Lanka, though reluctantly, decided to take help from the IMF to overcome the situation. It is hoped that international community will not allow the crisis to worsen further.
The experience of Sri Lanka will definitely be an eye opener to many of the developing countries who are always looking for financial help from developed countries and international financial institutions. If the borrowing country is not able to use the money judiciously and failed to repay the loan in time, the Sri Lankan experience can be repeated anywhere and everywhere. Proper financial management is very much required to sustain the financial credibility of a country. For that, a democratic and transparent political system and a vibrant civil society are very much essential.
മാത്യു ജോസഫ് സി
അവധിയെടുത്ത നക്ഷത്രം
ഹേറോദേശിനോട് സ്വകാര്യം പറഞ്ഞു:
“ഇക്കുറി ഞാൻ ഉദിക്കില്ല, കട്ടായം.
രക്ഷകനെ അന്വേഷിച്ചിറങ്ങിയ
ജ്ഞാനികൾക്ക് വഴിതെറ്റട്ടെ.
കഴിഞ്ഞ വർഷംവരെയും
ഞാൻ അവർക്ക് കൃത്യം
വഴി പറഞ്ഞുകൊടുത്തു.
എല്ലാക്കാലവും ഇതാവർത്തിക്കാൻ വയ്യ.
നക്ഷത്രങ്ങൾക്ക് വിശ്രമം പാടില്ലെന്നുണ്ടോ?”
എല്ലാം കുഴഞ്ഞുമറിയുമെന്നോർത്തു
ഹേറോദേശ് വിളറി.
“നക്ഷത്രമേ നീ പണിമുടക്കിയാൽ
രക്ഷകനെ എങ്ങനെ കണ്ടെത്തും?
ആട്ടിടയന്മാരും പാട്ടു നിറുത്തുമോ ആവോ? അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി…
ഇങ്ങനെയായാൽ ഭൂമിയിൽ
സന്മനസുള്ളവർക്ക് സമാധാനമില്ലാതെയാകുമല്ലോ!”
“ശാന്തരാത്രി തിരുരാത്രി” പാടേണ്ട കരോളുകാർ,
സാന്താക്ളോസിനു കീശയിലിടാൻ
കരുതിയ മിട്ടായികൾ,
ഈന്തോലകൊണ്ട് കൊരുത്ത പുൽക്കൂടുകൾ,
തീയുഴലിച്ചയ്ക്കായി കരുതിയ കുന്തിരുക്കം,
കേക്കിനായി കുഴച്ച മാവ്,
എല്ലാം വെറുതെ…
അവസാനം ചിതലെടുത്ത
പുസ്തകത്തിൽ ഒളിച്ചിരുന്ന
ആ പഴയ പ്രാർത്ഥന മാത്രം ബാക്കി.
“കുളിരാലെ വിറയ്ക്കുന്ന ഉണ്ണീശോയെ….”
പ്രമുഖ ചരിത്രകാരനും അന്തർദേശീയ പഠനങ്ങൾക്ക് കേരളത്തിൽ തുടക്കംകുറിച്ച പണ്ഡിതനുമായിരുന്നു പ്രൊഫ. സി. വി . ചെറിയാൻ. ദീർഘകാലം കോട്ടയം സി. എം. എസ് കോളേജിലെ ചരിത്രവകുപ്പ് അദ്ധ്യാപകനായും വകുപ്പ് തലവനായും (1953 - 1983) പ്രവർത്തിച്ചതിന് ശേഷമാണ് മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വകുപ്പ് രൂപീകരിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അദ്ദേഹം നിയോഗിക്കപ്പെട്ടത്. 1989 ൽ സർവകലാശാലയിൽ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹം വകുപ്പ് തലവനായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ പ്രാരംഭദശയിൽ നിർണ്ണായകമായ പല ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിച്ചിരുന്നു.
പ്രഗത്ഭനായ ഒരു ചരിത്രാദ്ധ്യാപകനായിരുന്നു ചെറിയാൻ സാർ. സി. എം. എസ് കോളേജിൽ സാറിന്റെ ചരിത്രക്ലാസുകളിൽ ബിരുദ വിദ്യാർത്ഥിയായി പഠിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരുവനാണ് ഞാൻ. മഹാത്മാഗാന്ധി സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിൽ എം. എ. വിദ്യാഭ്യാസവും നിർവഹിക്കാൻ എനിക്ക് കഴിഞ്ഞു. ഇംഗ്ലീഷും മലയാളവും ഒരേപോലെ നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്ന ചെറിയാൻ സാറിന്റെ അമേരിക്കൻ ചരിത്രത്തെപ്പറ്റിയുള്ള ക്‌ളാസ്സുകൾ അവിസ്മരണീയമായ ഒരു അനുഭവമായി ഇന്നും എന്റെ മനസ്സിലുണ്ട്. അമേരിക്കൻ ചരിത്രത്തിലും അമേരിക്കയും പൂർവേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലും സവിശേഷപഠനം നിർവ്വഹിച്ച ചെറിയാൻ സാർ കേരളത്തിലെ അന്തർദേശീയ പഠന മേഖലയിലെ ആദ്യപഥികരിൽ ഒരാളാണെന്ന് നിസ്സംശയം പറയാം.
കേരളത്തിലെ സ്വകാര്യ കോളേജ് അദ്ധ്യാപകരുടെ അവകാശസമരങ്ങൾക്ക് നേതൃത്വം നൽകിയ ആദ്യകാല അദ്ധ്യാപക സംഘടനാ നേതാവുകൂടിയായിരുന്നു ചെറിയാൻ സാർ. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ചെറിയാൻ സാറിന്റെ ഗ്രന്ഥങ്ങളിൽ സവിശേഷ പ്രാധാന്യമുള്ളതാണ് വാസ്കോ ഡാ ഗാമയുടെ വരവിനു മുമ്പുവരെയുള്ള കേരള ക്രൈസ്തവ ചരിത്രം (A History of Christianity in Kerala: From the Mission of St. Thomas to the Arrival of Vasco Da Gama (AD 52 - 1498) എന്ന ഗ്രന്ഥം. ഈ ഗ്രന്ഥം കേരള ക്രൈസ്തവ ചരിത്രങ്ങളിൽ ഏറെ തവണ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകരിൽ ഒരാളാണ് എന്റെയും എന്റെ സഹോദരന്റെയും കൂടി അദ്ധ്യാപകനായിരുന്ന ചെറിയാൻ സാർ. ആദരാഞ്ജലികൾ...
ദ്വിശതാബ്ദി പൂർത്തിയാക്കിയ കോട്ടയം സി. എം. എസ്. കോളേജിൽ പ്രഗത്ഭരായ ധാരാളം അദ്ധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ മഹനീയ ഗണത്തിലൊരാളായിരുന്നു കോളേജിൽ ദീർഘകാലം ഇംഗ്ലീഷ് അദ്ധ്യാപകനായും വകുപ്പ് തലവനായും സേവനമനുഷ്ഠിച്ച പ്രൊഫ. എസ്. കൃഷ്ണയ്യർ (1932–2000). സി. എം. എസ്. കോളേജിലെ തന്നെ മുൻ തലമുറയിലെ പ്രഗത്ഭനായ ഇംഗ്ലീഷ് അദ്ധ്യാപകൻ പ്രൊഫ. ടി. ആർ. സുബ്രഹ്മണ്യ അയ്യരുടെ പുത്രനായ കൃഷ്ണയ്യർ സാർ, സി. എം. എസ്. കോളേജിലും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ചങ്ങനാശേരി എസ്. ബി. കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ഒരു വർഷം എസ്. ബി. കോളേജിൽ അദ്ധ്യാപനം നിർവഹിച്ചതിന് ശേഷം സി. എം. എസ്. കോളേജിലെ ഇംഗ്ലീഷ് വകുപ്പിൽ അദ്ധ്യാപകനായി.
തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒട്ടനവധി അക്കാദമിക ചുമതലകൾ അദ്ദേഹം വഹിച്ചു. കേരള, കോഴിക്കോട്, മഹാത്മാ ഗാന്ധി സർവ്വകലാശാലകളിലെ ഇംഗ്ലീഷ് ബി. എ., എം. എ. പരീക്ഷ ബോർഡുകളുടെ ചെയർമാനായി ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒരേസമയം വിവിധ സർവ്വകലാശാലകളിലെ ഇംഗ്ലീഷ് ബി. എ., എം. എ. പരീക്ഷ ബോർഡുകളുടെ ചെയർമാനായി പ്രവർത്തിച്ച അപൂർവം അദ്ധ്യാപകരിൽ ഒരാളായിരുന്നു കൃഷ്ണയ്യർ സാർ. വിദ്യാർത്ഥികൾക്ക് മിതമായ വിലയ്ക്ക് ടെക്സ്റ്റുബുക്കുകൾ ലഭിക്കുന്നതിനായി സർവകലാശാല പ്രസാധന വിഭാഗത്തെ ശക്തമാക്കുന്നതിൽ സാർ വഹിച്ച പങ്ക് നിസ്തുലമാണ്.
സമാനതകളില്ലാത്ത അദ്ധ്യാപകനായിരുന്നു കൃഷ്ണയ്യർ സാർ. ബഹുഭാഷാ പണ്ഡിതനായിരുന്ന സാർ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുമ്പോൾ ഇതര ഭാഷകളിലെയും സാഹിത്യം കടന്നുവരുമായിരുന്നു. അദ്ദേഹം ഷേക്സ്പിയറെ അവതരിപ്പിക്കുമ്പോൾ കാളിദാസനും കൂടെയുണ്ടാകും. താരതമ്യ സാഹിത്യ പഠനം അനായാസമായി ഇതുവഴി വിദ്യാർഥികളിലെത്തിയിരുന്നു. ഒരേ സമയം ആധുനികവും ക്ലാസ്സിക്കുമായിരുന്ന അദ്ദേഹത്തിന്റെ സാഹിത്യ-സൗന്ദര്യ ബോധം വിദ്യാർത്ഥികൾക്ക് തങ്ങളുടെ സാഹിത്യാഭിരുചിയെ ബഹുശാഖിയാക്കുന്നതിനു ഏറെ സഹായകരമായിരുന്നു. അധ്യാപനം ജീവിതവ്രതമായി കണ്ടിരുന്ന കൃഷ്ണയ്യർ സാർ തലമുറകളുടെ മാതൃകാദ്ധ്യാപകനായിരുന്നു.
കണക്കറ്റ മനുഷ്യസ്നേഹത്തിന്റെയും ശിഷ്യവാത്സല്യത്തിന്റെയും ആൾരൂപമായിരുന്നു കൃഷ്ണയ്യർ സാർ. നർമ്മബോധം തികഞ്ഞ അദ്ദേഹത്തിന്റെ വിമർശനങ്ങൾ അതുകൊണ്ടുതന്നെ അർഹിക്കുന്ന ഗൗരവത്തിൽ മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്കായിരുന്നു. ഗുരുതരമാകാമായിരുന്ന എത്ര വിദ്യാർത്ഥി ശണ്ഠകളാണ് അദ്ദേഹത്തിന്റെ ശാസനയിൽ മുളയിലേ പൊലിഞ്ഞുപോയിട്ടുള്ളത്. കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്ന കൃഷ്ണയ്യർ സാർ വിവിധ രാഷ്ട്രീയ വിശ്വാസങ്ങൾ പുലർത്തിയിരുന്ന വിദ്യാർത്ഥികൾക്കിടയിൽ ഒരുപോലെ സ്വീകാര്യനായിരുന്നു. അദ്ദേഹത്തിന്റെ പരിധിയില്ലാത്ത ശിഷ്യവാത്സല്യത്തിന്റെ കഥകൾ വിദ്യാർത്ഥികൾക്ക് എത്രമേൽ പറയാനുണ്ടാകും. ജീവിതനന്മയും പാണ്ഡിത്യവും ഇത്രയധികം ഇഴയടുപ്പത്തോടെ ഒരുമിച്ച ആ ഗുരുശ്രേഷ്ട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ എന്റെ പ്രണാമം…
അടുക്കളയ്ക്ക് പുറകിൽ
കിണറിനടുത്ത്
പരിയമ്പറത്താണ് അലക്കുകല്ല്.
വെളുപ്പിനെ കുളിമുറിയിൽ
വിളക്കുതെളിയുമ്പോൾ അലക്കുകല്ലുണരും.
കുളിച്ചിറങ്ങുന്നവർ അലക്കിയും
കുത്തിപ്പിഴിഞ്ഞും മിനുസംവന്ന്
സുമുഖനായിട്ടുണ്ട് അലക്കുകല്ല്.
വെയിൽ മുറുകുമ്പോൾ
മീൻവെട്ടാൻ അമ്മയെത്തും.
പിന്നെ കുറേനേരം മീനുകൾ
അലക്കുകല്ലിനോട് സ്വകാര്യം പറയും.
പറഞ്ഞുപറഞ്ഞു സ്വകാര്യതയുടെ
ചെതുമ്പലെല്ലാം പോകുമ്പോൾ
മീനുകൾ ചട്ടിയിൽ അമ്മയ്‌ക്കൊപ്പം
അടുക്കളയിലേക്ക് മടങ്ങും.
ഉച്ചകഴിഞ്ഞുള്ള മടുപ്പിക്കുന്ന ഏകാന്തത
ഇടയ്ക്ക് വന്നിരിക്കുന്ന കാക്കകളും പൂച്ചയും മാറ്റും.
വെയിൽ ചായുന്ന നേരംനോക്കി
അമ്മ വന്നിരിക്കുമ്പോൾ
അലക്കുകല്ല് ആത്മഗതങ്ങൾക്കും
പരിഭവങ്ങൾക്കും ചെവിയോർക്കും.
വിഷാദം വഴിയുന്ന വൈകുന്നേരങ്ങളിൽ
അടുത്തുനിൽക്കും കടപ്ലാവ്‌ പൊഴിക്കുന്ന
ഇലകൾകൊണ്ട് മുഖംമറയ്ക്കും.
സന്ധ്യയും രാത്രിയും കടന്ന്
പിറ്റേന്ന് കിന്നാരം പറയാനെത്തുന്ന
ഉടുപ്പുകളെയും മീനുകളെയും
സ്വപ്നം കാണും.