Stories by Sanid Mtp on Medium
Test travelogue
@Sadik P Shahul
3 days | 5 people | 600 km |12 moments
എല്ലാ വെക്കേഷനും ഒരു ഫാമിലി ട്രിപ്പ് നടത്താറുള്ളതാനു. , ഇത്തവണ അത് മുടങ്ങുമെന്ന് പലരും പറഞ്ഞപ്പോളും ഇല്ലാ പോകാൻ സാധിക്കുമെന്നു മനസ്സ് പറഞ്ഞു…
ആ മനസും ദൈവത്തെയും പ്രാർത്ഥിച്ചു കൊണ്ട് നീലകുറിഞ്ഞിയാൽ സുന്ദരിയായ മൂന്നാറിനെ തന്നെ. സെലക്ട് ചെയ്തു …
മൂന്നാർ , നീലക്കുറിഞ്ഞി എന്നൊക്കെ കേട്ടപ്പോൾ ഒരുപാട് പേര് കൂടെ വരാൻ റെഡിയായെങ്കിലും അവസാന നിമിഷം പലരും പല കാരണങ്ങളാൽ പിന്മാറി ..
പിന്നെ ന്യൂലി മാരീഡ് കപ്‌ൾസ് ആയ കസിനും എവർഗ്രീൻ കപ്‌ൾസ് ആയ വൈഫിന്റെ ഉപ്പയും ഉമ്മയും പിന്നെ ഞങ്ങളും യാത്ര തുടങ്ങി ..
Place Date Time
18 സെപ്റ്റംബർ 2018 പുലർച്ചെ 6.30 നു. തന്നെ ചാവക്കാട് നിന്നും ഞങ്ങൾ 4 പേരും യാത്ര തുടങ്ങി…പോകുന്ന വഴിയിൽ പ്രഭാത ഭക്ഷണം TAAZA FAMILY RESTAURANT ,കോതമംഗലത്തു നിന്നും കഴിക്കുന്നതിനിടയിൽ. ന്യൂലി. മാരീഡ് കപ്ലസായ ഹാഷിമും തന്സീഹയും. ജോയിൻ ചെയ്തു…
എന്ജോയ് ചെയ്തുള്ള യാത്ര, ഉച്ചക്ക് 2 മണിയായപ്പോളാണ് മൂന്നാറിലെത്തിയത് .
ഫസ്റ്റ് ഡെസ്റ്റിനേഷൻ ആയി കരുതിയിരുന്ന. Devikulam KTDC Yathri Nivas (താമസ സ്ഥലം) സമയം വൈകിയതിനാൽ മാറ്റിവെച്ചു കൊണ്ട് മൂന്നാറിന്റെ സൗന്ദര്യം നുകരാൻ ടോപ് സ്റ്റേഷൻ ലക്ഷ്യമാക്കി ഉച്ച ഭക്ഷണ. ശേഷം യാത്ര തുടർന്നു …
മൂന്നാറിന്റെ ഫേവറൈറ് ഡെസ്റ്റിനേഷൻസ് ആയിട്ടുള്ള മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റും കടന്നു. ടോപ് സ്റ്റേഷനിലേക്ക്..
Place Date Time
മൂന്നാറിൽ നിന്നും 1 hour 30 മിനുട്സ് എടുത്തു കൊണ്ട് ഏകദേശത്തെ വൈകുന്നേരം 5 മണിയായപ്പോൾ ഞങ്ങൾ ടോപ്സ്റ്റേഷനിലെത്തി. പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീലിങ്ങാണ് ടോപ് സ്റ്റേഷൻ…വൈകുന്നേരമുള്ള തണുത്ത കാറ്റു ടോപ് സ്റ്റേഷന്റെ പ്രത്യകതയാണ്.25 രൂപക്ക് ടിക്കറ്റ് എടുത്തു വേണം ടോപ് സ്റ്റേഷൻ കാഴ്ചകൾ കാണാൻ.കഴിഞ്ഞ തവണ പോയപ്പോൾ രണ്ട് സ്ഥലങ്ങളിൽ നിന്നും ടിക്കറ്റ് എടുക്കണമായിരുന്നു..ഇത്തവണ തമിഴ്നാട് സർക്കാരിന്റെ വ്യൂ പോയിന്റ് താത്കാലികമായി അടച്ചിട്ടുണ്ട്..
ടോപ് സ്റ്റേഷൻ ഒരു പ്രൈവറ്റ് പ്രോപ്പർട്ടി. ആണ്, ടിക്കറ്റ് കൗണ്ടറിലെ ചേട്ടനുമായി സംസാരിച്ചു, പൊതുവെ ഫ്ലടിനു ശേഷം തിരക്ക് വളരെ കുറവാണ്, ആ വിഷമം അദ്ദേഹത്തിന്റെ മുഖത്തും സംസാരത്തിലും പ്രതിഫലിച്ചിരുന്നു.കുറഞ്ഞ രീതിയിൽ നീല കുറിഞ്ഞി ഇവിടെയുണ്ടെന്ന്. അദ്ദേഹം പറഞ്ഞു, ഏറ്റവും അറ്റത്തുള്ള വ്യൂ പോയിന്റിൽ അത് കാണാനും. സാധിച്ചു,പക്ഷെ തീരെ കുറവാണ്,രാജമലയും കൊളുക്കുമലയുമാണ് നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത് .
ടോപ് സ്റ്റേഷനിൽ ഇപ്പോൾ രണ്ട് വ്യൂ പോയ്ന്റ്സ് ആണുള്ളത് ..(തമിഴ്നാടിന്റെ വ്യൂ പോയിന്റ് ഉള്ളപ്പോൾ 3 ആയിരുന്നൂ), ആദ്യത്തേത് അത്ര ബുദ്ധിമുട്ടില്ലാതെ ഇറങ്ങി കാണാമെങ്കിലും രണ്ടാമത്തേത് അത്യാവശ്യം നടന്നിറങ്ങണം, അത് പോലെ തിരിച്ചു കയറുകയും വേണം..എന്തായാലും ടോപ് സ്റ്റേഷൻ കാഴ്ചകൾ വിവരാണീധമാണ് ..
ടോപ് സ്റ്റേഷനിലെ കാഴ്ചകളും കോടമഞ്ഞും തണുത്ത കാറ്റും ചൂട് ചായയും ഈ ദിവസത്തെ യാത്രയെ ധന്യമാക്കി എന്ന് തന്നെ പറയാം…ടോപ് സ്റ്റേഷനിൽ നിന്നും. ഒരു 6.45 ആയപ്പോൾ താമസസ്ഥലമായ Devikulam KTDC Yathri Nivas യാത്ര തിരിച്ചു…
സമയം രാത്രി 8.30 യോടെ ഞങ്ങൾ താമസ സ്ഥലത്തെത്തി, ഡിന്നർ ആദ്യമേ പറഞ്ഞിരുന്നത് കൊണ്ട് അത് കഴിച്ചതിനു ശേഷം റൂമിലെത്തി, രാവിലെ നേരത്തെ എണീറ്റ് രാജമലയിൽ പോകാനുള്ളതിനാൽ എല്ലാവരും ബെഡിലേക്കു വീണു…
രാജമല
19. സെപ്റ്റംബർ 2018,
എല്ലാവരും. നേരത്തെ എണീറ്റു , ന്യൂലി മാരീഡ് കപ്പിൾസിനെ. എഴുന്നേല്പിക്കാൻ കുറച്ചു ബുദ്ദിമുട്ടിയെങ്കിലും. പുലർച്ചെ 7.00. നു തന്നെ ഞനഗ്ൽ റെഡിയായി ഇറങ്ങി, 7.30 ആകുമ്പോളേക്കും ഞങ്ങൾ ഇരവികുളം നാഷണൽ പാർക്കിൽ എത്തി. ഓൺലൈൻ ബുക്ക് ചെയ്ത ടിക്കറ്റും കളക്ട് ചെയ്തു രാജമലയിലേക്കുള്ള ബസിനു ക്യു നിന്ന് രാജമലയിലേക്ക് ..
രാജമലയിലേക്കുള്ള ടിക്കറ്റ് താഴെയുള്ള വെബ്‌സൈറ്റിൽ നിന്നും ഓൺലൈൻ ആയി ബുക്ക് ചെയ്യാം, 120.00 രൂപ ആണ് ഒരാൾക് , refund facility ഇല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ദിക്കുക.
https://eravikulamnationalpark.in/landing/index.php
തിരക്ക് വളരെ കുറവാണ്, അത് കൊണ്ട് തന്നെ അതികം ക്യു നിൽക്കാതെ ഇരവികുളം നാഷണൽ പാർക്കിന്റെ ബസിൽ കയറാൻ സാധിച്ചു. രാജമലയുടെ തുടക്കം വരെ നമുക്ക് ഈ ബസിൽ യാത്ര ചെയ്യാം, ബസിറങ്ങിയാൽ ആദ്യം ഒരു മ്യൂസിയം ഉണ്ട് രാജമലയെയും അതിന്റെ പ്രത്യേകതകളും ചെറുതായി വിവരിച്ചിട്ടുണ്ട്. അതിന്നു ശേഷം രാജമലയെ ലക്ഷ്യമാക്കി നടക്കണം, ഞങ്ങളുടെ മനസ്സിൽ ഒരു മോർണിംഗ് വാക്കായിരുന്നു ഉണ്ടായിരുന്നത് , ബസിലെ യാത്രയിൽ കണ്ട നീലകുറിഞ്ഞിയെ നേരിട്ട് ആവോളം കണ്ടും രസിച്ചും ഫോട്ടോയെടുത്തും മുകളിലേക്കു നടന്നു .നീലക്കുറിഞ്ഞി കാണാൻ ഏറ്റവും നല്ല സ്ഥലം രാജമല തന്നെയാണ്, അടുത്തടുത്ത പൂത്തു തളിർത്തു നിൽക്കുന്ന നീലക്കുറിഞ്ഞി രാജമലയെ പതിവിലും സുന്ദരിയാക്കുന്നു. കോട മഞ്ഞിലൂടെയുള്ള നടത്തം മനസ്സിൽ. ഉണ്ടാക്കുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്.
മുകളിൽ. അതികമാരും എത്തിയിട്ടില്ല.നടത്തത്തിനിടയിൽ. പലപ്രാവശ്യം വരയാടുകൾ അന്വേഷിക്കുന്നവരെ കണ്ടിരുന്നു , തീർത്തും അവിസ്മരണീയമായിരുന്നു വരയാടുകളുടെ entry, ആകാംഷ പൂർവം കാത്തു നിന്നവരുടെ അടുത്തേക്ക് അതാ ഒന്ന് രണ്ട് മൂന്നു അല്ല അഞ്ചു വരയാടുകൾ കടന്നു വരുന്നു, അവയെ വളരെ അടുത്ത് നിന്നു കണ്ടും ഫോട്ടോയുമെടുത്തും മതിയായപ്പോൾ രാജമലയോടു ബൈ പറയാം എന്ന് തോന്നി. രാജമലയിൽ നിന്നും ഇറങ്ങി താഴെ എത്തി , വീണ്ടും ഇരവികുളം നാഷണൽ പാർക്കിന്റെ ബസിനു ക്യു നിന്ന് ഞങ്ങളുടെ വണ്ടി പാർക്ക് ചെയ്ത സ്ഥലത്തെത്തി..
Place Date Time
12 വർഷത്തിലൊരിക്കൽ പൂത്തു തളിർക്കുന്ന നീലകുറിഞ്ഞിയും വരയാടും കോടമഞ്ഞും രാജമല മനസ്സിൽ എന്നെന്നേക്കുമായി കൊത്തിവെച്ചു് എന്ന് പറയാം.
വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരിക്കുന്നു, മൂന്നാർ ടൗണിൽ നിന്നും ബ്രേക്ഫാസ്റ്റും കഴിച് ഒരു ചെറിയ വിശ്രമത്തിനായി വീണ്ടും യാത്രിനിവാസിലേക് ..
അടുത്ത ലക്ഷ്യ സ്ഥാനം കാർഷിക ഗ്രാമമായ വട്ട വടയാണ്, തലേ ദിവസം ലേറ്റ് ആയതു കൊണ്ട്. അങ്ങോട്ട് പോകാൻ സാധിച്ചിരുന്നില്ല, വട്ട വട ടോപ് സ്റ്റേഷനിൽ നിന്നും അതികം ദൂരത്തിലല്ല , പോകാൻ ആഗ്രഹിക്കുന്നവർ 4 മണിക്ക് മുന്നേ ആയി വട്ടവട ഫോറെസ്റ് ചെക്ക് പോസ്റ്റ് കവർ ചെയ്യണം ,തിരിച്ചു 6 മണിക്ക് മുന്നേ ഇങ്ങോട്ടും കടക്കണം.
ചെറിയ വിശ്രമവും ഉച്ച. ഭക്ഷണവും കഴിച്ചു 2.00 മണിയായപ്പോളേക്കും ഞങ്ങളിറങ്ങി, ചെറിയ ചാറ്റൽ മഴയുണ്ട്, എന്തുമാകട്ടെ മഴയിലൂടെയുള്ള യാത്ര ആസ്വദിക്കാം എന്ന് കരുതി, പോകുന്ന വഴി കുണ്ടല ഡാമിനോടത്തുള്ള മൊട്ട കുന്നിൽ ആനയെയും ആനകുഞ്ഞിനെയും കാണാൻ സാധിച്ചു, മനോഹരമായ കാഴ്ച , പച്ചപ്പ്‌ വിരിച്ചു നിക്കുന്ന മൊട്ട കുന്നിൽ ഒരു വലിയ പുള്ളിയും (ആന ) ഒരു ഒരു ചെറിയ പുള്ളിയും ( കുഞ്ഞി ആന)..
4 മണിക്ക് മുന്നെയായി വട്ടവട ചെക്ക് പോസ്റ്റ്. കടന്നു , ഇനി കുറച്ചു ദൂരം കാട്ടിലൂടെ വേണം പോകാൻ..
കാടെന്നു പറഞ്ഞാൽ കൊടുംകാടാണെന്ന് തെറ്റിദ്ധരിക്കണ്ട എന്നാലും നന്നേ ചെറുതുമല്ല, കാടും ചാറ്റൽ മഴയും ഒപ്പം കാട്ടു. പോത്തുകളുടെ കൂട്ടവും, വട്ടവടയിലേക്കുള്ള എൻട്രി. തകർത്തു എന്ന് പറയാം …
വട്ടവട. ഒരു കാർഷിക ഗ്രാമമാണ്, സ്ട്രോബെറിയും, ക്യാററ്റും , കരിമ്പും, കാബ്ബേജും എന്ന് വേണ്ട ഒരു വിധ പെട്ട എല്ലാതും ഇവിടെ കൃഷി ചെയ്യുന്നുണ്ട്..അധിക ദൂരത്തിലല്ലാതെ ഒരു തോട്ടത്തിലെത്തി..
Place Date Time
അവിടെ നിന്നും കുറച്ചു സ്ട്രോബെറിയും കരിമ്പും ക്യാരറ്റും ഫ്രഷായിട്ടു തന്നെ അകത്താക്കി,
തോട്ടത്തിനുടമ ചില്ലറക്കാരിയല്ല, ഒരു മകൻ MBA കഴ്ഞ്ഞു അവരുടെ കൃഷി മാർക്കറ്റ് ചെയ്യാൻ ഹെല്പ് ചെയ്യുമ്പോൾ , ഇളയ മകൻ IAS നു ട്രൈ ചെയ്യുന്നു, അവരുടെ കഥകൾ കേട്ടപ്പോൾ നമ്മുടെ നാട് വിദ്യാഭ്യാസത്തിൽ പുരോഗമിക്കുന്നുണ്ടെന്ന് മനസിലായി, വെറുതെയാണെങ്കിലും അഭിമന്യുവിനെ പറ്റി ചോദിക്കാതിരിക്കാൻ കഴിയില്ലായിരുന്നു , വട്ടവടയിൽ നിന്നും വീണ്ടും പോകണം അവൻ താമസിച്ചിരുന്ന കൊട്ടാക്കമ്പൂർ എന്ന സ്ഥലത്തേക്കു, സമയം വൈകുന്നു എന്ന് കണ്ടപ്പോൾ ഞങ്ങൾ മടങ്ങാമെന്നു തീരുമാനിച്ചു..
തിരിച്ചു വരുമ്പോളും കാട്ടു പോത്തുകളുടെ കൂട്ടം റോഡിനു വശത്തായി അർമാദിക്കുന്നുണ്ടായിരുന്നു..
Place Date Time
ചെക്ക് പോസ്റ്റും കടന്നു മൂന്നാറിലേക്ക് തിരിച്ചു വരുമ്പോൾ വഴിയിൽ കണ്ട ചായ കടയിൽ കയറി, ചായ കുടിക്കുകയായിരുന്നു ലക്‌ഷ്യം പക്ഷെ ചില്ലു കൂടാരത്തിലിരുന്നു പുക പുറത്തേക്ക് വിട്ടു കൊണ്ടിരുന്ന. പഴം പൊരിയും, കായ ബജിയും ഞങ്ങളെ കൊതിപ്പിച്ചപ്പോൾ വിട്ടു കൊടുത്തില്ല, ഒപ്പം. ബ്രെഡ്ഓമ്ലെറ്റും കൂടിയായപ്പോൾ കുറച്ചു ഹെവി ആയി പോയോ എന്നായി, ചായയും അകത്താക്കി വീണ്ടും യാത്രി നിവാസിലേക്ക്, അപ്പോളും ചാറ്റൽ മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു..
പച്ച വിരിച്ച മൊട്ട കുന്നിലെ ആനയും കുഞ്ഞും, കാടും, കാട്ടുപോത്തുകളുടെ കൂട്ടവും, ചാറ്റൽ മഴയും , സ്ട്രോബെറിയുമെല്ലാം വട്ടവടയെ ആസ്വാദ്യമാക്കി. എന്ന് പറയാം…
തിരിച്ചു യാത്രിനിവാസിലെത്തുമ്പോൾ സമയം 8.00 മണിയോടടുത്തായി, ചപ്പാത്തിയും ചിക്കൻ ഫ്രൈയും വെജിറ്റബിൾ കറിയും കഴിച്ചതിനു ശേഷം കുറച്ചു സമയം എല്ലാവരും കൂടെ UNO കാർഡ് കളിയുമായി ഇരുന്നു ,സമയം 12.00 നോടടുത്തപ്പോൾ അതും നിർത്തി, ഉറങ്ങാൻ കിടന്നു..നാളെ പോകാനുള്ളത് കൊളുക്കുമലയിലേക്കാണ്..
കൊളുക്കുമല
20 സെപ്റ്റംബർ 2018
Place Date Time
അവിടത്തെ ഉദയ സൂര്യനെ കാണാൻ ആയിരുന്നു ആഗ്രഹമെങ്കിലും, രാവിലെ ഒന്നുറങ്ങി എണീറ്റ് സാവകാശം പോകാമെന്നു വെച്ചതിനാൽ 10.00 മണിയോടടുത്തു ചിന്നക്കനാൽ. ക്ലബ് മഹീന്ദ്രക്കടുത് എത്താമെന്നാണ്. ജീപ്പ് ഡ്രൈവർ രാജുവിനോട് പറഞ്ഞിരുന്നത്. രാവിലെ എണീറ്റ് ചായയൊക്കെ കുടിച്ചു ബില്ലൊക്കെ സെറ്റിൽ ചെയ്തു വന്നപ്പോളേക്കും സമയം 10 .00 . യാത്രീനിവാസിൽ. രണ്ട് ദിവസവും ഞങ്ങളെ വളരെ നന്നായി ട്രീറ്റ് ചെയ്ത രഞ്ജിത്തെന്ന ഓഫീസറെയും അവിടത്തെ മറ്റു സ്റ്റാഫുകളെയും. അപ്രീഷിയേറ്റ് ചെയ്തു അവിടെ നിന്നും ഇറങ്ങി..
30 മിനുട്ടു കൊണ്ട് യാത്രിനിവാസിൽ. നിന്നും ക്ലബ് മഹീന്ദ്രയിൽ എത്താമെങ്കിലും, ഇപ്പോളത്തെ സാഹചര്യത്തിൽ അത് 1 മണിക്കൂറെങ്കിലുമാകും , മൂന്നാറിൽ നിന്നും ദേവികുളം സൂര്യനെല്ലി റൂട്ടിലാണ് ക്ലബ് മഹീന്ദ്രയുള്ളത്, കൊളുക്കുമലയിലേക്കു പോകാനാണെങ്കിൽ അപ്പർ സൂര്യനെല്ലിയിലുള്ള ഹാരിസൺ ടി എസ്റ്റേറ്റ് വരേയ്ക്കും നമുക്ക് സ്വന്തം വണ്ടിയിൽ യാത്ര ചെയ്തു അവിടെ നിന്നും പ്രൈവറ്റ് ജീപ്പ് വാടകക്കെടുത്താലും മതി, 1800 മുതൽ 2000 ,2500 അങ്ങനെ പലതാണ് റേറ്റ്, രാജു ക്ലബ് മഹിന്ദ്ര വരെ വരാമെന്നു പറഞ്ഞത് കൊണ്ട്. ഞങ്ങള്ക് അവിടെ എത്തിയാൽ മതി, സമയം 11.00 നോടടുത്തപ്പോൾ. അവിടെയെത്തി, 7 പേർക്ക് യാത്ര ചെയ്യാവുന്ന ജീപ്പുമായി രാജു ഞങ്ങള്ക് വേണ്ടി വെയിറ്റ് ചെയ്തു നിക്കുന്നുണ്ടായിരുന്നു.
Place Date Time
ഇനി യാത്ര ജീപ്പിലാണ്, അപ്പർ സൂര്യനെല്ലി വഴി ഹാരിസൺ ടീ എസ്റ്റേറ്റും കടന്നു ഒരു. കുടുകുടു യാത്രക്കു തുടക്കമായി, അതായത് ഇനി ഇവിടന്നങ്ങോട്ട്. ട്രക്കിങ്ങാണ് , റോഡില്ല, കല്ലുകൾ നിറഞ്ഞ വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആടിയുലഞ്ഞുള്ള യാത്ര , കൊളുക്കുമലയിലേക്കു എന്റെ രണ്ടാമത്തെ ട്രിപ്പാണ്.
ആദ്യ തവണ ഞങ്ങൾ എത്തുമ്പോൾ സമയം വൈകിയതിനാൽ കോടമഞ്ഞു മാത്രമാണ് ആസ്വദിക്കാൻ കഴിഞ്ഞത് .
ബാക് പൈൻ ഉള്ളവർ ഇങ്ങോട്ട് വരാതിരിക്കുന്നതാണ് നല്ലത്.
ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എടുക്കും മുകളിലെത്താൻ, തേയില തോട്ടത്തിനിടയിലൂടെയുള്ള യാത്ര ശരിക്കും ആസ്വദിക്കാം , പോകുന്ന പാതി വഴിയിൽ നിർത്തി തേയില തോട്ടത്തിൽ നിന്നും കുറെ ഫോട്ടോസും എടുത്തും, പിന്നെ വീണ്ടും കൊളുക്കുമലയിലേക്ക്, 12.30. ആയപോളെക്കും മുകളിലെത്തി, കൊളുക്കുമലയുടെ. ഒരു ഭാഗം തമിഴ്നാടും മറുഭാഗം കേരളവുമാണ്, സമുദ്ര നിരപ്പിൽ നിന്നും 2160 മീറ്റർ ഉയരത്തിലാണ് കൊളുക്കുമല സ്ഥിതി ചെയുന്നത്,ഇവിടെ ഒരു വ്യൂ പോയിന്റുണ്ട് അവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ഭാഗമായ കോട്ടഗുഡിയും, ടിപ്പട മലയും, ഹാരിസൺ ടീ എസ്റ്റേറ്റും, ടോപ്സ്റ്റേഷൻ വലിയുമൊക്കെയും കാണാം. ആകാശത്തും നിന്നും മേഘങ്ങൾക്കൊപ്പം നമ്മൾ. ഭൂമിയെ നോക്കി കാണുമ്പോൾ കിട്ടുന്ന ആ ഒരു ഫീലിംഗ് ശരിക്കും ഇവിടെ നിന്നും നമുക്ക് ആസ്വദിക്കാം. ഇതിനടത്തായാണ് മീശപുലിമലയും. സ്ഥിതി ചെയ്യുന്നത്, ഇവിടന്നു വെറും 3. കിലോമീറ്റർ പോയാൽ അങ്ങോട്ടെത്താം, 2018 ആദ്യത്തിൽ ഉണ്ടായ തീ പിടുത്തത്തെ. തുടർന്നു ഈ വഴിയുള്ള മീശപുലിമലയിലേക്കുള്ള എൻട്രി നിർത്തി വെച്ചിരിക്കുകയാണ്.
Place Date Time
മതിവരുവോളം ആകാശ കാഴ്ചകൾ കണ്ടും മേഘങ്ങളും കോടമഞ്ഞും തൊട്ടും തലോടിയും കൊളുക്കുമല വ്യൂ പോയിന്റ് കാഴ്ചകൾ അവസാനിപ്പിച്ചു അടുത്ത ലക്ഷ്യ സ്ഥാനത്തേക്ക് ഞങ്ങൾ യാത്ര തുടരാന് തീരുമാനിച്ചു ..
ഇത്തവണ മൂന്നാറിൽ രാജമലയെക്കാളും നന്നായി നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത് കൊളുക്കുമലയിലാണ്, ഇനി യാത്ര അങ്ങോട്ടാണ്, വ്യൂ പോയിന്റിൽ നിന്നും വീണ്ടും ജീപ്പിൽ കയറി അങ്ങോട്ട് പോകാൻ തീരുമാനിച്ചു, അതികം ദൂരമില്ലെങ്കിലും സമയം കുറച്ചെടുത്തു അങ്ങോട്ടെത്താൻ, കൊളുക്കുമല നീലക്കുറിഞ്ഞി വ്യൂ പോയിന്റ് എന്നാണു വിശേഷണം, രണ്ട് ജീപ്പുകൾക്ക് മാത്രം പാർക്ക് ചെയ്യാൻ സൗകര്യമുള്ള താത്കാലിക സംവിദാനമാണ് ശരിയാക്കിയിട്ടുള്ളത്,
ജീപ്പ് കുറച്ചകലെ നിർത്തി, ഇനി ഇവിടന്നങ്ങോട്ട് നടക്കണം, അല്ല കുത്തനെയുള്ള കയറ്റം കയറണം, താത്കാലിക സെറ്റപ്പ് ആയതോണ്ട് കുറച്ചു ബുദ്ദിമുട്ടുണ്ട്, എന്നാലും എല്ലാവരും കയറി, ആരും ഒന്നിനൊന്നു വിട്ടുകൊടുക്കാൻ തയ്യാറല്ല, എന്റെ കൂടെ രണ്ട് വയസായ മകളുമുണ്ട്, തോളിൽ അവളെയുമിരുത്തി, അച്ചു മാമനെയും മനസ്സിൽ ഓർത്തു ഞങ്ങൾ ആ കടമ്പയും കടന്നു, ഭൂമിയിലെ മറ്റൊരു സ്വർഗം, ആദ്യമെത്തിയ ഹാഷിമും തൻസിയും കാഴ്ചകൾ കണ്ട് ഞങ്ങളെ മാടി വിളിക്കുകയാണ്,അത്ര മനോഹരമായിരുന്നു അത്, ഒരു. താഴ്വാരം. മുഴുവനായും പൂത്തു വിരിഞ്ഞ നീലക്കുറിഞ്ഞി കൊണ്ട് മൂടിയിരിക്കുന്നു, ഒന്ന് കൂടെ നന്നായി കാണാൻ താഴെ വ്യൂ പോയിന്റ് സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്, എല്ലാവരും അങ്ങോട്ടെത്തി ആ മനോഹരമായ കാഴ്ച മതിയാവോളം ആസ്വദിച്ചു, കൊളുക്കുമലയുടെ താഴ്വാരം നീലകുറിഞ്ഞിയാൽ നീല പുതച്ചിരിക്കുന്നു, ഒപ്പം കോടമഞ്ഞും കൂടെയായപ്പോൾ സംഗതി ശരിക്കും ഉഷാറായി, നീലകുറിഞ്ഞിയെ മതിയാവോളം കണ്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ അടുത്ത സ്ഥലത്തേക്കു യാത്രയാകാമെന്നു വെച്ചു..
Place Date Time
ഇനിയുള്ളത് കൊളുക്കുമല ടീ എസ്റ്റേറ്റ് ആണ്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടീ plantation ആണ് കൊളുക്കുമല ടി എസ്റ്റേറ്റ് , ഇപ്പോളും പഴേ മെത്തേഡിൽ ടീ പൌഡർ ഉണ്ടാക്കുന്ന സ്ഥലം, അങ്ങനെ അത് കാണാൻ ഞങ്ങൾ വീണ്ടും ജീപ്പിൽ കയറി യാത്ര തുടർന്നു, അതികം ദൂരത്തിലല്ല, അവിടെ എത്തി, കൊളുക്കുമലയിലെ ചായ ആദ്യം തന്നെ എല്ലാവരും അകത്താക്കി, നല്ല സുലൈമാനി, അതിനു ശേഷമാണു ഫാക്ടറി കാണാൻ പോയത്, ഫാക്ടറിയും അവിടത്തെ നടത്തിപ്പും കണ്ടതിനു ശേഷം, കൊളുക്കുമലയിലെ ചായപൊടിയും വേടിച്ചു ഞങ്ങൾ തിരിച്ചു പോരാൻ തീരുമാനിച്ചു..
Place Date Time
നീലകുറിഞ്ഞിയാൽ സുന്ദരിയാണിപ്പോൾ കൊളുക്കുമല, കോടമഞ്ഞും,നീലകുറഞ്ഞിയും,മേഘങ്ങളും, കൊളുക്കുമലയിലെ ചായയും നന്നായി ആസ്വദിച്ചു, ജീവിതത്തിൽ ഓർത്തിരിക്കാവുന്ന ഒരുപാട് കാഴ്ചകൾ. സമ്പാദിച്ചു. തന്നെയാണ് ഞങ്ങൾ തിരികെ പോരുന്നത്..
ഞങ്ങളുടെ സാരഥി രാജുവും (9846469982/ 9744492924) ഞങ്ങളുമായി നന്നായി സഹകരിച്ചിരുന്നു…
സമയം 3 കഴിഞ്ഞിരിക്കുന്നു, എല്ലാവര്ക്കും നല്ല വിശപ്പുണ്ട്, കൊണ്ട് വന്ന സാധങ്ങളെല്ലാം കഴിച്ചു കഴിഞ്ഞു , ഇവിടെ ഒന്നും കഴിക്കാനും കിട്ടില്ല, ഇനി താഴെ സൂര്യനെല്ലി എത്തണം വല്ലതും കഴിക്കാൻ, അങ്ങനെ തീരുമാനിച്ചു ഞങ്ങൾ കൊളുക്കുമലയിറങ്ങി, ഏതാണ്ട് സമയം 5 ആയപോലാണ് ഞങ്ങൾ ക്ലബ് മഹീന്ദ്രകടുത്ത വണ്ടി പാർക്ക് ചെയ്ത സ്ഥലത്തെത്തിയത്.
ഇനി തീരിച്ചു്. നാട്ടിലേക്കാണ് , മുന്നാറിലെ നീലകുറിഞ്ഞിയും രാജമലയും കൊളുക്കുമലയുമെല്ലാം എല്ല്ലാവർക്കുംഎന്നെന്നും പ്രിയങ്കരിയായി നിക്കുന്നത് അതിന്റെ സൗന്ദര്യം കൊണ്ടാണ്, ദൈവം അത് എന്ന്നും നില നിർത്തി കൊടുക്കട്ടെ എന്ന പ്രാർത്ഥനയോടെ വിനീതൻ സാദിഖ് പി ശാഹുൽ ..
നോട്ട്:
*ഫ്ലടിനു ശേഷം മൂന്നാറിലേക്കുള്ള യാത്ര പലരും കുറച്ചതിനാൽ തിരക്ക് തീരെ കുറവായിരുന്നു, പലയിടങ്ങളിലും റോഡ് മണ്ണിടിഞ്ഞു മൂടി പോയതൊക്കെ ശരിയാക്കി വരുന്നതേയുള്ളു, ഡ്രൈവ് ചെയ്യുമ്പോൾ എക്സ്ട്രാ കെയർ എടുക്കണം.
**കൊളുക്കുമല ഒരു ട്രക്കിങ് ഡെസ്റ്റിനേഷൻ ആണ്, അവിടെയുള്ള നീലക്കുറിഞ്ഞി താൽക്കാലികം മാത്രമാണ്,എന്നതിനാൽ പോകുന്നതിനു മുന്നേ വിളിച്ചന്വേഷിക്കുക, ഭക്ഷണവും വെള്ളവും. കയ്യിൽ കരുതാൻ, ശ്രദ്ദിക്കുക .
(Test travelogues)
ങ്ങള് കണ്ടോ കുറുമ്പലാകോട്ട
@Rafeeque Rahthaj
2 days | 380 Km | 1 mate | 5 moments
വയനാടിന്റെ മീശപുലിമലയിൽ ഒരു രാത്രി
Meeshappuli mala | 10/8/18 5:15 am
നിലാവുള്ള രാത്രിയിൽ മലമുകളിലെ കോടമഞ്ഞിന്റെ തണുപ്പിൽ ഒരുറക്കം…
രണ്ട് ദിവസത്തെ ലക്ഷ്യമിലാത്ത യാത്ര കിളിയോടപ്പം,
Kurubala Kotta | 10/8/18 7:15 pm
ആദ്യ ദിനം എത്തിയത് വയനാടിന്റെ മീശ പുലിമല കുറുബാലാ കോട്ട
സൂര്യോദയത്തിന് സാക്ഷി ആവാൻ മഞ്ഞ് മേഘങ്ങൾക്ക് മുകളിൽ ,,,,,,,
Kurubala Kotta | 10/8/18 7:15 pm
തിരുനെല്ലിയിലെ ഉണ്ണിയപ്പം കടയിലെ ഉണ്ണിയപ്പവും
ഇടിലിയും സാമ്പാറും ആഗ്രഹിച്ച് എത്തിയിട്ട് കിട്ടിയ. ഉണ്ണിയപ്പത്തിന്റെ രുചിയിൽ മറന്നു ചായ കുടിക്കാൻ
Kurubala Kotta | 10/8/18 7:15 pm
പിന്നെ ഉച്ചക്ക് കൽപ്പറ്റയിൽ നിന്ന് നല്ല ഊൺ
Kurubala Kotta | 10/8/18 7:15 pm
വീണ്ടും തിരിച്ച് ചൂരൽമലയാത്ര
തേയില തോട്ടത്തിന്റെ ഭംഗിയിൽ കിളിയുടെ കുടുംബവിട്ടിൽ
പിന്നെ കോടയിൽ അലിഞ്ഞ് ചുരത്തിൽ…..